അരയി ഗവ.യു.പി.സ്കൂള്‍ കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന
വാര്‍ഡ് തല ശുചിത്വ വീട് പുരസ്കാരത്തിനുളള സര്വേയ്ക്കുളള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും
കുടുംബശ്രീ അംഗങ്ങള്‍ക്കുമായി നല്കി. കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഇരുപതോളം
സ്ക്വാഡുകള്‍ അരയി വാര്‍ഡിലെ മുഴുവന്‍ വീടുകളുംസന്ദര്ശിച്ച് ഇതിനായുളള വിവരശേഖരണം
നടത്തും. പരിപാടിയില്‍ ഹെഡ് മാസ്ററര് ശ്രീ.കൊടക്കാട് നാരായണന് അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. അശോകന് പരിശീലന ക്ലാസ്സ് നയിച്ചു. ശ്രീ.സനല്‍ (JHI) , അധ്യാപകരായ ഹേമാവതി , സൈജു എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ