Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

അരയിയില്‍ തിരുവോണത്തിന് ഒരുമയുടെ തിരുമധുരം

അരയിയില്‍ തിരുവോണത്തിന് ഒരുമയുടെ തിരുമധുരം.....
ഇത്തവണത്തെ ഓണം അരയി ഗ്രാമത്തിന് ഉത്സവമായിരുന്നു...വിദ്യാലയത്തിന്റെ അയല്‍പക്കത്തുള്ള മുസ്ലീം ജമായത്തു കമ്മറ്റിയും  നൂറുല്‍ ഇസ്ലാം മദ്രസയുമാണ് ഗ്രാമത്തിലെ മുഴുവന്‍ അള്‍ക്കാരേയും ഓണമൂട്ടിയത്..
.ആവശ്യമായ കസേര,പാത്രം,വിറക്,അരവുയന്ത്രം, എന്നിവ ഏരത്തു മുണ്ട്യ ദേവസ്ഥാനം നല്‍കി...വിവേകാനന്ദ സാംസ്കാരിക കേന്ദ്രം  തേങ്ങ നല്‍കി മാതൃകകാട്ടിയപ്പോള്‍ കണ്ടംകുട്ടിച്ചാല്‍ വട്ടത്തോട് ഭാഗത്തുനിന്നും തേങ്ങ ലഭിക്കുകയിണ്ടായി...



വറവ്,രസം,മോര്,ശര്‍ക്കര,ഉപ്പേരി,പഴം,പ്രഥമന്‍,പപ്പടം,ചോറ്...തുടങ്ങി പതിനെട്ടുകൂട്ടം വിഭവങ്ങള്‍ തൂശനിലയില്‍ നിരന്നു....

PTA പ്രവര്‍ത്തകര്‍ക്കൊപ്പം വിലയിരുത്തുന്ന ഹെഡ്മാസ്ററര്‍....

..പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന,വികസനസമിതി വനിതാവേദി,PTA/MPTA തുടങ്ങിയ എല്ലാ വിഭാഗങ്ങളും സജീവമായി.....പാചകകലയുടെ കൈപുണ്യംകൊണ്ട് അനുഗ്രഹീതനായ ഈശാനന്‍ മാസ്റ്ററുടെ ഭക്ഷണത്തിന് സമാനതകളില്ലാത്ത രുചി.... ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ മുഖം കണ്ണാടി പോലെ തെളിഞ്ഞു...കുട്ടികളുടെ മുഖത്ത് പാല്‍പുഞ്ചിരി...
അരയി ഗ്രാമത്തിലെ മുസ്ലിം സഹോദരന്മാര്‍ക്കൊപ്പം ,നാട്ടിലെ മുഴുവന്‍ ജനങ്ങളും സനേഹത്തിന്റെയും സൗന്ദര്യത്തിന്റെയും വിശുദ്ധിയുടേയും മാലാഖമാരായി മാറിയപ്പോള്‍...പ്രശംസയുടെ പൂച്ചെണ്ടുകള്‍ FACEBOOK ലൂടെയും പത്രങ്ങളിലൂടെയും പ്രവഹിച്ചു...മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ അ നല്ല നാളുകള്‍ ....വീണ്ടും അരയിക്ക് സ്വന്തം...

,
...  
ഇനി ഒരല്പം ഫ്ലാഷ് ബാക്ക്.....ലൈലത്തൂര്‍ഖദറിനെ അവിസ്മരണീയമാക്കി അരയിയില്‍ ഒരുമയുടെ തിരുമധുരത്തിന് തുടക്കം കുറിച്ചത് കൊടക്കാട് മാഷിന്റെ  നേതൃത്വത്തില്‍ അരയിയിലെ കുട്ടികള്‍......
റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന എല്ലാമുസ്ലിം വീടുകളിലും സ്നേഹസമ്മാനമായി ഉണ്ണി അപ്പം വിതരണം ചെയ്യാന്‍ അമ്മകൂട്ടായ്മയുടെ സഹായത്തോടെ കുട്ടികള്‍ക്ക് സാധിച്ചു....
  കുട്ടികളുടെ സ്നേഹസ്പര്‍ശത്തിനു മധുരമുള്ളമറുപടി നല്‍കി
അരയി ജമായത്തു കമ്മറ്റിയും നൂറുല്‍ ഇസ്ലാം മദ്രസ്സയും.......ഒരു നാടിനു മുഴുവന്‍ ഓണസദ്യ ഒരുക്കി...
ആ  സ്നേഹസന്നദ്ധതയ്ക്കൊപ്പം നാടുമുഴുവന്‍ കൈകോര്‍ത്തപ്പോള്‍ ഓണം ഞങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി.....
                             ---------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ