Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

വിദ്യാലയവികസനനിധി





വിദ്യാലയ വികസനനിധി സമാഹരണയജ്ഞം ഉദ്ഘാടനം

സമഗ്ര വികസനത്തിലൂടെ വിദ്യാലയത്തെ  അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി.

വിദ്യാലയവികസനത്തിന് വിശ്വാസികളുടെ കൂട്ടായ്മ
വിദ്യാലയവികസന നിധി സമാഹരണയജ്ഞത്തിന്റെ ഉദ്ഘാടന പരിപാടിയുടെ പ്രചരണത്തിന് ഗ്രാമത്തിലെ ക്ഷേത്രങ്ങളും മുസ്ലിം പള്ളിയും ....

 അരയി ജമാഅത്ത് പള്ളി ,
നൂരുല്‍ ഇസ്ലാം മദ്രസ്സ,
ശ്രി ഏരത്ത് മുണ്ട്യ ദേവസ്ഥാനം
ശ്രി അള്ളോത്ത് കരിം ചാമുണ്ഡി ദേവസ്ഥാനം
കാര്‍ത്തിക ശ്രി മുത്തപ്പന്‍ മഠപ്പുര
പൂക്കുന്നത്ത് ശ്രീ ശാസ്താവ് ഈശ്വരന്‍ ക്ഷേത്രം
ശ്രി അരയി കോവിലകം ഭഗവതി ക്ഷേത്രം
വട്ടത്തോട് ശ്രി മുത്തപ്പന്‍ മഠപ്പുര
കണ്ടം കുട്ടിച്ചാല്‍ ശ്രി അയ്യപ്പ ഭജനമഠം

   
വിദ്യാലയ വികസനനിധി സമാഹരണയജ്ഞം ബഹു.പി.കരുണാകരന്‍(എം.പി.) ഉദ്ഘാടനം ചെയ്തു. ശ്രീമതി.കെ.ദിവ്യ(ബഹു.ചെയര്‍പേഴ്സണ്‍,കാഞ്ഞങ്ങാട്നഗരസഭ)അദ്ധ്യക്ഷത വഹിച്ചു. ശ്രീ. സി.രാഘവന്‍(DDE,Kasaragod), ശ്രീ. ടി.എം.സദാനന്ദന്‍(AEO,Hosdurg) തുടങ്ങി മറ്റ് പൗരപ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.പൊതുജനങ്ങളില്‍ നിന്നും രണ്ടര ലക്ഷം രൂപ സമാഹരിക്കാന്‍ സാധിച്ചു.കൂടുതല്‍ പേര്‍ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ