Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

പ്രധാന അധ്യാപകര്‍ക്ക് ബ്ലെന്റ് പരിശീലനം


പ്രധാന അധ്യാപകര്‍ക്ക് ബ്ലെന്‍റ് പരിശീലനം
സ്കൂള്‍ ബ്ലോഗിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ബ്ലോഗ് എഡിററിംഗും പുതിയപോസ്ററിംഗും  നടത്താന്‍ അറിയേണ്ടേ? വേണം തീര്‍ച്ചയായും വേണം. IT@SCHOOL ഉംDIET ഉം ചേര്‍ന്ന് ക്രിസ്മസ് അവധിക്കാലത്ത് ഒരുദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.ഡയററ് പ്രിന്‍സിപ്പാള്‍ പി. വി.കൃഷ്ണകുമാര്‍,ഡോ.പി. വി.പുരുഷോത്തമന്‍, വി.കെ.
വിജയന്‍,ടി.കെ.ജനാര്‍ദ്ദനന്‍,എ.എം. കൃഷ്ണന്‍ നേതൃത്വം നല്‍കി.
ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ രണ്ട് ബാച്ചുകളിലായിരുന്നു  പരിശീലനം പുതിയ പോസ്റ്റിംഗ് ,എഡിറ്റിംഗ് എന്നിവയില്‍ പരിശീലനം കിട്ടിയതോടുകൂടി ബ്ലോഗ് മെച്ചപ്പെടുത്താനും അപ്ഡേറ്റ് ചെയ്യാനും  പറ്റുമെന്ന വിശ്വാസത്തിലാണ് പ്രധാനാധ്യാപകര്‍ മടങ്ങിയത്.

കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി, നാടകം കളിച്ചു...എക്സ്പ്രഷന്‍സ് ക്യാമ്പ് സമാപിച്ചു.

കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി, നാടകം കളിച്ചു...എക്സ്പ്രഷന്‍സ് ക്യാമ്പ് സമാപിച്ചു.

‍‍‍‍‍‍‍‍‍‍‍‍‍‍"ഞാന്‍ നീലാകാശത്തെ സ്നേഹിക്കുന്നു, ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളും, സപ്തവര്‍ണ്ണങ്ങള്‍ നിറഞ്ഞ മഴവില്ലും എനിക്കിഷ്ടമാണ്".ഏഴാം ക്ലാസിലെ ഹബീബ ഇംഗ്ലീഷില്‍ എഴുതിയ കവിതയുടെ പരിഭാഷ ഇപ്രകാരമാണ്. മേഘങ്ങള്‍ക്കിടയിലൂടെ പറക്കാനുള്ള കൊതികൂടി സൂചിപ്പിച്ചാണ് ഈ കൊച്ചു കവയിത്രി തന്റെ കവിത അവസാനിപ്പിക്കുന്നത്.
അഞ്ചാം തരത്തിലെ സ്നേഹമോള്‍ക്ക് കവിതയ്ക്ക് വിഷയമായത് സ്വന്തം ഗ്രാമം തന്നെയാണ്.ശാന്തമായി ഒഴുകുന്ന അരയിപ്പുഴയും ഇടനാടന്‍ ചെങ്കല്‍ കുന്നുകളും  അവള്‍ ഇംഗ്ലീഷില്‍ വര്‍ണ്ണിച്ചു. മഴ, നിലാവ്,പൂമ്പാറ്റ, വിദ്യാലയം,പഴങ്ങള്‍, ഉത്സവങ്ങള്‍.മാര്‍ക്കറ്റ്,സര്‍ക്കസ്   തുടങ്ങി വൈവിധ്യം നിറഞ്ഞ വിഷയങ്ങളാണ് ക്യാമ്പിലെ ഓരോകുട്ടിയുടെയും രചനകള്‍ .
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ  വിദ്യ,അഭിജിത്ത്,ഷഹല,അശ്വിന്‍ കൃഷ്ണന്‍, വിനു,സഫ്വാന ,ഖദീജ,നിഖില,ആദിത്യന്‍,ആദര്‍ശ്,ആഞ്ചാംതരത്തിലെ നന്ദകുമാര്‍,മിഥുന്‍രാജ്,അനുശ്രി എന്നിവര്‍ ചേര്‍ന്ന് രചിച്ച സ്ക്കിറ്റുകള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സംവിധാനം ചെയ്ത് ക്യാമ്പില്‍അവതരിപ്പിച്ചു.
കേരള സംസ്ഥാന ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ  അരയി ഗവ.യു.പി സ്ക്കൂളില്‍ സംഘടിപ്പിച്ച എക്സ്പ്രഷന്‍സ് ക്യാമ്പിലാണ്  കുട്ടികള്‍ ഇംഗ്ലീഷില്‍ കവിതകളും കഥകളും അവതരിപ്പിച്ചത്.
ഡോ.പി.കെ.ജയരാജ് രണ്ടുദിവസം സ്ക്കൂളില്‍ തന്നെ ക്യാമ്പു ചെയ്താണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാംഗ്വേജ് ലാബായി വിദ്യാലയത്തെ വികസിപ്പിക്കുന്നതിന്റെ തുടക്കം കിറിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പില്‍ യു.പി. വിഭാഗത്തില്‍ നിന്നും അന്‍പത് കുട്ടികള്‍ പങ്കെടുത്തു..ഇംഗ്ലീഷ് സംസ്ഥാന പരിശീലകന്‍ കെ.വി. രവീന്ദ്രന്‍ ,പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍,വി.കെ.സുരേഷ്ബാബു,ശോഭനാകൊഴുമ്മല്‍,വി.വിജയകുമാരി,പി.ടി.എ.പ്രസിഡണ്ട് പി.രാജന്‍,വികസന സമിതി ചെയര്‍മാന്‍ കെ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍ സ്നേഹാക്ഷര സംഗമം

ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍ സ്നേഹാക്ഷര സംഗമം.
ആലസ്യത്തിന് 'അവധി' നല്‍കി അരയി ഗവ.യു.പി.സ്ക്കൂളില്‍  നടന്ന സ്നേഹാക്ഷര സംഗമം പരിപാടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നവ്യാനുഭവമായി.സാഹിത്യവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി മെമ്പറും പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയറക്ടറുമായ ടി.പി. ഭാസ്ക്കരപൊതുവാളും,  സീരിയല്‍ നടിയും പ്രൊഫഷണല്‍ ഗായികയുമായ സുമിത്രാരാജനും അവതരിപ്പിച്ച മധുരം മധുരം പരിപാടിയാണ് ഭാഷാസ്നേഹികള്‍ക്ക് നവ്യാനുഭവമായത്.
വേദിയിലെ നിലവിളക്കില്‍ അഞ്ചുകുട്ടികള്‍ചേര്‍ന്ന് അഞ്ചുതിരി തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി.പ്രാചീനകവിതകള്‍തൊട്ട് ആധുനിക കാവ്യ ശകലങ്ങള്‍വരെ  കോര്‍ത്തിണക്കികൊണ്ടുള്ള അവതരണം കഥാപ്രസംഗംപോലെ ലളിതവും  നാടകം പോലെ ഹൃദ്യവുമായിരുന്നു.മൂന്ന് വര്‍ഷത്തിനിടയില്‍  തൊള്ളായിരം വേദികളിലവതരിപ്പിച്ച  സാഹിത്യ വിരുന്ന് ആസ്വദിക്കാന്‍ നൂറുക്കണക്കിന് ആളുകള്‍ ഒത്തുകൂടി.

2014, ഡിസംബർ 20, ശനിയാഴ്‌ച

അവധിക്കാലം അറിവുത്സവം

അവധിക്കാലം അറിവുത്സവം
അരയിയില്‍ സാഹിത്യ പാഠശാല തുറന്നു.
 വിദ്യാരംഗം കലാസാഹിത്യവേദിയും  അറിവുത്സവ കേന്ദ്രങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന രചനാ ക്യാമ്പ്  പ്രശസ്തകവി സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ അമ്പാടി അധ്യക്ഷത വഹിച്ചു.പി. ഈശാനന്‍ സ്വാഗതവും ഹബീബ നന്ദിയും പറഞ്ഞു.
കവിതയുടെ വഴികള്‍,രചനയുടെ രസവിദ്യ, വരികള്‍ക്കൊപ്പം, എന്നീ വിഷയങ്ങളില്‍ വിനോദ്കുമാര്‍ പെരുമ്പള,രാജേഷ് കൂട്ടക്കനി എന്നിവര്‍ ക്ലാസ്സെടുത്തു.

ക്രിസ്മസ് ആശംസകള്‍

ക്രിസ്മസ് ആശംസകള്‍

ക്രിസ്മസ് അവധിക്ക് വിദ്യാലയം അടയ്ക്കുന്ന ദിവസം... ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു കുട്ടികള്‍.
മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ അവസാനിച്ചു.
കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ്,ആശംസാകാര്‍ഡുകള്‍ തയ്യാറാക്കാനും ,കവര്‍തയ്യാറാക്കാനും ക്രിസ്മസ് ട്രി നിര്‍മ്മിക്കാനും  ,പുല്‍ക്കൂട് നിര്‍മ്മിക്കാനും  തുടങ്ങി.രണ്ടാതരത്തിലെ കുട്ടുകാരായിരുന്നു ഇക്കാര്യത്തില്‍ മാതൃക കാട്ടിയത്.അവരുണ്ടാക്കിയ ആശംസാകാര്‍ഡുകള്‍  തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കു നല്‍കി.
ക്രിസ്മസ് ട്രി ഒരുക്കി.മുന്നും നാലും ക്ലാസുകാരും ഒപ്പം ചേര്‍ന്നു.യു.പി വിഭാഗം കുട്ടികള്‍ മനോഹരമായ പുല്‍ക്കൂട് നിര്‍മ്മിച്ചു,ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കി ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു.

2014, ഡിസംബർ 18, വ്യാഴാഴ്‌ച

സര്‍ഗസാഹിത്യ പാഠശാലയും എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും

അരയി സ്ക്കൂളില്‍  സര്‍ഗസാഹിത്യ പാഠശാലയും
 എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും

ക്രിസ്മസ് അവധിക്കാലം പഠനോത്സവമാക്കാന്‍ അരയി ഗവ.യു.പി.സ്ക്കൂളില്‍ സര്‍ഗസാഹിത്യ പാഠശാലയും എക്സപ്രഷന്‍സ് ഇംഗ്ലീഷ് ക്യാമ്പും ഒരുക്കുന്നു.സാഹിത്യ പാഠശാല 20,21 തീയ്യതികളിലും,ഇംഗ്ലീഷ് ക്യാമ്പ്23,24തീയ്യതികളിലുംനടക്കും.ഡിസംബര്‍ 20 ശനിയാഴ്ച സാഹിത്യ പാഠശാല ശ്രി സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഒന്നാം ദിവസം കവിതയുടെ വഴികള്‍,രചനയുടെ രസവിദ്യ,എഴുത്തുപുര,വരികള്‍ക്കൊപ്പം തുടങ്ങിയ ക്ലാസുകള്‍ നടക്കും.വൈകിട്ട്3മണിക്ക് പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്ക്കരപൊതുവാളും,സുമിത്രാരാജനും സ്നേഹാക്ഷര സംഗമം ഒരുക്കും
രണ്ടാം ദിവസം കഥയുടെ വഴികള്‍ പ്രശസ്ത ചെറുകഥാകൃത്ത് പ്രകാശന്‍ മടിക്കൈ ഉദ്ഘാടനം ചെയ്യും .ഭാഷയുടെ ആഖ്യാനം,എഴുത്തുപുര,കഥവരമ്പിലൂടെ എന്നീ പരിപാടികള്‍ നടക്കം.പ്രകാശന്‍ കരിവെള്ളൂര്‍ കഥപറയാം രസിക്കാം പരിപാടി നയിക്കും. നാരായണന്‍ അമ്പലത്തറ,വിനോദ്കുമാര്‍ പെരുമ്പള,സിനിമോള്‍ കെ ബളാല്‍,രാജേഷ് കൂട്ടക്കനി,ഹരിനാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷിന്റെ സഹായത്തോടെഒരുക്കുന്ന എക്സപ്രഷന്‍സ് ടു എക്സ്പീരിയന്‍സ് ഇംഗ്ലീഷ് ക്യാമ്പ് ഡയറക്ടര്‍ ഡോ.പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.കെ.വി രവീന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍.തെരഞ്ഞെടുത്ത 60 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

2014, ഡിസംബർ 17, ബുധനാഴ്‌ച

കൂട്ടക്കുരുതിക്കെതിരെ കുരുന്നുകളുടെ പ്രതിഷേധം

കൂട്ടക്കുരുതിക്കെതിരെ  കുരുന്നുകളുടെ പ്രതിഷേധം
പാക്കിസ്ഥാനിലെ പെഷവാറിന്‍ സൈനിക സ്ക്കുളിലേക്ക് തോക്കുമായി ഇരച്ചുകയറിയ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്ഫോടനങ്ങളിലും  പ്രതിഷേധിച്ച് അരയി ഗവ.യു.പി.സ്ക്കൂള്‍ കുട്ടികള്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി  മൗനജാഥനടത്തി.
ക്ലാസ്സ് മുറികളില്‍ യൂണിഫോമില്‍ ഇരുന്ന കുട്ടികള്‍ക്കുനേരെ  നടന്ന പൈശാചിക ആക്രമണത്തെ അപലപിച്ച കുട്ടികള്‍ ഭീകരവാദത്തിനെതിരെ കൂട്ട പ്രതിജ്ഞ എടുത്തു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,പ്രമോദ് കാടംങ്കോട്,ശോഭനാകൊഴുമ്മല്‍,സിനിഅബ്രഹാം,സുരേഷ്ബാബു വി.കെ. രോഷ്ന,സ്ക്കൂള്‍ ലീഡര്‍ ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി.


SWEET ENGLISH

SWEET ENGLISH
A unique programme "Sweet English"started in G U P S Arayi to enrich the students in English language.All the students  from 1st standard to 7th standard  were divided into 20 groups and everyday they have involved in different  language activities.
The programme is conduct every day at 9am to 9.50 am and 1.30 pm to 2.00pm.

@ Our Sweet English activities
ACTIVITY 2--MY FAVOURITE GAME
........................................is my favourite game.(football,cricket)
I like............................................the famous ..........................player very much
I play .....................................on holidays / every evening with my friends.
Every day I read ................................... news from the News Paper.
There is a/no...................................team in my village.
I know the following words about .....................................
I can make a ............................. dictionary.

ACTIVITY 3-MY HOUSE
My house is a------------------------------------house .(small,big,beautiful)
There is a ----------------------------near my house(River,Mosque,Anganvadi)
My house is at ----------------------------(write the place)
There is a ------------------------------------------in front of my house
(garden,pond,well)
There are -------doors and ---------windows in my house.
Write more sentences about the furniture,kitchen and other rooms.....
ACTIVITY 4-MY FAMILY
There are-----------------------members in my family.
We are very happy in my family.
My father is a -------------------------------------(farmer, carpenter,driver ...)
His name is-----------------------------
My mother is a-------------------------(Beedi worker,house wife, tailor....)
Her name is-------------------------------------------
I have--------sisters and ----------brothers
Write something about your brother,sister,grandmother,grandfather....

2014, നവംബർ 28, വെള്ളിയാഴ്‌ച

കുറ്റിയടി


കുറ്റിയടി
പ്രിപ്രൈമറി സ്ക്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു.അന്താരാഷ്ട്ര നിലവാരത്തില്‍ പണിയുന്നകെട്ടിടത്തിന്  രൂപകല്‍പന ചെയ്ത  സച്ചിന്‍രാജ്,ജിജു എന്നിവരുടെ സാന്നിധ്യത്തില്‍ എഞ്ചിനീയര്‍ പടന്നക്കാട് എന്‍.വി. പവിത്രന്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി,ട്രഷറര്‍ കെ നാരായണന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എം.കൃഷ്ണന്‍,എ.കൃഷണന്‍ കാര്‍ത്തിക,പി.രാഘവന്‍,വസന്തന്‍,കെ.വി. ഖമറുദ്ദീന്‍ പാലക്കാല്‍,പി.ടി.എ. ഭാരവാഹികളായ  പി.വിജയന്‍,പി.സുകുമാരന്‍,ചിരുതമ്മ,കുമ്പമ്മ,എന്നിവരോടൊപ്പം അധ്യാപകരായ വി.വിജയകുമാരി,വി.കെ സുരേഷ് ബാബു,പ്രമോദ് കാടങ്കോട്,ശോഭന കൊഴുമ്മല്‍,വിനോദ്കുമാര്‍ മണിയറവീട്ടില്‍ ,രോഷ്ന,എന്നിവരും കുറ്റിയടിക്കല്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.
സ്ക്കൂളിലെമുഴുവന്‍ കുട്ടികളും ചടങ്ങില്‍ സംബന്ധിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് സ്ക്കൂള്‍ ലീഡര്‍ ഖദീജ.പി കുറ്റിയടിച്ചു.

2014, നവംബർ 25, ചൊവ്വാഴ്ച

മേലാപ്പിലൊരു പച്ചപ്പ്

മേലാപ്പിലൊരു പച്ചപ്പ്
വിഷമില്ലാത്ത പച്ചക്കറിയുടെ മൂന്നാം ഘട്ടമായ മട്ടുപ്പാവിലെ കൃഷി വിജയത്തിലേക്ക്....
കഞ്ഞിപ്പുരയുടെ മേലാപ്പില്‍ ഗ്രോബാഗില്‍നട്ട വഴുതിനയും വെണ്ടയും കായ്ക്കാനൊരുങ്ങി.തണുപ്പിന്റെ റാണിയായ കാബേജിന് ടെറസ്സില്‍ പരമസുഖം.ചീരവിളവെടുത്ത്  ഉച്ച ഭക്ഷണത്തിന് വിളമ്പി ഹായ് ‌!എന്തു രുചി ...
പയറ് പടര്‍ന്ന് അവസാനം ആകാശം മുട്ടുമോ എന്നാണ് ഹരിതസേനക്കാരുടെ സംശയം.ഡയറിയില്‍ ചില കുസൃതികള്‍ ഇക്കാര്യം പച്ചയായി തന്നെ എഴുതി...

ഫ്ലാഗ് സല്യൂട്ട്

ഫ്ലാഗ് സല്യൂട്ട്
ദേശീയ പതാകദിനത്തില്‍ ബഹുവര്‍ണ്ണ പതാകകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഒന്നാം തരത്തിലെ കൊച്ചു മിടുക്കര്‍ തൊട്ട് ഏഴാംതരത്തിലെ മുതിര്‍ന്ന കൂട്ടുകാര്‍വരെ .
വലിയകൂട്ടുകാര്‍ താഴ്ന്ന ക്ലാസിലെ കുട്ടികളെ സഹായിച്ചു. വിജ്ഞാന കോശങ്ങളില്‍നിന്ന് വിവരങ്ങള്‍തേടി  ലോകരാജ്യങ്ങളെ പരിചയപ്പെട്ടവര്‍ മുതല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിശ്വരാജ്യങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയവര്‍ വരെയുണ്ട് കൂട്ടത്തില്‍.
അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് അവര്‍  തയ്യാറാക്കുന്ന  വന്‍കരകളുടെ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളുടെ പതാകയും മറ്റുവിവരങ്ങളും ലഭിച്ചതിന്റെ സന്തോഷംഅറ്റ്ലസ്സിന്റെ ഉപയോഗം ,ഭൂപടങ്ങളുടെ പ്രാധാന്യം ഇവ മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിച്ചു.ലോകരാജ്യങ്ങളെ അടുത്തറിയുക,രാജ്യത്തിന്റെ ഭൂമിശാസ്ത്രവും,ഭാഷയും,സംസ്ക്കാരവും മനസ്സിലാക്കുക,എന്നീലക്ഷ്യങ്ങളോടെയാണ് ഫ്ലാഗ് സല്യൂട്ടെന്ന പ്രവര്‍ത്തനത്തിന് രൂപം നല്‍കിയത്.

125രാജ്യങ്ങളുടെ പതാകകള്‍ വരച്ചുചേര്‍ത്ത് .....വിവരങ്ങളും വിശേഷങ്ങളും എഴുതിച്ചേര്‍ത്ത്... കുഞ്ഞുകൈകളാല്‍ തയ്യാറാക്കിയ പതാകാപ്പതിപ്പിലൂടെയും, കുട്ടി അറ്റ്ലസിലൂടെയും  അനന്തവും അജ്ഞാതവുമായ ലോകഗോളത്തിന് വര്‍ണ്ണം ചാര്‍ത്തിയ സന്തോഷത്തിലാണ്  സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും.

മാതൃകാഅര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

മാതൃകാഅര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

ഡിസംബറിലെ തണുപ്പിനെ ചൂടാക്കാന്‍  എത്തുന്ന അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി മാതൃകാ അര്‍ധവാര്‍ഷികപരീക്ഷയ്ക്ക് തുടക്കമായി.SRGയോഗതീരുമാന പ്രകാരം LP,UP വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമയവിവരപട്ടിക തയ്യാറാക്കിയാണ് മാതൃകാമൂല്യനിര്‍ണ്ണയം നടത്തിയത്.മാതൃസംഗമത്തില്‍ അമ്മമാര്‍ക്ക് ആവശ്യമായനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.കുട്ടികള്‍
 വീടുകളില്‍ പഠനത്തിനായി  പ്രത്യേകം  ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു.

2014, നവംബർ 23, ഞായറാഴ്‌ച

ARAYI, TREASURY OF FOREGONE ERA-'THE PELYA'

ARAYI TREASURY OF FOREGONE ERA-'THE PELYA' 
The social science exhibition stall of LP section being displayed at Nainmarmoola Thanbeel Islam Higher Secondary School have got
 priceless publicity through all over the world by the INDIAN EXPRESS on November  20.The flow of likes in Face Book and Wattsapp posts makes Arayi as a possession of foregone era

ഹരിതം അരയി

ഹരിതം അരയി
വിഷം തീണ്ടാത്ത പച്ചക്കറി എന്നലക്ഷ്യവുമായി ഹരിതം അരയി പദ്ധതിക്ക് തുടക്കമായി.MPTA,വനിതാവേദി. എന്നിവരുടെ നേതൃത്വത്തില്‍ കണ്ടംകുട്ടിച്ചാലിലെ 30സെന്റ് പാടത്തിലാണ് പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്
വീട്ടുമുറ്റ പച്ചക്കറി,സ്ക്കൂള്‍ മുറ്റ പച്ചക്കറി മട്ടുപ്പാവിലെ പച്ചക്കറികൃഷി,എന്നീപ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ തുടര്‍ച്ചയായാണ് നാലാം ഘട്ട പ്രവര്‍ത്തനമായി പാടത്ത് നൂറുമേനി വിളയിക്കാന്‍ ഹരിതംഅരയിആരംഭിച്ചത്.ചീര,പയര്‍വെണ്ട,വഴുതിന,പച്ചപ്പറങ്കി,കക്കരി,വെള്ളരി,കുമ്പളം,മത്തന്‍,കയ്പ,നരമ്പന്‍,എന്നിവയാണ് പാടത്ത് വിളയിക്കാന്‍ ഒരുക്കം ആരംഭിച്ചിരിക്കുന്നത്
കൃഷിക്കാവശ്യമായ നിലം ഒരുക്കുന്നതിന് വട്ടത്തോട്,പാലക്കാല്‍,അരയി സെന്റര്‍,കണ്ടംകുട്ടിച്ചാല്‍,അരയി സ്ക്കൂള്‍ എന്നീ അറിവുത്സവ കേന്ദ്രങ്ങളിലെ അമ്മമാരും വനിതാവേദി പ്രവര്‍ത്തകരുമാണ് നേതൃത്വം കൊടുക്കുന്നത്.
സഹായത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും  PTA പ്രസിഡണ്ട് പി.രാജനും,വികസനസമിതി ചെയര്‍മാന്‍ കെ. അമ്പാടിയും,PTAഅംഗങ്ങളായ ദേവദാസ്,സുകുമാരന്‍,രാഘവന്‍,സ്വാമി കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു...
.