Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ടെലിസ്ക്കോപ്പാണു താരം..

  ചൊവ്വാദോഷംമാറി ചൊവ്വയെകണ്ടപ്പോള്‍....
-------------------------------------------------
മംഗള്‍യാന്‍ വിജയത്തോടെ താരപദവി ലഭിച്ച ചൊവ്വയുടെ വിശേഷങ്ങള്‍ അറിയാന്‍
 ഒരുക്കിയ പരിപാടി പ്രശസ്ത
വാനനിരീക്ഷകന്‍ ശ്രി വെള്ളൂര്‍ കെ ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു...
-ചൊവ്വാഘോഷം .... മംഗള്‍യാന്‍ വിജയത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശി വീഡിയോഷോ -ചൊവ്വാദോഷമകറ്റാന്‍ആകാശനിരീക്ഷണം...പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിച്ച്  കുട്ടികളുടെ സംവാദം.....   -ആകാശം അടുത്തുവന്നു.,..കുട്ടികള്‍ക്ക് കൂട്ടായി ടെലിസ്ക്കോപ്പ്.

1 അഭിപ്രായം:

  1. സൂപ്പര്‍ പോസ്റ്റ്... ഇത്തരം മാതൃകകള്‍ മറ്റുവിദ്യാലയങ്ങള്‍ക്ക് പ്രചോദനമേകുമെന്നു പ്രത്യാശിക്കുന്നു.... ബ്ലോഗ് മികച്ചനിലവാരത്തിലേക്കുയരുന്നുണ്ട്...ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ