Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റായി അനുസ്മരണം (10-8-2015 ബുധന്‍ )

         കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കന്നഡമഹാ കവിയും സ്വാതന്ത്ര്യ                  സമരസേനാനിയുമായിരുന്ന ശ്രീ. കയ്യാര്‍ കിഞ്ഞണ്ണ റായിക്ക്     അരയി
         ഗവ.യു.പി.സ്കൂള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.



രാവിലെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ ശ്രീ.കൊടക്കാട്
നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.വൈകുന്നേരം രക്ഷിതാക്കളുടെ
സാന്നിധ്യത്തില്‍ പ്രത്യേക അനുസ്മരണ യോഗം നടന്നു. 



          ജന്മനാട്ടില്‍ മഹാകവിക്ക്‌ ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന്
         ആവശ്യപ്പെട്ടു കൊണ്ട് കുട്ടികള്‍ ബഹു. മുഖ്യമന്ത്രിക്ക് കാര്‍ഡുകള്‍  . ഇവ            പി.ടി. എ   പ്രസിഡണ്ട് ശ്രീ. രാജന്‍ചടങ്ങില്‍ വെച്ച് ഏറ്റു വാങ്ങി.
          തുടര്‍ന്ന് പി.ടി.എ ,മദര്‍ പി.ടി.എ എക്സിക്യുട്ടീവ്‌ യോഗം ചേര്‍ന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ