Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

സ്വാതന്ത്ര്യ സമരചരിത്രം പൂരക്കളിയിലൂടെ.....( 14-8-2015 വെളളി)

സ്വാതന്ത്ര്യ സമരചരിത്രം പൂരക്കളിയിലൂടെ.....
"കൂട്ടമായ് ബ്രിട്ടീഷുകാര്‍ക്കെതിരായി
സമരമുഖത്തവര്‍ വീരന്മാരായി
ജാലിയന്‍ വാലാബാഗ് എന്ന ദിക്കില്‍
വൈശാഖിലവര്‍ ഒത്തുകൂടി
എത്രയും വേഗം പിരിഞ്ഞുപോ​ണം 
എന്നുള്ളൊരാജ്ഞ വിഫലമായി."
പൂരക്കളിയുടെ ഈണത്തില്‍ അവര്‍ ചുവടുവയ്ക്കുകയാണ്.വസന്തപൂജയുടെ ഭാഗമായി വടക്കന്‍ കേരളത്തിലെ ക്ഷേത്രമുറ്റങ്ങളില്‍ ആടിത്തിമര്‍ക്കാറുള്ള പൂരക്കളിയുടെ ചുവടുകള്‍ക്ക് സമരചരിത്രത്തിന്റെ ചലനതാളങ്ങള്‍ തീര്‍ത്തത് പി.പി. ദാമോദരന്‍ പണിക്കരാണ്.


പരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍











ശ്രീ.ദാമോദരപ്പണിക്കരും  ശ്രീ.ബാബു പണിക്കരും ചേര്‍ന്ന് അരങ്ങില്‍ വിളക്ക് കൊളുത്തുന്നു
പൂരക്കളി അവതരിപ്പിച്ച കുട്ടികള്‍
തിരുവാതിരക്കളി  അവതരിപ്പിച്ച കുട്ടികള്‍ 

സമരസേനാനികള്‍ക്ക് പ്രണാമമായി തിരുവാതിര.
ധനുമാസരാവില്‍ മലയാളിമങ്കമാര്‍ പാടിക്കളിക്കുന്ന തിരുവാതിരയ്ക്കും സ്വാതന്ത്ര്യ സമര ചരിതത്തിന്റെ നിറവും മണവും.കേരളീയ സംസ്കൃതിയെ അഴത്തില്‍ അടയാളപ്പെടുത്തുന്ന തിരുവാതിരക്കളിയില്‍ ചരിത്ര ഗീതം ചാലിച്ചത് അരയി സ്ക്കൂളിലെ അധ്യാപിക ശോഭന കൊഴുമ്മലാണ്.
മാനവസ്നേഹത്തിന്റെ അടയാള വാക്യമെന്നോണം മാപ്പിളകലയിലെ രൂപലാവണ്യംതുടിക്കുന്ന ദഫ്മുട്ടും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചേരുവകകളില്‍ ചേര്‍ത്തിട്ടുണ്ട്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ