Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 3, തിങ്കളാഴ്‌ച

മലയാളപ്പൂമണം

മലയാളപ്പൂമണം

മലയാണ്മയുടെ അന്‍പത്തി എട്ടാം  പിറന്നാളില്‍ അറിവിന്റെ  പൂമണം പരത്തി ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ'പൂമണം ' ഇന്‍ലന്റ്  പത്രിക....ഒന്നാം ക്ലാസ്സിലെ 11 കുട്ടികളുടെയും വരയും വരിയും ഉള്‍പ്പെടുത്തി പൂമണം ഇന്‍ലന്റ്മാസിക  പ്രകാശനം  നവമ്പര്‍ 4 ചൊവ്വാഴ്ച.
                             വെള്ള നിറത്തില്‍ മുല്ലപ്പൂ,മഞ്ഞനിറത്തില്‍ കൊന്നപ്പൂ കുട്ടികള്‍ക്ക് വസന്തത്തിന്റെ വര്‍ണ്ണ ഭംഗി.മഴവന്നപ്പോള്‍ വഴിയെല്ലാം കുഴിയായതിലുള്ള ഭയമാണ് അഭയിന്റെ വരികളില്‍.നഫ്സത്ത് 'കുട' കൊണ്ട് ഇന്‍ലന്റ് നിറച്ചു. യുവരാജ് വീട്ടുകാര്യം പറഞ്ഞ് 'രാജാവായി'. പൂന്തോട്ടത്തിലെ തുമ്പികള്‍ക്കും വണ്ടുകള്‍ക്കുമൊപ്പമാണ് ഐശ്വര്യയുടെ കളി .ദിയയ്ക്ക് ഓണവും കീര്‍ത്തനയ്ക്ക് പൂമ്പാറ്റയും വിഷയമായി..യധുകൃഷ്ണയുടെ വരികള്‍ക്ക് മുല്ലപ്പൂവിന്റെ മണം.അതുല്യക്ക് കേരളം തന്നെ ഭംഗിയുള്ള നാട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ