Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

കലാം പറഞ്ഞ സ്വപ്നങ്ങള്‍ ..

കലാം പറഞ്ഞസ്വപ്നങ്ങള്‍ കുട്ടികള്‍കണ്ടു.
എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു"എല്ലാവരും സ്വപ്നം കാണുക. ആകാശത്തോളം വളരുക.നാടിനെ വികസനോന്മുഖമാക്കുക." ഒപ്പം ഇത്രയും കൂടി ഓര്‍മ്മിപ്പിച്ചു.തന്റെ വിയോഗത്തില്‍ അനുശോചിക്കുന്നത് അധികമണിക്കൂര്‍ പണിയെടുത്തിട്ടാകട്ടെ.അരയി യു.പി.സ്ക്കൂളിലെ കുട്ടികള്‍ കലാം പറഞ്ഞസ്വപ്നങ്ങള്‍ കണ്ടു.
ധികമായി പ്രവര്‍ത്തിച്ച അഞ്ചുമണിക്കൂര്‍കൊണ്ട് അവര്‍ അഞ്ചുവര്‍ഷം കൊണ്ടു പ്രാവര്‍ത്തികമാക്കുന്ന പദ്ധതികള്‍ തയ്യാറാക്കി.മുത്ത് എന്ന് പേരിട്ട പുസ്തകത്തില്‍ സ്വപ്ന പദ്ധതികള്‍ എഴുതിച്ചേര്‍ത്തു.സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട്ഓഫ്ഇംഗ്ലീഷ് മുന്‍മേധാവി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രി ടി.എം. സദാനന്ദന്‍,പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍,കെ.അമ്പാടി, രാജാഷ് കൂട്ടക്കനി,കെ.വി. സൈജു എന്നിവര്‍ സംസാരിച്ചു. രാജേഷ് കൂട്ടക്കനിയുടെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ് നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ