Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2018, ജനുവരി 2, ചൊവ്വാഴ്ച

ലോക നാട്ടറിവ് ദിനം 22.08.2017

ലോക നാട്ടറിവ് ദിനത്തിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി സ്കൂളിൽ ഇലക്കറി മഹോത്സവം
നാവിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി ഗവ.യു.പി.സ്കൂൾ അമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ ഇലക്കറി മഹോത്സവം നവ്യാനുഭവമായി.
ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടൻ രുചികൾ ഒരുക്കാൻ അമ്മമാർ മുന്നിട്ടിറങ്ങിയത്.നാട്ടിടവഴികളിലും പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ നൂറിലധികം ഇലകൾ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് അമ്മമാർ തയ്യാറാക്കിയത്. മുരിങ്ങയില കട് ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ,ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില തോരൻ, ഇഞ്ചിയില, പാവയ്ക്കയില ,പുനപ്പുളി, മുത്തിൾ, തഴുതാമ ചേർത്ത പച്ചടി, വിവിധയിനം തോരൻ, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും വ്യത്യസ്തമായ സ്വാദ്. തൂശനിലയിൽ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാൻ എത്തിയ കുട്ടികൾക്ക് അമ്മമാർ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചാർട്ടുകളിൽ കുറിപ്പെഴുതി പ്രദർശിപ്പിക്കുകയുമുണ്ടായി.പ്രദർശനത്തിനു ശേഷം വിഭവങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.
നഗരസഭ കൗൺസിലർ സി.കെ. വത്സലൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി .പുരുഷോത്തമൻ, ബി.പി.ഒ വി മധുസൂദനൻ, വിനോദ്കുട്ടമത്ത്, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ടി എ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രകാശൻ കരിവെള്ളൂർ പ്രസംഗിച്ചു.മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ