Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പുതു വര്‍ഷം പോഷക സമൃദ്ധം


പുതു വര്‍ഷം പോഷക സമൃദ്ധം   
അരയിലെ കുട്ടികള്‍ക്ക് ഇനി പോഷക സമൃദ്ധമായ കോഴി മുട്ട. കാഞ്ഞങ്ങാട് നഗരസഭയില്‍ അരയി ഗവ.യു.പി സ്കൂളില്‍ മാത്രം നടപ്പിലാക്കുന്ന വീട്ടുമുറ്റമുട്ടക്കോഴി പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിദ്യാലയത്തിലെ യു.പി വിഭാഗത്തില്‍ പെട്ട 50 കുട്ടികള്‍ക്ക് അത്യുല്‍പ്പാദന ശേഷിയുളള അഞ്ച് വീതം മുട്ടക്കോഴികളെ വിതരണം ചെയ്തത്.ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ വിദ്യാലയത്തില്‍ തന്നെ കുട്ടികള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഈപദ്ധതിയുടെ സവിശേഷത. പുതുവര്‍ഷത്തില്‍പോഷകസമൃദ്ധമായ കോഴിമുട്ട എന്ന ലക്ഷ്യം സാക്ഷാല്കരിക്കുന്നതോടെ ആഴ്ചയില്‍ ഒരു ദിവസംവിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും കുട്ടികളുടെകോഴി തരുന്ന മുട്ടതന്നെ പോഷകാഹാരമായി ലഭിക്കും.
 
നഗരസഭ ചെയര്‍പേഴ്സണ്‍ കെ ദിവ്യ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കെ.അമ്പാടി,ബി.കെ യൂസുഫ് ഹാജി,കെ.നാരായണന്‍, പി.ഈശാനന്‍,ഡോ:സുനില്‍,ജി.എം, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പിടി എ പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി.മക്കള്‍ക്ക് ലഭിക്കുന്ന കോഴികുഞ്ഞുങ്ങളെ വീട്ടിലെത്തിക്കാന്‍രക്ഷിതാക്കള്‍ എല്ലാവരും അതിരാവിലെ തന്നെ സ്കൂളില്‍എത്തിയിരുന്നു.
കോഴികുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധവും, ആഹാര ക്രമവും, മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍, ഡോ: സുനില്‍, ജി.എം വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു.കുട്ടികള്‍ ഡയറിയില്‍ പ്രസക്തമായ കാര്യങ്ങള്‍ അപ്പപ്പോള്‍ കുറിച്ചിട്ടു.കോഴിത്തീറ്റയും,പ്രതിരോധ മരുന്നും യഥാസമയം നല്‍കുന്നതിനുള്ള നിര്‍ദ്ദേശവും കുട്ടികള്‍ക്ക് നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ