Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, മാർച്ച് 31, ചൊവ്വാഴ്ച

പൂക്കാലം 2015--സ്ക്കൂള്‍ വാര്‍ഷികവും പുസ്തക പ്രകാശനവും

പൂക്കാലം 2015--സ്ക്കൂള്‍ വാര്‍ഷികവും പുസ്തക പ്രകാശനവും
 ഏപ്രില്‍ 5,2015.
 ഒരുമയുടെ സന്ദേശം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ നന്മയുടെ വിളനിലമാണ് അരയി. നാടിന്റെ സാംസ്ക്കാരിക ധാരകളെ സമന്വയിപ്പിച്ച് അരയി ഗവ.യു.പി.സ്ക്കൂള്‍ ഈ നാടിന്റെ വിളക്കുമരമായി പൂത്തുതളിര്‍ത്തു നില്‍ക്കുകയാണ്. ഒരു വര്‍ഷക്കാലം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ ഗ്രാമീണ വിദ്യാലയം കൊയ്ത തികവും, മികവും,അക്ഷര വഴിയായി കോറിയിടുന്ന "നാരായ"വും,എഴുത്തകത്തിലേക്ക് കളിവഞ്ചി ഇറക്കി കുരുന്നുകളെറിയുന്ന "തുഴ"യും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുകയാണ്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കേരളപാഠാവലിയിലെ പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം-"മണിത്താലി",
 എന്‍ഡോവ്മെന്‍റ് വിതരണം,വിദ്യാലയ വികസന പദ്ധതികളുടെ സമര്‍പ്പണം,പ്രഭാഷണം ,മാജിക് ഷോ എന്നിവയാണ് പ്രധാന പരിപാടികള്‍. 
ഉദ്ഘാടനം ബഹു.ജനകീയ എം.എല്‍.എ. ഇ. ചന്ദരശേഖരന്‍ 
എന്‍ഡോവ്മെന്റ് വിതരണം    കാഞ്ഞങ്ങാട് നഗരസഭാ വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി.
തുഴ (കുട്ടികളുടെ രചനകള്‍) പുസ്തകപ്രകാശനം  ബഹു.കാസര്‍ഗോഡ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ശ്രി. സി. രാഘവന്‍.
നാരായം  (ഒരുമയുടെ തിരുമധുരം )  പ്രകാശനം എസ്.എസ്.എ. ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ. എം. ബാലന്‍.
ഒരുപിടി സാന്ത്വനം സഹായവിതരണം കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ശ്രിമതി.സി. ജാനകിക്കുട്ടി 
മികവ് പ്രദര്‍ശനം ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി. കൃഷ്ണകുമാര്‍. 
പ്രഭാഷണം ശ്രി. വത്സലന്‍ പിലിക്കോട്
മാജിക് ഷോ.ശ്രീ ബാലചന്ദ്രന്‍ കൊട്ടോടി
മണിത്താലി(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം)  ശ്രി എം.വി. കുഞ്ഞികൃഷ്ണന്‍ മടിക്കൈ.അവതരണം വിദ്യാര്‍ത്ഥികള്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ