Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 6, വ്യാഴാഴ്‌ച

അംഗീകാരങ്ങളുടെ നിറവില്‍ അരയി

അംഗീകാരങ്ങളുടെ നിറവില്‍ അരയി

മികച്ച ബ്ലോഗിനുള്ള ജില്ലാതല പുരസ്ക്കാരം 'അരയി ഒരുമയുടെ തിരുമധുരം ' ഏറ്റുവാങ്ങി.ജില്ലയുടെ വിദ്യാഭ്യാസ     ചരിത്രത്തില്‍  പുതിയ അധ്യായം കുറിച്ച് സംസ്ഥാനത്ത് ഇതാദ്യമായി  മുഴുവന്‍ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ ഓഫീസുകളെയും  വിവരസാങ്കേതിക വിദ്യയുടെ ശൃംഖല ഉപയോഗിച്ച് ബന്ധിപ്പിച്ച  BLEND-Blog for Dynamic Educational Network    ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ബഹു.എം.പി.ശ്രി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാലയ വികസനത്തില്‍ വേറിട്ട   പാതയിലൂടെ സഞ്ചരിക്കുന്ന      അരയി കൂട്ടായ്മയെ വാനോളം പ്രശംസിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി. നടത്തിയ പരാമര്‍ശം അരയി ഗ്രാമത്തിന് മറ്റൊരു പുരസ്ക്കാരമായി.
                   ബഹു.എം.എല്‍.എ.എന്‍.എ.നെല്ലിക്കുന്നില്‍ നിന്ന് മികച്ച ബ്ലോഗിനുള്ള മെമന്റൊ വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി പി.ടി.എ.പ്രസിഡണ്ട് പി. രാജന്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,അധ്യാപിക ശോഭനാകൊഴുമ്മല്‍,പി.ടി.എ.അംഗം വി.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
                                 പുരസ്ക്കാരം നേടിയ മറ്റു വിദ്യാലയങ്ങള്‍
എല്‍. പി. വിഭാഗം  GBLPS HERUR,GLPS UDUMA, GLPS VADAKKE PULIYANNUR
യു.പി വിഭാഗം  GUPS KARICHERI,AUPS DARMATHADUKKA.
ഹൈസ്ക്കുള്‍ വിഭാഗം GHSS ADOOR,VARAKKAD HSS,GHS KOTTODI, SSHSS SHENI
                         കാസര്‍ഗോഡ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്,ഡയറ്റ്,RMSA,SSA,IT@SCHOOL,അധ്യാപക സംഘടനകള്‍,എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാ വിദ്യാഭ്യാസ സമിതിയാണ് സ്ക്കൂള്‍ വിദ്യാഭ്യാസ രംഗത്തെ കാസര്‍ഗോഡ് ജില്ലയുടെ മുന്നേറ്റത്തിന് BLEND ആവിഷ്ക്കരിച്ചത്.അഡ്വക്കേറ്റ് ശ്യാമളാദേവി ,DDE സി. രാഘവന്‍,ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേര്‍സണ്‍ ശ്രിമതി സുജാത , ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി. കൃഷ്ണകുമാര്‍, SSA ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ. എം ബാലന്‍,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ സൗമിനി കല്ലത്ത്,കാസര്‍ഗോഡ് വിദ്യാഭ്യാസ ഓഫീസര്‍ എന്‍. സദാശിവ നായിക്ക് എന്നിവര്‍ സംസാരിച്ചു.
                       തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു.സെമിനാറില്‍ ഇ.പി രാജഗോപാലന്‍,ടി.പി.കലാധരന്‍, കെ സത്യശീലന്‍,ഡോ.പി.വി.പുരുഷോത്തമന്‍ ,രാജേഷ് എം.പി.,കെ വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

1 അഭിപ്രായം:

  1. അഭിനന്ദനങ്ങള്‍.അരയി സ്കൂളിനും കാസര്‍ഗോഡ്‌ ജില്ലാ വിദ്യാഭ്യാസ വകുപ്പിനും.
    ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, മൂന്ന് വര്‍ഷമായി തുടങ്ങിയതും ഇപ്പോഴും അപ്ഡേറ്റ് ചെയ്തു വരുന്നതുമായ സ്കൂള്‍ ബ്ലോഗുകളിലേക്ക് സ്വാഗതം.
    http://nssghsskamballur.blogspot.in/
    http://ghsskamballur.blogspot.in/
    http://bhoomithrasenakamballur.blogspot.in/

    മറുപടിഇല്ലാതാക്കൂ