Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമാദിനം

സ്വര്‍ണ്ണകൊക്കുകള്‍ പറന്നുയര്‍ന്നു.
"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെപ്രാര്‍ത്ഥന,ഈലോകത്ത് സമാധാനം പുനസ്ഥാപിക്കുക."
ഈ സന്ദേശമുയര്‍ത്തി അരയിസ്ക്കൂളിലെ കുട്ടികള്‍ 'സ്വര്‍ണ്ണ കൊക്കുകള്‍ പറന്നുയരും' എന്ന പാവനാടകം അവതരിപ്പിച്ചു.
സഡാക്കോയുടെ രംഗാവിഷ്ക്കാരത്തിന് അവളുടെ കൂട്ടുകാരികളും അധ്യാപികയും ഒപ്പം സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ മലാല യൂസഫ് സായിയും തീവ്രവാദികളും പാവകളായി രംഗത്തെത്തി.

അധ്യാപകനും നാടകകൃത്തുമായ പ്രകാശന്‍ കരിവെള്ളുര്‍ രചനയും ശരത്ത് കെ സംവിധാനവും നിര്‍വ്വഹിച്ചു.അനുശ്രി ടി,അനുശ്രി എന്‍,ആദിത്യന്‍,ആദര്‍ശ്,അഭിനന്ദ് ,കൃപാകൃഷ്ണന്‍ എന്നീകുട്ടികളും വനജടീച്ചറും പാവകള്‍ക്ക്  ശബ്ദം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ