Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014 നവംബർ 25, ചൊവ്വാഴ്ച

ഫ്ലാഗ് സല്യൂട്ട്

ഫ്ലാഗ് സല്യൂട്ട്
ദേശീയ പതാകദിനത്തില്‍ ബഹുവര്‍ണ്ണ പതാകകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഒന്നാം തരത്തിലെ കൊച്ചു മിടുക്കര്‍ തൊട്ട് ഏഴാംതരത്തിലെ മുതിര്‍ന്ന കൂട്ടുകാര്‍വരെ .
വലിയകൂട്ടുകാര്‍ താഴ്ന്ന ക്ലാസിലെ കുട്ടികളെ സഹായിച്ചു. വിജ്ഞാന കോശങ്ങളില്‍നിന്ന് വിവരങ്ങള്‍തേടി  ലോകരാജ്യങ്ങളെ പരിചയപ്പെട്ടവര്‍ മുതല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിശ്വരാജ്യങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയവര്‍ വരെയുണ്ട് കൂട്ടത്തില്‍.
അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് അവര്‍  തയ്യാറാക്കുന്ന  വന്‍കരകളുടെ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളുടെ പതാകയും മറ്റുവിവരങ്ങളും ലഭിച്ചതിന്റെ സന്തോഷംഅറ്റ്ലസ്സിന്റെ ഉപയോഗം ,ഭൂപടങ്ങളുടെ പ്രാധാന്യം ഇവ മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിച്ചു.ലോകരാജ്യങ്ങളെ അടുത്തറിയുക,രാജ്യത്തിന്റെ ഭൂമിശാസ്ത്രവും,ഭാഷയും,സംസ്ക്കാരവും മനസ്സിലാക്കുക,എന്നീലക്ഷ്യങ്ങളോടെയാണ് ഫ്ലാഗ് സല്യൂട്ടെന്ന പ്രവര്‍ത്തനത്തിന് രൂപം നല്‍കിയത്.

125രാജ്യങ്ങളുടെ പതാകകള്‍ വരച്ചുചേര്‍ത്ത് .....വിവരങ്ങളും വിശേഷങ്ങളും എഴുതിച്ചേര്‍ത്ത്... കുഞ്ഞുകൈകളാല്‍ തയ്യാറാക്കിയ പതാകാപ്പതിപ്പിലൂടെയും, കുട്ടി അറ്റ്ലസിലൂടെയും  അനന്തവും അജ്ഞാതവുമായ ലോകഗോളത്തിന് വര്‍ണ്ണം ചാര്‍ത്തിയ സന്തോഷത്തിലാണ്  സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ