Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

പഠനയാത്ര

വൈദ്യുതി എത്തി, വിപിന്റെയും,വിശാന്തിന്റെയും,വിജിത്തിന്റെയും പഠനത്തിലെ പവര്‍കട്ടിന് നിരോധനം


വൈദ്യുതി എത്തി, വിപിന്റെയും,വിശാന്തിന്റെയും,വിജിത്തിന്റെയും പഠനത്തിലെ പവര്‍കട്ടിന് നിരോധനം
കാഞ്ഞങ്ങാട് നഗരസഭയിലെ അരയി ഗ്രാമത്തിലെ ഉഷയുടെ മക്കളായ വിപിനും,വിശാന്തിനും,വിജിത്തിനും ഇനി വീട്ടിലിരുന്ന് വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം.ഈ കുട്ടികളുടെ പഠനത്തില്‍ ഇനി പവര്‍കട്ടുണ്ടാവില്ല.എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നGVHSS മടിക്കൈ 11ലെ വിപിന്റെ രാത്രി പഠനം അരയി ഗവ.യു.പി.സ്ക്കൂളിലായതോടെയാണ് ഉഷയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ പ്രധാനധ്യാപകന്റെ ശ്രദ്ധയില്‍പെട്ടത്.സബ് എഞ്ചിനീയര്‍ രാഘവന്‍ കുളങ്ങരയുടെ ഇടപെടലോടെ പ്രശ്ന പരിഹാരത്തിന് വേഗതയേറി.തങ്ങളുടെ കൂട്ടുകാരുടെ വീട്ടില്‍ വൈദ്യുതി എത്തുന്നത് സ്ക്കൂള്‍ ആഘോഷമാക്കി.രക്തസാക്ഷി ദിനത്തില്‍ രാഷ്ട്ര പിതാവിന്റെ സ്മരണ പുതുക്കുന്നതോടൊപ്പം സഹജീവികള്‍ക്ക് സ്നേഹപൂര്‍വ്വം ഒരുപിടി സാന്ത്വനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേര്‍സണ്‍ കെ.ദിവ്യ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ചടങ്ങില്‍ വെച്ച് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. ഹോസ്ദുര്‍ഗ് സി..യു പ്രേമന്‍ഉദ്ഘാടനം ചെയ്തു.