Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി, നാടകം കളിച്ചു...എക്സ്പ്രഷന്‍സ് ക്യാമ്പ് സമാപിച്ചു.

കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി, നാടകം കളിച്ചു...എക്സ്പ്രഷന്‍സ് ക്യാമ്പ് സമാപിച്ചു.

‍‍‍‍‍‍‍‍‍‍‍‍‍‍"ഞാന്‍ നീലാകാശത്തെ സ്നേഹിക്കുന്നു, ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളും, സപ്തവര്‍ണ്ണങ്ങള്‍ നിറഞ്ഞ മഴവില്ലും എനിക്കിഷ്ടമാണ്".ഏഴാം ക്ലാസിലെ ഹബീബ ഇംഗ്ലീഷില്‍ എഴുതിയ കവിതയുടെ പരിഭാഷ ഇപ്രകാരമാണ്. മേഘങ്ങള്‍ക്കിടയിലൂടെ പറക്കാനുള്ള കൊതികൂടി സൂചിപ്പിച്ചാണ് ഈ കൊച്ചു കവയിത്രി തന്റെ കവിത അവസാനിപ്പിക്കുന്നത്.
അഞ്ചാം തരത്തിലെ സ്നേഹമോള്‍ക്ക് കവിതയ്ക്ക് വിഷയമായത് സ്വന്തം ഗ്രാമം തന്നെയാണ്.ശാന്തമായി ഒഴുകുന്ന അരയിപ്പുഴയും ഇടനാടന്‍ ചെങ്കല്‍ കുന്നുകളും  അവള്‍ ഇംഗ്ലീഷില്‍ വര്‍ണ്ണിച്ചു. മഴ, നിലാവ്,പൂമ്പാറ്റ, വിദ്യാലയം,പഴങ്ങള്‍, ഉത്സവങ്ങള്‍.മാര്‍ക്കറ്റ്,സര്‍ക്കസ്   തുടങ്ങി വൈവിധ്യം നിറഞ്ഞ വിഷയങ്ങളാണ് ക്യാമ്പിലെ ഓരോകുട്ടിയുടെയും രചനകള്‍ .
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ  വിദ്യ,അഭിജിത്ത്,ഷഹല,അശ്വിന്‍ കൃഷ്ണന്‍, വിനു,സഫ്വാന ,ഖദീജ,നിഖില,ആദിത്യന്‍,ആദര്‍ശ്,ആഞ്ചാംതരത്തിലെ നന്ദകുമാര്‍,മിഥുന്‍രാജ്,അനുശ്രി എന്നിവര്‍ ചേര്‍ന്ന് രചിച്ച സ്ക്കിറ്റുകള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സംവിധാനം ചെയ്ത് ക്യാമ്പില്‍അവതരിപ്പിച്ചു.
കേരള സംസ്ഥാന ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ  അരയി ഗവ.യു.പി സ്ക്കൂളില്‍ സംഘടിപ്പിച്ച എക്സ്പ്രഷന്‍സ് ക്യാമ്പിലാണ്  കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളും കഥകളും അവതരിപ്പിച്ചത്.
ഡോ.പി.കെ.ജയരാജ് രണ്ടുദിവസം സ്ക്കൂളില്‍ തന്നെ ക്യാമ്പു ചെയ്താണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാംഗ്വേജ് ലാബായി വിദ്യാലയത്തെ വികസിപ്പിക്കുന്നതിന്റെ തുടക്കം കിറിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പില്‍ യു.പി. വിഭാഗത്തില്‍ നിന്നും അന്‍പത് കുട്ടികള്‍ പങ്കെടുത്തു..ഇംഗ്ലീഷ് സംസ്ഥാന പരിശീലകന്‍ കെ.വി. രവീന്ദ്രന്‍ ,പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍,വി.കെ.സുരേഷ്ബാബു,ശോഭനാകൊഴുമ്മല്‍,വി.വിജയകുമാരി,പി.ടി.എ.പ്രസിഡണ്ട് പി.രാജന്‍,വികസന സമിതി ചെയര്‍മാന്‍ കെ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ