Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 14, വെള്ളിയാഴ്‌ച

ജവഹര്‍ ചിത്രജാലകം

ജവഹര്‍ ചിത്രജാലകം
ശിശുദിനത്തില്‍ അരയി ഗവ.യുപി.സ്ക്കൂളില്‍സാമൂഹ്യശാസ്ത്രം ക്ലബ്ബ് ഒരുക്കിയ ചിത്രജാലകം ശ്രദ്ധേയമായി.രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125 ജന്മദിനത്തോടനുബന്ധിച്ച് വ്യത്യസ്ത ഭാവത്തിലുള്ള 125ചിത്രങ്ങള്‍ ധരിച്ചാണ് കുരുന്നുകള്‍ ചിത്രജാലകം തീര്‍ത്തത്.
നെഹ്രുവിന്റെ  കുട്ടിക്കാലം തൊട്ട് പ്രധാനമന്ത്രി പദം വരെ യുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ ക്യാമറ ഒപ്പിയെടുത്ത ബ്ലാക്ക് അന്റ് വൈറ്റ് ചിത്രങ്ങളും ബഹുവര്‍ണ്ണ ഫോട്ടോകളും ഷര്‍ട്ടില്‍ ബാഡ്ജുകളായി ധരിച്ചാണ് കുട്ടികള്‍ പരിപാടിയില്‍ കണ്ണിചേര്‍ന്നത്.
4*3 ഇഞ്ച് വലിപ്പത്തിലുള്ള  ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ നെഹ്രുനിന്റെ ജീവിതരേഖകള്‍ അനാവരണം ചെയ്യുന്നതായിരുന്നു.1947ല്‍ പ്രഥമ പ്രധാനമന്ത്രിയായുള്ള സഥാനാരോഹണ ചടങ്ങും ക്വിറ്റിന്ത്യാസമര നേതൃത്വവും അടക്കം ഇന്ത്യന്‍ രാഷ്ട്രിയ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ആവിഷ്ക്കരിച്ച  ചിത്രഗാലറി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.     
ശോഭനകൊഴുമ്മല്‍,വിനോദ്കുമാര്‍,സിനിഅബ്രഹാം,അനിത,രോഷ്ന,റഹ്മത്ത്,സുഹിബത്ത്, സനിഷ,സൗമ്യ,പുഷ്പ,അശ്വിനി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ