Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

വായനയ്ക്ക് കരുത്തു പകരാന്‍ മാതൃഭൂമി ദിനപത്രവും (7-8-2015 വെളളി)

        അരയി ഗവ.യു.പി.സ്കൂളിലെ അധ്യാപിക ശ്രീമതി. വിജയകുമാരി ടീച്ചര്‍ പിതാവിന്റെ സ്മരണാര്‍ത്ഥം  ഒരു
       വര്‍ഷത്തേക്കുളള മാതൃഭൂമി ദിനപത്രം സ്പോണ്‍സര്‍ ചെയ്തു. ടീച്ചറുടെ പിതാവ് നീലേശ്വരം രാജാസ് HSS
      റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ ശ്രീ. കൃഷ്ണ മാരാരുടെ സ്മരണയ്ക്കാണ് പത്രം നല്‍കിയത്.  

         സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ ശ്രീ. കൊടക്കാട് നാരായണന്‍ പത്രം ഏററു വാങ്ങി.
         മാതൃഭൂമി പ്രതിനിധികളായ ശ്രീ. ജയകൃഷ്ണന്‍, ശ്രീ.ബാബു ,  മാതൃഭൂമി അരയി ഏജന്റ് ശ്രീ.വിജയന്‍
        എന്നിവര്‍ സംബന്ധിച്ചു.
ക്വിസ് മത്സരം 
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധം പ്രമേയമാക്കിയുളള ക്വിസ് മത്സരം സംഘടിപ്പിച്ചു.

 വിജയികള്‍
    എല്‍.പി. വിഭാഗം -  വിതുല്‍ രാജ് , ഫാത്തിമ , ശ്രീരാജ്   ( Std 4)
     യു.പി.വിഭാഗം  -    അഞ്ജലി.കെ.വി , അഞ്ജലി.എം,  ദേവിക  (Std 7)
   
തുടര്‍ന്ന്  നടത്തിയ ഹിരോഷിമ ഡോക്യുമെന്ററി പ്രദര്‍ശനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ