"ആവണിപ്പൊന്നൂഞ്ഞാ"ലിലാടി ഓണാഘോഷം
ഓണാവധി അടിച്ചുപൊളിക്കാന്‍ മാത്രമല്ല.കളിച്ചുപഠിക്കാന്‍ കൂടിയാണ്.വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ആവണിപ്പൊന്നൂഞ്ഞാല്‍ എന്ന കൈപുസ്തകം കുട്ടികളുടെ സര്‍ഗ്ഗാത്മകതയും
ഭാഷാപരതയും, ഗണിതകൗതുകവും,യുക്തിചിന്തയും വളര്‍ത്താന്‍ സഹായിക്കും.പുസ്തകങ്ങളുടെ പ്രകാശനം ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രി. ടി.എം. സദാനന്ദന്‍ നിര്‍വ്വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് പി.രാജന്‍ അധ്യക്ഷത വഹിച്ചു.ഓഫീസ് സൂപ്രണ്ട് അബ്ദുള്‍സമദ്, വികസന സമിതി ചെയര്‍മാന്‍ കെ.അമ്പാടി,പി.ടി.എ.വൈസ് പ്രസിഡണ്ട് ഖാലിദ്, മദര്‍പി.ടി.എ.വൈസ് പ്രസിഡണ്ട് ടി.ശോഭ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധമത്സരങ്ങള്‍ നടന്നു.
കഴിഞ്ഞവര്‍ഷം ഷോക്കേറ്റു മരിച്ച അരയിയിലെ പി.കെ കുട്ട്യന്‍ എന്ന നാരായണന്റെ കുടുംബാംഗങ്ങള്‍ ഒരുക്കിയ
ഓണസദ്യയില്‍ അരയി ജമായത്തിലെ നൂറോളം കുടുംബാംഗങ്ങളോടൊപ്പം നാട്ടുകാരും പങ്കെടുത്തു.




















































അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ