Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജനുവരി 30, ശനിയാഴ്‌ച

രക്തസാക്ഷി ദിനം

ഗാന്ധി സൂക്തങ്ങള്‍ക്ക് രംഗഭാഷ്യമൊരുക്കി കുട്ടികള്‍.. 
 "പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. "സ്ക്കൂള്‍ അസംബ്ലിയില്‍ഒത്തുചേര്‍ന്ന കുട്ടികള്‍ പതിവില്ലാത്ത ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.രക്തസാക്ഷിദിനത്തില്‍ ഒന്നാംതരത്തിലെ ദേവനന്ദ തനിക്കുകിട്ടിയ ഗാന്ധിസൂക്തം അവതരിപ്പിച്ചതായിരുന്നു അത്.ഹിംസയിലൂടെയുള്ള വിജയം വിജയമല്ല. അതു വെറും തോല്‍വിയാണ്..എന്തെന്നാല്‍ അതുവെറും നൈമിഷികം മാത്രം....
തുടങ്ങിയ അറുപത്തിയെട്ട് മൊഴിമുത്തുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.



2016, ജനുവരി 29, വെള്ളിയാഴ്‌ച

മികവ് പ്രദര്‍ശനം 2015-16 (26-01-2015)

ഇംഗ്ലീഷ് രംഗശില്പമൊരുക്കി  ഒന്നാംതരം  കൂട്ടുകാര്‍...
മലയാളം മീഡിയം കുട്ടികള്‍ക്കും ഇംഗ്ലീഷ് മീഡിയത്തെ വെല്ലുന്ന  തരത്തില്‍സ്കിറ്റുകളും  കോറിയോഗ്രാഫിയും,അക്ഷന്‍സോങ്ങും അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനമായിരുന്നു  റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന മികവുത്സവം. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളാണ്   കുട്ടികള്‍രംഗവത്ക്കരിച്ചത്....വിവിധ വിഷയങ്ങളിലുള്ള മാസികകള്‍, പഠനോപകരണങ്ങള്‍, ചുമര്‍മാസികകള്‍  എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.9മണിക്ക് ചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍  പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

2016, ജനുവരി 10, ഞായറാഴ്‌ച

നിരഞ്ജന് പ്രണാമമര്‍പ്പിച്ച്..

നിരഞ്ജന് പ്രണാമമര്‍പ്പിച്ച് അരയിയില്‍ നേത്ര പരിശോധനാ  ക്യാമ്പ്.
ത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍  ജീവന്‍ ബലിയര്‍പ്പിച്ച  ധീര ജവാന്‍ ലഫ് .കേണല്‍ നിരഞ്ജന്റെ ഓര്‍മ്മയ്ക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്.കോം ട്രസ്റ്റ് കണ്ണാശുപത്രിയും  സ്ക്കൂള്‍ വികസന സമിതിയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  നഗരസഭാ കൗണ്‍സിലര്‍ ശ്രി. സി.കെ. വത്സലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മടികൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രി ജഗദീശന്‍ അധ്യക്ഷത വഹിച്ചു.

2016, ജനുവരി 9, ശനിയാഴ്‌ച

പുതുവത്സരാഘോഷം 01/01/2016

ഒന്നാം ദിവസം അക്ഷരമുണ്ട്...രണ്ടാം ദിവസം പായസമുണ്ട്   ..... 
അരയി  ഗവ.യു.പി.സ്ക്കൂളിലെ പുതുവത്സരാഘോഷം     വാര്‍ഡ് കൗണ്‍സിലര്‍    ശ്രി. സി.കെ. വത്സലന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.വിജയകുമാരി ടീച്ചര്‍ സാപോണ്‍സര്‍ ചെയ്ത കേക്കിനു പുറമേ  12 തരം പയറുവര്‍ഗ്ഗങ്ങള്‍കൊണ്ട് ഉണ്ടാക്കിയ പായസവും പുതുവര്‍ഷത്തെ മധുരതരമാക്കി.

പുതുവര്‍ഷം പയറുവര്‍ഷം 31/12/2015

 അന്താരാഷ്ട്ര പയറുവര്‍ഷം 
മണ്ണുവര്‍ഷത്തിനും, പ്രകാശവര്‍ഷത്തിനും പിന്നാലെ പയറുവര്‍ഷമായ് കടന്നുവന്ന പുതുവര്‍ഷത്തെ   വരവേല്‍ക്കാന്‍  12 തരത്തിലുള്ള പയറുവര്‍ഗ്ഗങ്ങള്‍കൊണ്ട്"  2016 സ്വാഗതം"എന്ന്  ആലേഖനം ചെയ്തു.പയറുവര്‍ഗ്ഗങ്ങള്‍കൊണ്ട് പായസം  ഒരുക്കി അന്താരാഷ്ട്ര പയറുവര്‍ഷത്തെ സ്വാദിഷ്ടമാക്കി.