അധ്യാപകർ സുന്ദരകാണ്ഡം പാടി; വിനോദ് വരച്ചു:
അരയി സ്കൂളിൽ 'വരിയും വര'യും.
അധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡത്തിന് വർണഭംഗി പകരുന്ന
'വരിയും വരയും ...'
വിദ്യാരംഗം കലാ
സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
അധ്യാപകരായ കെ .വി.സൈജു, ശോഭന
കൊഴുമ്മൽ, രക്ഷിതാവും സംസ്കൃതാധ്യാപികയുമായ ഗിരിജ രമേശൻ എന്നിവർ
സുന്ദരകാണ്ഡത്തിലെ വരികൾ ആലപിക്കുമ്പോൾ പ്രശസ്ത ചിത്രകാരൻ വിനോദ്
അമ്പലത്തറയും കുട്ടികളും കഥ കാൻവാസിൽ പകർത്തി.
സ്കൂളിലെ റേഡിയോ 'അരയി
വാണി'യുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി വാല്മീകി രാമായണം തൊട്ട്
അധ്യാത്മരാമായണം വരെയുള്ള പുരാണ കഥകൾ കുട്ടികൾക്ക്
പരിചയപ്പെടുത്തുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ