Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അരയി ഒരുമയുടെ തിരുമധുരം :ബെസ്റ്റ് പി.ടി.എ. ജില്ലാതല പുരസ്ക്കാരം.

അരയി ഒരുമയുടെ തിരുമധുരം ,ബെസ്റ്റ് പി.ടി.എ ജില്ലാതല പുരസ്ക്കാരം.
വിദ്യാലയങ്ങളുടെ വികസനത്തില്‍ പി.ടി.എ.യുടെ മികവ് പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മികച്ച പി.ടി.എ.ക്കുള്ള ജില്ലാതല പുരസ്ക്കാരം അരയി ഗവ.യു.പി.സ്ക്കൂളിന് ലഭിച്ചു.സ്ക്കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'അരയി ഒരുമയുടെ തിരുമധുരം' പദ്ധതിയിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിനെ രക്ഷപ്പെടുത്താനായി ആവിഷ്ക്കരിച്ചു.വിദ്യാലയ വികസന നിധിയിലേക്ക് സ്വരൂപിച്ച 15ലക്ഷം പ്രിപ്രൈമറി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.സ്ക്കൂള്‍ ഗ്രാമത്തിന്റ വികസനം,ഉച്ചഭക്ഷണ കലവറ,സ്ക്കൂള്‍ പൂന്തോട്ട നിര്‍മ്മാണം എന്നിവയ്ക്ക് നഗരസഭയുടെ ഫണ്ടിനോടൊപ്പം പി.ടി.എ 4ലക്ഷം അധികം കണ്ടെത്തി.പി.ടി.എ.പ്രസിഡണ്ട് പി.രാജന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും, പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ അധ്യാപകരും നടത്തിയ അക്കാദമിക ഇടപെടല്‍ വിജയം കണ്ടു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ