Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ആദരം..

അധ്യാപകദിനം സെപ്റ്റംബര്‍ 5
  • വനിതാവേദി പ്രവര്‍ത്തകര്‍ അധ്യാപകരെഅദരിച്ചു .. ..
  • അധ്യാപകര്‍ക്ക് അമ്മമാരുടെ ആദരവ്........ഗുരുവന്ദനത്തിന്റെ മഹത്വം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ അമ്മമാരുടെ കൂട്ടായ്മ.........
    സെപ്റ്റംബര്‍ 5 അധ്യാപകദിനം...എങ്ങനെ അഘോഷിക്കും?കഴിഞ്ഞവര്‍ഷം പൂക്കള്‍ നല്‍കി കുട്ടികള്‍ അധ്യാപകരെ അദരിച്ചു...ഓണാഘോഷത്തിന്റെ 
    തിരക്കിലാണെങ്കിലും അധ്യാപകദിനവും അഘോഷിക്കണം.....അവര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി....
    വനിതാവേദി കണ്‍വീനര്‍സുമയുടെയും,MPTAപ്രസിഡണ്ട് കെ രജിതയുടെയും നേതൃത്വത്തില്‍ അമ്മമാര്‍തന്നെ സ്വരുക്കൂട്ടിയ തുകഉപയോഗിച്ച് തയ്യാറാക്കിയ മെമന്റൊ കുട്ടികളുടെയും,ഓണാഘോഷത്തിനെത്തിയ നാട്ടുകാരുടെയും മുന്നില്‍വച്ച് അധ്യാപകര്‍ക്കു നല്‍കി....
     ശ്രീമതി റഹ്മത്ത്,ഉഷ,സനിത,ജയശ്രി, ബേബി,രജനി,സുമ,രജിത,എന്നിവര്‍ അധ്യാപകര്‍ക്കു മെമന്റൊ നല്‍കി........അമ്മകൂട്ടായ്മയുടെ സംഘാടനപാടവം  തെളിയിച്ചു....
    അങ്ങനെ 'ആദരം'പരിപാടിയിലൂടെ അമ്മമാര്‍ മക്കള്‍ക്ക്
    ഗുരുവന്ദനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കി......


പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികള്‍ ശ്രവിക്കുന്നു.

 


   അക്ഷരവെളിച്ചം പകരാന്‍ മനോരമപത്രം...

മലയാളമനോരമ ദിനപത്രത്തിന്റെ  5കോപ്പി  ഓരോദിവസവും നല്‍കാന്‍ ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്നോട്ടുവന്നു....ബാങ്ക് ഡയറക്ടര്‍മാരായ സി.വി.ബാലകൃഷ്ണന്‍, എ.കൃഷ്ണന്‍എന്നിവര്‍പത്രവിതരണോദ്ഘാടനം നിര്‍വഹിച്ചു...
.ഹെഡ്മാസ്ററര്‍,വികസനസമിതി ചെയര്‍മാന്‍,PTA President എന്നിവര്‍ സംസാരിച്ചു...

 അറിവിന്റെ നവജാലകം തുറക്കാന്‍ പത്രങ്ങള്‍...
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാലയ വായനാശാലയിലേക്ക് പത്രങ്ങള്‍ .
     പത്രപാഠം 1       പത്രവാര്‍ത്തകളെ ദേശീയം, അന്തര്‍ദേശീയം ,കാര്‍ഷികം, വൈജ്ഞാനികം,കായികം തുടങ്ങിയമേഖലകളാക്കി തിരിച്ച്  കുറിപ്പ് തയ്യാറാക്കല്‍
  പത്രപാഠം-2കുറിപ്പുകളുടെ അടിസ്ഥാനത്തില്‍  
"അഴ്ചയിലെ മുത്ത് "പ്രശ്നോത്തരി. മാസത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി മാധ്യമവിചാരം (പത്രാവലോകനം)
അരയി സ്ക്കൂളിന് മാധ്യമ വെളിച്ചം..............മാധ്യമ ദിനപ്പത്രത്തിന്റെ വെളിച്ചം പദ്ധതിയിലൂടെ ഒരുവര്‍ഷക്കാലത്തേയ്ക്ക് 5ദിനപ്പത്രങ്ങളും മാധ്യമം വാരികയും ലഭ്യമാകും.....
......തൈക്കടപ്പുറത്തെ മുഹമ്മദ്കുഞ്ഞി തയ്യിലക്കണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്....ഹെഡ്മ്സ്റ്റര്‍ ശ്രി കൊടക്കാട്  നാരായണന്‍
മാസ്റ്റര്‍ സ്വാഗതവും ശ്രീ ഈശാനന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി....
 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ