Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

സീഡ് ക്ലബ്ബ്


               മാതൃഭൂമി സീഡ് ക്ലബ്ബ് -ഉദ്ഘാടനം   (25-6-15 വ്യാഴം)                                

കാഞ്ഞങ്ങാട്: അരയി ഗവ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടന്നു. ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ അരയിപ്പുഴ സംരക്ഷണ പ്രതിജ്ഞയോടു കൂടിയാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
സ്കൂള്‍ പറമ്പില്‍ അശോകമരത്തൈ നട്ട് കോ-ഓര്‍ഡിനേററര്‍ സൈജു.കെ.വി. ഉദ്ഘാടനം ചെയ്തു. 2015-16 അധ്യയന വര്‍ഷത്തെ സ്കൂള്‍ സീഡ് ക്ലബ്ബ് ഭാരവാഹികള്‍, സീഡ് പോലീസ്, സീഡ് റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
                

ലോക പരിസ്ഥിതി ദിനാചരണം (5-6-2015)

ലോക പരിസ്ഥിതി ദിനത്തില്‍ കാഞ്ഞങ്ങാട് അരയി ഗവ.യു.പി.സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും സ്കൂള്‍ പരിസരത്തെ അരയിപ്പുഴയുടെ തീരത്ത് ഒത്തുചേര്‍ന്ന് പുഴ സംരക്ഷണ പ്രതിജ്ഞ എടുത്തു. പ്രധാനാധ്യാപകന്‍ ശ്രീ.കൊടക്കാട് നാരായണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വര്‍ഷം കുട്ടികള്‍നട്ട കപ്പയുടെ വിളവെടുപ്പും തദവസരത്തില്‍ നടന്നു. ഇത് തുടര്‍ന്നുളള ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തോടൊപ്പമുളള പ്രധാന വിഭവമായിരുന്നു. അന്ന് വൈകുന്നേരം മടിക്കൈ പൂത്തക്കാല്‍ കാവ്
പരിസരത്ത് നടന്ന സീഡ് ജില്ലാ തല ഉദ്ഘാടന പരിപാടിയില്‍ വിദ്യാലയത്തെ പ്രതിനിധീകരിച്ച്സീഡ് കോ-ഓര്‍ഡിനേററര്‍ ശ്രീ. സൈജു.കെ.വി , വിദ്യാര്‍ത്ഥികളായ ശിവപ്രസാദ്, അര്‍ജുന്‍, അഭിനന്ദ്,കീര്‍ത്തന, അഞ്ജലി എന്നിവര്‍ പങ്കെടുത്തു.



സ്കൂള്‍ സീഡ് ക്ലബ്ബ് രൂപീകരണം ( 25-6-2015 വ്യാഴം)

കാഞ്ഞങ്ങാട് അരയി ഗവ.യു.പി.സ്കൂളില്‍ യു. പി.വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി2015-16 അധ്യയന വര്‍ഷത്തെ സീഡ് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് ഭാരവാഹികളെയും 5 സീഡ് റിപ്പോര്‍ട്ടര്‍മാരെയും 10 സീഡ് പോലീസിനെയും യോഗം രെഞ്ഞെടുത്തു. എല്ലാ വെളളിയാഴ്ചയും സീഡ്ക്ലബ്ബിന്റെ യോഗം ചേരാന്‍ തീരുമാനിച്ചു. സ്കൂള്‍ പരിസരത്ത് അശോക മരത്തൈ നട്ട് സീഡ് കോ-ഓര്‍ഡിനേററര്‍ ശ്രീ. സൈജു.കെ.വി ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഭാരവാഹികള്‍

കണ്‍വീനര്‍ - അഭിന്‍ (Std-7)
ജോ.കണ്‍വീനര്‍മാര്‍ - സ്നേഹമോള്‍ (Std-6) , അഭിനന്ദ് (Std-7)

സീഡ് പോലീസ്

മര്‍ജാന ( Std-7)
റുക്സാന (Std-7)
നന്ദന (Std-7)
അഞ്ജലി.കെ.വി. (Std-7)
അനുശ്രീ (Std-6)
അബ്ദുള്‍ റഹ്മാന്‍ (Std-7)
സാബിത്ത് (Std-7)
ആഷിഖ് (Std-7)
സാബിത്ത് (Std-7)
അര്‍ജുന്‍ (Std-7)
സീഡ് റിപ്പോര്‍ട്ടര്‍മാര്‍
മിഥുന്‍രാജ് (Std-7)
ഹസ്ന (Std-7)
അനുശ്രീ ( Std-7)
കൃപാ കൃഷ്ണന്‍ (Std-7)
ആദര്‍ശ് (Std-7)



പച്ചക്കറി കൃഷിക്ക് നിലമൊരുക്കല്‍ ( 30-6-2015 ബുധന്‍)
കാഞ്ഞങ്ങാട് അരയി ഗവ.യു.പി.സ്കൂള്‍ പരിധിയില്‍പ്പെട്ട കണ്ടംകുട്ടിച്ചാലിലെ 10 സെന്റ് സ്വകാര്യ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ പി.ടി.എ അംഗം ശ്രീ. ഭാസ്കരന്റെ നേതൃത്വത്തില്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ നിലമൊരുക്കി വിത്ത് നട്ടു.
        



                                            വിഷന്‍ 2020


മുന്‍ രാഷ്ട്രപതി A P J അബ്ദുള്‍ കലാമിന്റെ വേര്‍പാടില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട്  വൈകുന്നേരം 
4 മണിക്കു ശേഷം പച്ചക്കറിത്തോട്ടമൊരുക്കുന്ന കുട്ടികള്‍ 

                                 ബാഡ്ജ് വിതരണം (18-9-2015 )

സീഡ് അംഗങ്ങള്‍ക്ക്  ബാഡ്ജ് വിതരണ ഉദ്ഘാടനം  പ്രധാന അദ്ധ്യാപകന്‍
ശ്രീ .കൊടക്കാട് നാരായണന്‍ നിര്‍വഹിച്ചു .






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ