വെടിപ്പുള്ള വീടുതേടി ഒരു ഒന്നാംതരം യാത്ര
യൂണിറ്റ്-വീട് നല്ല വീട്
യൂണിറ്റ്-വീട് നല്ല വീട്
പഠനനേട്ടം- വീട്ടില്‍ അവശ്യം വേണ്ട സൗകര്യങ്ങള്‍ എന്തൊക്കെയെന്നും,വിവിധ വീട്ടുപകരണങ്ങള്‍ ഏതൊക്കെയെന്നും തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും.
ആശയം- വീടുകളില്‍ വ്യത്യസ്ത ആവശ്യങ്ങല്‍ക്കായി വിവിധ മുറികളുണ്ട് ,വിവിധതരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.
**********************************************
താരയും കുഞ്ഞിക്കോഴിയും തമ്മിലുള്ള സംഭാഷണഭാഗം അവതരണം
താരയും കുഞ്ഞിക്കോഴിയും തമ്മിലുള്ള സംഭാഷണഭാഗം അവതരണം
കുഞ്ഞിക്കോഴി താരയുടെ വീട്ടില്‍ എന്തെല്ലാം കണ്ടിരിക്കാം.............................ഏതൊക്കെ മുറികള്‍, ഏതൊക്കെ ഉപകരണങ്ങള്‍...നമുക്കും പോയാലൊ ഒരു വീടുകാണാന്‍? തൊട്ടടുത്ത നഫ് ലയുടെ വീട്ടിലേക്കായാലൊ? കുട്ടികള്‍ റെഡി.ടീച്ചറും കുട്ടികളും എത്തുമ്പോഴേക്കും ഉമ്മ അടുക്കള ഒരുക്കിവച്ചിരുന്നു.
ഒട്ടും മടികൂടാതെ കുട്ടികള്‍ എല്ലാം തൊട്ടറിഞ്ഞു..ഉപയോഗം ചോദിച്ചറിഞ്ഞു.
ഗ്രൈന്ററില്‍ ഒരുകൈ നോക്കിയാലോ റിദയും, ഇര്‍ഫാനും.
ഇതാ ഞങ്ങളുടെ ഫ്രിഡ്ജ്..
നഫ് ല കൂട്ടുകാരെ ഫ്രിഡ്ജ് തുറന്നുകാണിക്കുന്നു.
ഇതെന്റെ വീട്ടിലെ കിടക്കുന്ന മുറി പോലുണ്ട് അക്ഷയ്കുമാറിന്റെ കമന്റ്..
ഇതുപോലത്തെ മേശയും കസേരയും എന്റെ വീട്ടില്‍ ഉണ്ട്..ചോറുണ്ണാന്‍, ആദിഷ് രാജും വിട്ടില്ല.
ഇത് പ്രാര്‍ത്ഥനാമുറി....എന്റെ വീട്ടില്‍ പൂജാമുറിയുണ്ട്.ദേവനന്ദ പറഞ്ഞു.
ക്ലാസില്‍ തിരിച്ചെത്തി കുഞ്ഞുമനസ്സുകളിലെ ആശയങ്ങള്‍ പങ്കുവച്ചു.കണ്ട മുറികള്‍ ഉപകരണങ്ങള്‍ കുട്ടികളോടുചോദിച്ച് ടീച്ചര്‍ ലിസ്റ്റ് ചെയ്തു.
കുറച്ചുകൂടി വര്‍ണ്ണാഭമായ കാഴ്ചകള്‍ കമ്പ്യൂട്ടറില്‍ ആയാലോ....
ഇനി പാഠപുസ്തകത്തിലെ അടുക്കള ഉപകരണങ്ങള്‍ക്കു വട്ടംവരയ്ക്കു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ