Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

ഏകദിന പഠനയാത്ര


ഏകദിന പഠനയാത്ര
വിദ്യാലയത്തില്‍ നിന്ന് ഒരു പഠന യാത്ര പോകണം. 50 കുട്ടികള്‍ മതി കൂടുതലായാല്‍ ബുദ്ധിമൂട്ടാകും. അധ്യാപകരുടെ പ്രതികരണം. ഒരു കുട്ടിയുടെയും അവസരം നഷ്ടപ്പെടരുത്. പ്രധാനാധ്യാപകന്റെ പ്രതികരണത്തോട് എല്ലാവര്‍ക്കും
പൂര്‍ണ്ണയോജിപ്പ്.
പടന്നക്കാട് കാര്‍ഷിക കോളേജില്‍ സാശ്രയ ഭാരത് 2014 ന്റെ ഭാഗമായി നടക്കുന്ന ശാസ്ത്ര പ്രദര്‍ശനം, ഫയര്‍ ഫോഴ്സ്, മലബാര്‍ വാര്‍ത്ത പ്രസ്, ആനന്ദാശ്രമം, നിത്യനന്ദാശ്രമം, ബേക്കല്‍ കോട്ട എന്നിവയാണ് സന്ദര്‍ശന കേന്ദ്രങ്ങള്‍. മില്‍മ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചെങ്കിലും നിശ്ചിത സമയം കഴിഞ്ഞതു മൂലം അവസാനം ഒഴിവാക്കേണ്ടി വന്നു.
രാവിലെ 9 മണിക്ക് ഫിറോസ് ബസ്സില്‍ സ്കൂളില്‍‌ നിന്ന് പുറപ്പെടുമ്പോള്‍ യാത്ര അയയ്ക്കാന്‍ നൂറു കണക്കിന് രക്ഷിതാക്കള്‍..... ടൂര്‍ പരിപാടി ഓര്‍ത്ത് ഈ മക്കള്‍ ഉറങ്ങിയതേ ഇല്ല....... ഒരമ്മയുടെ കമന്റ് …..........
പ്രധാനാധ്യാപകനും ഓഫീസ് അറ്റന്റര്‍ അനിതയും പാചകക്കാരി നാരായണിയമ്മയും അധ്യാപകരുമടക്കം എല്ലാവരും ഉളളതു കൊണ്ട് ഒന്നാം ക്ലാസിലെ കൊച്ചു മക്കളെ ആയക്കുന്നതിലുള്ള രക്ഷിതാക്കളുടെ ആശങ്ക പമ്പകടന്നു.
എഴുതാന്‍ ഒരു നോട്ടു പുസ്തകവും, പെന്‍സിലും എല്ലാവരും കരുതിയിരുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശന നഗരിയില്‍ എത്തിയത് കുട്ടികള്‍ക്ക് ഹരമായി.
വിജ്ഞാന കുതുകികളായ കുഞ്ഞിപ്രാവുകള്‍ ഓരോസ്റ്റാളില്‍ നിന്നും അറിവിന്റെ മുത്തുകള്‍ കൊത്തിയെടുത്തു.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  ഉപകരണങ്ങള്‍ ,മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങള്‍,ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ പഴയകാല ഉപകരണങ്ങള്‍,ജലസസ്യങ്ങള്‍,റോഡ് സുരക്ഷാമാര്‍ഗ്ഗങ്ങള്‍.......എല്ലാം കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ പുതുപാഠങ്ങള്‍ പകര്‍ന്നു നല്‍കി..
ലഘുഭക്ഷണത്തിനു ശേഷം നിത്യാനന്ദാശ്രമത്തിലേക്കായിരുന്നു യാത്ര...ഉച്ചഭക്ഷണം അശ്രമത്തിന്റെ വകയായിരുന്നു.വികസനസമിതി ചെയര്‍മാന്‍ അമ്പാടിയേട്ടന്‍ ഉച്ചഭക്ഷണം റെഡിയാക്കി ആശ്രമത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
വര്‍ത്തമാനപത്രത്തിന്റെ വിശേഷങ്ങളറിയാന്‍മലബാര്‍ പ്രസ്സിലേക്കായിരുന്നു അടുത്ത യാത്ര.പ്ലേറ്റുകളുപയോഗിച്ച് പത്രം അച്ചടിക്കുന്നതും,കൂറ്റന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും  മനസ്സിലാക്കി ആനന്ദാശ്രമത്തിലേക്ക് യാത്ര തിരിച്ചു.ആശ്രമത്തിന്റെ ശാന്തതയില്‍ നല്ല ചിന്തയും നല്ല പ്രവര്‍ത്തികളുമായി അല്‍പ്പ നിമിഷം...സ്നേഹത്തിന്റെ... ത്യാഗത്തിന്റെ.. ഓര്‍മ്മയുണര്‍ത്തുന്ന വീഡിയോ ക്ലിപ്പിംഗ്സ് കുട്ടികളെ ചിന്തിപ്പിക്കുന്നതായിരുന്നു.
ഇനി ഫയര്‍ഫോഴ്സ്...കുട്ടികളുടെ മുഖത്ത് കൗതുകം..ജിജ്ഞാസ..
രക്ഷാപ്രവര്‍ത്തനത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങള്‍ ,ജീവന്‍രക്ഷാഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു.
ചരിത്രം ഉറങ്ങുന്ന ബേക്കലം കോട്ടയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം...കോട്ടയുടെ ഗാംഭീര്യവും കടലിന്റെ വശ്യതയും ആസ്വദിച്ച്  പള്ളിക്കര പാര്‍ക്കിലെത്തി കുട്ടികള്‍ അടിച്ചുപെളിച്ചു.
അസ്തമയസൂര്യന്‍ ചായം തേച്ച സന്ധ്യാമാനത്തിനുകീഴെ തിരമാലകള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് ഒരുനല്ല ദിവസം സമ്മാനിച്ച അനുഭവങ്ങളും ഹൃദയത്തിലേറ്റി ഞങ്ങള്‍ തിരിച്ചു ബസ്സുകയറി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ