Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 22, ശനിയാഴ്‌ച

പ്രീപ്രൈമറി സ്ക്കൂള്‍ കെട്ടിടം ശിലാസ്ഥാപനം

പ്രീപ്രൈമറി സ്ക്കൂള്‍ കെട്ടിടം ശിലാസ്ഥാപനം
സ്ക്കൂള്‍ വികസനത്തിന് ശക്തിപകരാന്‍  ആരംഭിക്കുന്ന പ്രിപ്രൈമറി സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ശിശുസൗഹൃദ വിദ്യാലയമാണ് സ്ക്കൂള്‍ വികസന സമിതി ലക്ഷ്യമിടുന്നത്.കെട്ടിടത്തിന്റെ രൂപരേഖതന്നെ വേറിട്ട കാഴ്ചപ്പാടോടെയാണ് തയ്യാറാക്കിയത്.
മൈസൂര്‍ സര്‍വ്വകലാശാല ആര്‍ക്കീടെക്ട് വിദ്യാര്‍ത്ഥികളായ സച്ചിന്‍രാജ് കാഞ്ഞങ്ങാട്, ജിജോ പൊന്നാനി എന്നിവരാണ് ഡിസൈനേര്‍സ്.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ശിശുവിഹാറിന്റെ രൂപരേഖ അവതരിപ്പിച്ചു.LKG/UKG എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ്മുറികളും നടുവിലൊരു തുറന്ന അകത്തളവും ചേര്‍ന്നതാണ് ‍കെട്ടിട സമുച്ചയം.ലാറ്ററൈറ്റ് കല്ല് ചെത്തി മിനുക്കിയാണ് ചുമര് നിര്‍മ്മിക്കുന്നത്.മേല്‍ക്കൂര സ്റ്റീല്‍ ഫ്രെയിമില്‍ ഓടുമേഞ്ഞതാണ്.കുട്ടികള്‍ക്ക് കളിക്കാനുള്ള പഠനോദ്യാനം ,ആര്‍ട്ട് ഗാലറി,സയന്‍സ് പാര്‍ക്ക്,ചിത്രകലാമ്യൂസിയം ബേബിജിം,മെഗാഅക്വേറിയം,ഐ.ടി.കോര്‍ണര്‍,audio/videotheatre,ഉത്സവകാഴ്ചകള്‍ആഘോഷങ്ങള്‍എന്നിവയുടെവീഡിയോഗാലറികള്‍,ഭക്ഷണശാല,ബെഡ്റൂം,ടോയിലറ്റ് കോംപ്ലക്സ്,തുടങ്ങി സമ്പൂര്‍ണ്ണ സൗകര്യങ്ങളോടുകൂടിയ ശിശുവിഹാറിന് 30ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു.15ലക്ഷം പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു.ബാക്കി 15ലക്ഷം നാട്ടുകാരില്‍നിന്ന് സമാഹരിക്കും.
ഏപ്രില്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുതിയ അധ്യയനവര്‍ഷത്തില്‍ പുതിയകെട്ടിടത്തില്‍തന്നെ ക്ലാസ്സ് ആരംഭിക്കും.വിദഗ്ദരായ അധ്യാപകരെ വികസനസമിതി തന്നെ നിശ്ചയിക്കും.ശില്പശാലകളിലൂടെ തയ്യാറാക്കുന്ന പ്രീപ്രൈമറി പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പഠനപ്രവര്‍ത്തനങ്ങള്‍ .അധ്യാപനരീതി ശിശുസൗഹൃദവും ശാസ്ത്രീയവുമാക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ശിലാസ്ഥാപന ചടങ്ങ് നാടിന്റെ ഉത്സവം തന്നെ ആയിരുന്നു. അരയി കോവിലക പരിസരത്തുനിന്ന് കുട്ടികളും, കേരളീയവേഷമണിഞ്ഞ അമ്മമാരും ഘോഷയാത്രയായി എം.പി.യെ ആനയിച്ചു.ജിത്തു രാജ്,അശ്വിന്‍ കൃഷ്ണന്‍,ആദര്‍ശ്,അഭിജിത്ത് എന്നികുട്ടികള്‍ ഒരുക്കിയ ചെണ്ടമേളം അകമ്പടിയായി മുന്നിലണിനിരന്നു.തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി പി.കരുണാകരന്‍ എം.പി. ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
നഗരസഭാചെയര്‍പേര്‍സണ്‍ കെ ദിവ്യ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സി.ജാനകിക്കുട്ടി,നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന്‍,മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. നളിനി,ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍,എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ.എം. ബാലന്‍,ഡയറ്റ് ലക്ച്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍ ,ബി.പി.ഒ കെ ഗ്രീഷ്മ,വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.കെ. യൂസഫ് ഹാജി,ട്രഷറര്‍ കെ നാരായണന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനാപ്രസിഡണ്ട് സുരേഷ് മണക്കാട്,MPTAപ്രസിഡണ്ട് കെ രജിത,വനിതാവേദി സെക്രട്ടറി കെ സുമ,സീനിയര്‍ അസിസ്റ്റന്റ് പി.ഈശാനന്‍,എന്നിവര്‍ ആശംസാപ്രസംഗം നടത്തി.വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് കെ രാജന്‍ നന്ദിയും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ