Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

പേള്യ- സ്ക്കൂള്‍തല ശാസ്ത്രോത്സവം

പേള്യ -സ്ക്കൂള്‍തല ശാസ്ത്രോത്സവം.
സ്ക്കൂള്‍ തലത്തില്‍ ശാസ്ത്രോത്സവം 
123കുട്ടികള്‍ മാത്രം സ്വന്തമായുള്ള ഒരു വിദ്യാലയത്തില്‍ ഇതല്പം കടന്നകൈ ആണെന്ന് തോന്നാം.വിദ്യാലയചരിത്രത്തില്‍ ഇതുവരെ പരീക്ഷിച്ച് നോക്കാത്ത ഒരു പ്രക്രിയകൂടി അകുമ്പോള്‍ ആശങ്ക അല്പം കുടി കൂടിയതേ ഉള്ളു. രണ്ടും കല്പിച്ച് പുറപ്പെടാന്‍ തന്നെ SRG meeting ല്‍ തീരുമാനമായി.PTA,MPTA,വികസനസമിതി,വനിതാവേദി എന്നിവരുടെ കൂട്ടായ്മയില്‍ ഒരുക്കം തകൃതിയായി നടന്നു.ഒന്നുറച്ചു. പ്രദര്‍ശനത്തിന് മോടി കൂട്ടാന്‍ പുറം കാഴ്ചകളൊന്നും വേണ്ട.കുട്ടികളുടെ ശാസ്ത്രകൗതുകവും,നിര്‍മ്മാണ ചാതുരിയും ഗണിതബോധവും
സാമൂഹ്യശാസ്ത്ര പരിജ്ഞാനവും ശേഖരണ വാസനയും കോര്‍ത്തിണക്കി
കൊണ്ടുള്ള ഒരു പ്രദര്‍ശനം. ..പേരും കൊടുത്തു പേള്യ-തെയ്യത്തിന്റെ വേഷങ്ങള്‍ കളിയാട്ട കാവിലേക്ക് കൊണ്ടു പോകാന്‍ ചൂരലില്‍ തീര്‍ത്ത പെട്ടി.സര്‍ഗ്ഗ പ്രതിഭകളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നഗരിക്ക് ഇത്രയും അന്വര്‍ത്ഥമായ പേര് വേറെ എന്തുണ്ട്? 
ചു.
ഒക്ടോബര്‍ 31 ന് വെള്ളിയാഴ്ച രാവിലെ 10മണിമുതല്‍ ഗണിതോത്സവം ,പ്രവൃത്തി പരിചയമേള എന്നിവയുടെ തല്സമയ മത്സരം...1മണി ആവുമ്പോഴേക്കും പ്രദര്‍ശന ഹാള്‍ ഒരുങ്ങി. കുട്ടികള്‍,അധ്യാപകര്‍,രക്ഷിതാക്കള്‍ ഇവരെല്ലാം ശേഖരിച്ച പഴയകാല കാര്‍ഷികോപകരണങ്ങള്‍ ,വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് പേരുകളെഴുതി ആവശ്യമായ വിശദീകരണം നല്‍കാന്‍ കുട്ടികളെ പരിശീലിപ്പിച്ചു.
                          വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി മേള ഉദ്ഘാടനം ചെയ്തു.MPTA പ്രസിഡണ്ട് K രജിത അധ്യക്ഷയായി.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ പി പുരുഷോത്തമന്‍, കെ നാരായണന്‍, എന്‍ ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍ കെ ചന്ദ്രശേഖരന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു.അധ്യാപകരായ ഈശാനന്‍,പ്രമോദ്കാടംങ്കോട്,വിനോദ്കുമാര്‍ ,ശോഭനാകൊഴുമ്മല്‍  എന്നിവര്‍ മേളകളെകുറിച്ച്  വിശദീകരിച്ചു.വിജയകുമാരി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
.പ്രദര്‍ശനം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും നൂറുക്കണക്കിന് രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും എത്തി.

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

മികച്ച ബ്ലോഗ്

 മികച്ച ബ്ലോഗ്
 ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച ബ്ലോഗിനുള്ള പുരസ്ക്കാരം അരയി ഗവ.യു.പി.സ്ക്കൂളിന്..ഔദ്യോഗിക പ്രഖ്യാപനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രി ടി. എം. സദാനന്ദന്‍  മാസ്റ്റര്‍ നിര്‍വ്വഹിച്ചു
.ഹോസ്ദുര്‍ഗ് ബി.ആര്‍ സിയില്‍വച്ചുനടന്ന ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ശ്രി ജനാര്‍ദ്ദനന്‍ ,ഐ.ടി കോഡിനേറ്റര്‍ ശ്രി.വിജയന്‍ രാജപുരം,ബി.പി.ഒ.ഗ്രീഷ്മ ടീച്ചര്‍,ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷൈജു ബിരിക്കുളം എന്നിവര്‍ സംസാരിച്ചു. ജി.യു.പി.എസ് പുതുകൈ,എ.യു.പി.എസ് മാലക്കല്ല്
എന്നി ബ്ലോഗുകളാണ് യു.പി.വിഭാഗത്തിലെ മറ്റു മികച്ച ബ്ലോഗുകള്‍.
                   എല്‍.പി.വിഭാഗത്തില്‍ ജി.ഡബ്ല്യു. എല്‍.പി എസ്.അടോട്ടുകയ,ജി.എല്‍.പി.എസ്.ചെര്‍ണ്ണത്തല,
ജി.എല്‍.പി.എസ്.പുഞ്ചാവി എന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്.


2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പുതു വര്‍ഷം പോഷക സമൃദ്ധം


പുതു വര്‍ഷം പോഷക സമൃദ്ധം   
അരയിലെ കുട്ടികള്‍ക്ക് ഇനി പോഷക സമൃദ്ധമായ കോഴി മുട്ട. കാഞ്ഞങ്ങാട് നഗരസഭയില്‍ അരയി ഗവ.യു.പി സ്കൂളില്‍ മാത്രം നടപ്പിലാക്കുന്ന വീട്ടുമുറ്റമുട്ടക്കോഴി പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിദ്യാലയത്തിലെ യു.പി വിഭാഗത്തില്‍ പെട്ട 50 കുട്ടികള്‍ക്ക് അത്യുല്‍പ്പാദന ശേഷിയുളള അഞ്ച് വീതം മുട്ടക്കോഴികളെ വിതരണം ചെയ്തത്.ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ വിദ്യാലയത്തില്‍ തന്നെ കുട്ടികള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഈപദ്ധതിയുടെ സവിശേഷത. പുതുവര്‍ഷത്തില്‍പോഷകസമൃദ്ധമായ കോഴിമുട്ട എന്ന ലക്ഷ്യം സാക്ഷാല്കരിക്കുന്നതോടെ ആഴ്ചയില്‍ ഒരു ദിവസംവിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും കുട്ടികളുടെകോഴി തരുന്ന മുട്ടതന്നെ പോഷകാഹാരമായി ലഭിക്കും.
 
നഗരസഭ ചെയര്‍പേഴ്സണ്‍ കെ ദിവ്യ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കെ.അമ്പാടി,ബി.കെ യൂസുഫ് ഹാജി,കെ.നാരായണന്‍, പി.ഈശാനന്‍,ഡോ:സുനില്‍,ജി.എം, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പിടി എ പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി.മക്കള്‍ക്ക് ലഭിക്കുന്ന കോഴികുഞ്ഞുങ്ങളെ വീട്ടിലെത്തിക്കാന്‍രക്ഷിതാക്കള്‍ എല്ലാവരും അതിരാവിലെ തന്നെ സ്കൂളില്‍എത്തിയിരുന്നു.
കോഴികുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധവും, ആഹാര ക്രമവും, മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍, ഡോ: സുനില്‍, ജി.എം വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു.കുട്ടികള്‍ ഡയറിയില്‍ പ്രസക്തമായ കാര്യങ്ങള്‍ അപ്പപ്പോള്‍ കുറിച്ചിട്ടു.കോഴിത്തീറ്റയും,പ്രതിരോധ മരുന്നും യഥാസമയം നല്‍കുന്നതിനുള്ള നിര്‍ദ്ദേശവും കുട്ടികള്‍ക്ക് നല്‍കി. 

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

'സ്വപ്നം വിടരും ഗ്രാമം'


'സ്വപ്നം വിടരും ഗ്രാമം'
ആയിരം പാദസരങ്ങള്‍ കിലുങ്ങി; അരയി ഗ്രാമത്തിലെ ആറ് അറിവുത്സവ കേന്ദ്രങ്ങളില്‍ വയലാര്‍ അനുസ്മരണം..
'ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി'
മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന വയലാറിന്റെ വരികള്‍ 70 വയസ്സു തികഞ്ഞ
കറത്തമ്പുവേട്ടന്‍ ആലപിച്ചപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയം..
അനശ്വരകവി വയലാര്‍ രാമവര്‍മ്മയുടെ നാല്പതാം  ചരമവാര്‍ഷിക ദിനത്തില്‍ അരയി ഗവ.യു.പി.സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ 'സ്വപ്നം വിടരും ഗ്രാമം' പരിപാടി
അവിസ്മരണീയമായി.....
സ്കൂള്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അറിവുത്സവ കേന്ദ്രങ്ങളില്‍ ഒരുക്കിയ അനുസ്മരണ പരിപാടിയില്‍ പൊതു അവധിയായിട്ടും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു..
അമ്പലമുറ്റങ്ങള്‍ ,ഗ്രന്ഥാലയങ്ങള്‍,വീടുകള്‍..എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി.അനുഗ്രഹീത കവിയുടെ കവിതകള്‍ കേര്‍ത്തിണക്കിയുംചലച്ചിത്ര ഗാനങ്ങള്‍ക്ക് ആവിഷ്ക്കാരം നല്‍കിയും ഒരുക്കിയ പരിപാടി സാഹിത്യപ്രപഞ്ചത്തിലെ സൂര്യശോഭയ്ക്ക് ആദരാജ്ഞലികളര്‍പ്പിച്ച വേറിട്ട അനുഭവമായി..
കെ സി സുന്ദരന്‍ സ്മാരക വായനാശാലയില്‍ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി. രാജന്‍ അധ്യക്ഷത വഹിച്ചു.
എ ചന്ദ്രശേഖരന്‍, നികേഷ്,സുരാസു,അശ്വിനി,പുഷ്പാരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
വട്ടത്തോട് ഒന്നില്‍ കെ.പി.രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പി. സതീശന്‍ മാസ്റ്റര്‍ ,ബേബി,വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.രജനി അധ്യക്ഷത വഹിച്ചു.
കണ്ടംകുട്ടിച്ചാല്‍ നവോദയാഗ്രന്ഥാലയത്തില്‍എന്‍. ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഖാലിദ്,പ്രേമലത,ബിന്ദു എന്നിവര്‍ സംസാരിച്ചു.
അരയി പാലക്കാല്‍ കേന്ദ്രത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ലത അനുസ്മരണ പ്രഭാഷണം നടത്തി.
സനിത,പ്രിയ, സനിഷ എന്നിവര്‍ സംസാരിച്ചു.
വട്ടത്തോട് രണ്ടില്‍ എസ്.സി റഹ്മത്ത് അധ്യക്ഷത വഹിച്ചു.സുഹിബത്ത് സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി
അരയി കോവിലകത്ത് മഠത്തില്‍ ഭാര്‍ഗ്ഗവി അധ്യക്ഷത വഹിച്ചു.സബിത,സുമ, രജിത എന്നിവര്‍പ്രസംഗിച്ചു.
വിദ്യ,മജ്ഞു,സ്നേഹമോള്‍,ദേവിക,ദര്‍ശന,നിഖില,അനുശ്രി,അനുപമ,ആര്യ,മൃദുല ഖദീജ,ഹബീബ,അനുശ്രി, നന്ദന,ശിവത, അജ്ഞലി, ആദര്‍ശ്,
അഭിജിത്ത്...എന്നിവര്‍ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍  ചന്ദനം പൂക്കുന്ന ദിക്കില്‍.'..'സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ  സ്വപ്നം വിടരുംഗ്രാമം'...'റംസാനിലെ ചന്ദ്രികയോ രജനിഗന്ധിയോ'....'ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു'... 'സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈഗാനം'... എന്നീ ഗാനങ്ങളും
'എനിക്കു മരണമില്ല
','രാവണപുത്രി','കൊന്തയും പൂണൂലും''മുളങ്കാവ്','പാദമുദ്രകള്‍.'..തുടങ്ങിയ കവിതകളും അലപിച്ചു.

2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ബ്ലോഗ് ഉദ്ഘാടനം

സ്ക്കൂള്‍ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
 അരയി ഗവ.യു.പി.സ്കൂള്‍ , 'അരയി ഒരുമയുടെ തിരുമധുരം' സ്ക്കൂള്‍ബ്ലോഗ് സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രി കെ.അമ്പാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍കൊടക്കാട് നാരായണന്‍ മാസ്റ്റര്‍  പി.ടി.എ പ്രസിഡണ്ട് പി.രാജന്‍  അധ്യാപകര്‍എന്നിവരുടെ സാന്നിധ്യത്തില്‍ കുട്ടികളുംരക്ഷിതാക്കളും ബ്ലോഗ് വിശേഷങ്ങള്‍ ആസ്വദിച്ചു.....

ഐക്യരാഷ്ട്ര വൃക്ഷം

ഐക്യരാഷ്ട്ര വൃക്ഷം ഒരുങ്ങി.

ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര ദിനം.
ഐക്യരാഷ്ട്ര മഹാവൃക്ഷമൊരുക്കി അരയി സ്ക്കൂള്‍ കുട്ടികള്‍.

ലോകസമാധാനവും സുരക്ഷയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന  പരാമാധികാര രാജ്യങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്ര സംഘടനയുടെ പിറവി ഓര്‍മ്മിപ്പിച്ചുകൊണ്ട് അരയി ഗവ.യു.പി.സ്ക്കൂളില്‍ ഐക്യരാഷ്ട്ര മഹാവൃക്ഷം ഒരുങ്ങി...

സ്ക്കൂള്‍ വരാന്തയില്‍ പ്രത്യേകം തീര്‍ത്ത  വൃക്ഷത്തില്‍സാമൂഹ്യ ശാസ്ത്ര ക്ലബ്ബംഗങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയുടെപ്രധാന ഘടങ്ങളായ പൊതുസഭ,രക്ഷാസമിതി ,സാമ്പത്തിക സാമൂഹികസമിതി,അന്താരാഷ്ട്ര നീതിന്യായ കോടതി,പരിരക്ഷണ സമിതി,സെക്രട്ടറിയേറ്റ് എന്നിവയും യു.എന്‍.അനുബന്ധ  ഏജന്‍സികളും..അന്താരാഷ്ട്ര വര്‍ഷങ്ങള്‍, ദിനങ്ങള്‍,സെക്രട്ടറി ജനറല്‍മാര്‍ എന്നിവയും  ശാഖകളായും ഇലകളായും പൂക്കളായും പഴങ്ങളായും പ്രദര്‍ശിപ്പിച്ചു...
                      

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

ഏകദിന പഠനയാത്ര


ഏകദിന പഠനയാത്ര
വിദ്യാലയത്തില്‍ നിന്ന് ഒരു പഠന യാത്ര പോകണം. 50 കുട്ടികള്‍ മതി കൂടുതലായാല്‍ ബുദ്ധിമൂട്ടാകും. അധ്യാപകരുടെ പ്രതികരണം. ഒരു കുട്ടിയുടെയും അവസരം നഷ്ടപ്പെടരുത്. പ്രധാനാധ്യാപകന്റെ പ്രതികരണത്തോട് എല്ലാവര്‍ക്കും
പൂര്‍ണ്ണയോജിപ്പ്.
പടന്നക്കാട് കാര്‍ഷിക കോളേജില്‍ സാശ്രയ ഭാരത് 2014 ന്റെ ഭാഗമായി നടക്കുന്ന ശാസ്ത്ര പ്രദര്‍ശനം, ഫയര്‍ ഫോഴ്സ്, മലബാര്‍ വാര്‍ത്ത പ്രസ്, ആനന്ദാശ്രമം, നിത്യനന്ദാശ്രമം, ബേക്കല്‍ കോട്ട എന്നിവയാണ് സന്ദര്‍ശന കേന്ദ്രങ്ങള്‍. മില്‍മ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചെങ്കിലും നിശ്ചിത സമയം കഴിഞ്ഞതു മൂലം അവസാനം ഒഴിവാക്കേണ്ടി വന്നു.
രാവിലെ 9 മണിക്ക് ഫിറോസ് ബസ്സില്‍ സ്കൂളില്‍‌ നിന്ന് പുറപ്പെടുമ്പോള്‍ യാത്ര അയയ്ക്കാന്‍ നൂറു കണക്കിന് രക്ഷിതാക്കള്‍..... ടൂര്‍ പരിപാടി ഓര്‍ത്ത് ഈ മക്കള്‍ ഉറങ്ങിയതേ ഇല്ല....... ഒരമ്മയുടെ കമന്റ് …..........
പ്രധാനാധ്യാപകനും ഓഫീസ് അറ്റന്റര്‍ അനിതയും പാചകക്കാരി നാരായണിയമ്മയും അധ്യാപകരുമടക്കം എല്ലാവരും ഉളളതു കൊണ്ട് ഒന്നാം ക്ലാസിലെ കൊച്ചു മക്കളെ ആയക്കുന്നതിലുള്ള രക്ഷിതാക്കളുടെ ആശങ്ക പമ്പകടന്നു.
എഴുതാന്‍ ഒരു നോട്ടു പുസ്തകവും, പെന്‍സിലും എല്ലാവരും കരുതിയിരുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശന നഗരിയില്‍ എത്തിയത് കുട്ടികള്‍ക്ക് ഹരമായി.
വിജ്ഞാന കുതുകികളായ കുഞ്ഞിപ്രാവുകള്‍ ഓരോസ്റ്റാളില്‍ നിന്നും അറിവിന്റെ മുത്തുകള്‍ കൊത്തിയെടുത്തു.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  ഉപകരണങ്ങള്‍ ,മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങള്‍,ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ പഴയകാല ഉപകരണങ്ങള്‍,ജലസസ്യങ്ങള്‍,റോഡ് സുരക്ഷാമാര്‍ഗ്ഗങ്ങള്‍.......എല്ലാം കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ പുതുപാഠങ്ങള്‍ പകര്‍ന്നു നല്‍കി..
ലഘുഭക്ഷണത്തിനു ശേഷം നിത്യാനന്ദാശ്രമത്തിലേക്കായിരുന്നു യാത്ര...ഉച്ചഭക്ഷണം അശ്രമത്തിന്റെ വകയായിരുന്നു.വികസനസമിതി ചെയര്‍മാന്‍ അമ്പാടിയേട്ടന്‍ ഉച്ചഭക്ഷണം റെഡിയാക്കി ആശ്രമത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
വര്‍ത്തമാനപത്രത്തിന്റെ വിശേഷങ്ങളറിയാന്‍മലബാര്‍ പ്രസ്സിലേക്കായിരുന്നു അടുത്ത യാത്ര.പ്ലേറ്റുകളുപയോഗിച്ച് പത്രം അച്ചടിക്കുന്നതും,കൂറ്റന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും  മനസ്സിലാക്കി ആനന്ദാശ്രമത്തിലേക്ക് യാത്ര തിരിച്ചു.ആശ്രമത്തിന്റെ ശാന്തതയില്‍ നല്ല ചിന്തയും നല്ല പ്രവര്‍ത്തികളുമായി അല്‍പ്പ നിമിഷം...സ്നേഹത്തിന്റെ... ത്യാഗത്തിന്റെ.. ഓര്‍മ്മയുണര്‍ത്തുന്ന വീഡിയോ ക്ലിപ്പിംഗ്സ് കുട്ടികളെ ചിന്തിപ്പിക്കുന്നതായിരുന്നു.
ഇനി ഫയര്‍ഫോഴ്സ്...കുട്ടികളുടെ മുഖത്ത് കൗതുകം..ജിജ്ഞാസ..
രക്ഷാപ്രവര്‍ത്തനത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങള്‍ ,ജീവന്‍രക്ഷാഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു.
ചരിത്രം ഉറങ്ങുന്ന ബേക്കലം കോട്ടയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം...കോട്ടയുടെ ഗാംഭീര്യവും കടലിന്റെ വശ്യതയും ആസ്വദിച്ച്  പള്ളിക്കര പാര്‍ക്കിലെത്തി കുട്ടികള്‍ അടിച്ചുപെളിച്ചു.
അസ്തമയസൂര്യന്‍ ചായം തേച്ച സന്ധ്യാമാനത്തിനുകീഴെ തിരമാലകള്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് ഒരുനല്ല ദിവസം സമ്മാനിച്ച അനുഭവങ്ങളും ഹൃദയത്തിലേറ്റി ഞങ്ങള്‍ തിരിച്ചു ബസ്സുകയറി...

2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഒരുമയുടെ പൂക്കളം


       
ഒരുമയുടെ പൂക്കളം
രുമയുടെ പൂക്കളം തീര്‍ക്കാന്‍ ഒന്നാം ക്ലാസിലെ ഐശ്വര്യ തുമ്പപ്പൂവുമായാണ് എത്തിയത്. കൂട്ടുകാരി കീര്‍ത്തന കാക്കപ്പൂവും ചെമ്പരത്തിപ്പൂവും കൊണ്ടു വന്നു. ചിയ്യോതിപ്പൂവുമായി യുവരാജെത്തിയപ്പോള്‍ യദുകൃഷ്ണന്‍ ആമ്പല്‍പ്പൂവും കോളാമ്പിപ്പൂവുമായി ചിരിതൂകി നിന്നു. ദിയയും നൗഫത്തും ഫമീദയും നിറമുളള പലതരം ഇലകള്‍ കൊണ്ടുവന്നു. അധ്യാപിക നല്‍കിയ മാതൃകാപ്പൂക്കളം നോക്കി പൂക്കളമൊരുക്കാന്‍ തുടങ്ങി........
നിറങ്ങള്‍ മനസ്സിലാക്കാന്‍... വ്യത്യസ്ത പാറ്റേണ്‍ തിരിച്ചറിയാന്‍... പൂക്കളം വരയ്ക്കാന്‍.......ഒന്നാം ക്ലാസിലെ കുരുന്നുകളുടെ നാടന്‍ പൂക്കളം..

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

മാസ്റ്റര്‍ പ്ലാന്‍

മാസ്റ്റര്‍ പ്ലാന്‍
വിദ്യാലയ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി കോണ്ടൂര്‍ ഭൂപടം തയ്യാറായി.                          
            സ്ക്കൂള്‍കോമ്പൗണ്ടിന്റെ ശാസ്ത്രീയമായ
 കോണ്ടൂര്‍ സര്‍വ്വേ തയ്യാറാക്കാന്‍ കോഴിക്കോട് കമര്‍&അസോസിയേറ്റ്സിന്റെ വിദഗ്ദസംഘം  വിദ്യാലയം സന്ദര്‍ശിച്ച് ശാസ്ത്രീയമായി സര്‍വ്വേ നടത്തിയ ശേഷമാണ് മാപ്പ് തയ്യാറാക്കിയത്.. 
                  വിദഗ്ദ ആര്‍ക്കിടെക്ട്  സച്ചിന്‍ രാജീവനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്..

സുരക്ഷയ്ക്കായ് ഒരു നിമിഷം

 
സുരക്ഷയ്ക്കായി ഒരു അസംബ്ലി

വേറിട്ട സന്ദേശം നല്‍കി അരയിയിലെ അസംബ്ലി.
സുരക്ഷയ്ക്കായ് ഒരു നിമിഷം”

    2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

    ഗാന്ധി സൂക്തങ്ങളുടെ ശ്രവ്യാവിഷ്ക്കാരം

             ഗാന്ധി സൂക്തങ്ങളുടെ ശ്രവ്യാവിഷ്ക്കാരം

    ഗാന്ധി വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സ്ക്കൂള്‍ അസംബ്ലിയില്‍  ഗാന്ധി സൂക്തങ്ങളുടെ ശ്രവ്യാവിഷ്ക്കാരം.
    സ്ക്കൂളിലേക്ക് വരുമ്പോള്‍ സാമൂഹ്യ ശാസ്ത്രം ക്ലബ്ബംഗങ്ങളുടെ കയ്യില്‍ പ്രത്യേകം തയ്യാറാക്കിയ  ഗാന്ധി സൂക്തങ്ങളുടെ പ്ലക്കാര്‍ഡുകള്‍.. 
    'ഗാന്ധി പറഞ്ഞു' ,സ്ക്കൂള്‍ ലീഡറിന്റെ ശബ്ദം കേട്ടപ്പോള്‍ മര്‍സൂക്ക് തന്റെ കയ്യിലുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തി പറഞ്ഞു "എന്റെ ജീവിതമണെന്റെ സന്ദേശം"ഇങ്ങനെ ഓരോരുത്തരായി അമ്പതോളം സൂക്തങ്ങള്‍..

    ഗാന്ധി വചനങ്ങള്‍ കൊണ്ട് അസംബ്ലി മുഖരിതമായി ...മഹാത്മജിക്ക് കുരുന്നുകളുടെ വേറിട്ട സ്മരണാജ്ഞലി..

    2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

    അറിവുത്സവ കേന്ദ്രങ്ങള്‍ ആരംഭിച്ചു

    അറിവുത്സവ കേന്ദ്രങ്ങള്‍ ആരംഭിച്ചു
    വൈകിട്ട് 5മണിമുതല്‍ 6മണിവരെ..
    ഓരോ കേന്ദ്രത്തിലും നേതൃത്വം വഹിക്കാന്‍ വനിവേദി MPTA.
    എല്ലാദിവസവും 5മുതല്‍5.15  വരെ Homework clinic,Note Book audit,സന്മാര്‍ഗ്ഗ ശീല കഥകള്‍,പാട്ടുകള്‍...
    5.15മുതല്‍...ഇന്ദ്രിയ വികാസം (മോഡ്യൂള്‍ റിസോര്‍സ് പേജില്‍)
    ഒന്നാം ദിവസം....കാഴ്ചയ്ക്കുമപ്പുറം
    രണ്ടാം ദിവസം....മണമറിയാം
    മൂന്നാം ദിവസം....ശബ്ധ മധുരം
    നാലാം ദിവസം...രുചിയറിയാം
    അഞ്ചാം ദിവസം...സ്പര്‍ശനസുഖം ..
    ഇടവിള പ്രവര്‍ത്തനങ്ങളായി പാചകക്കുറിപ്പ്.......
    അടുക്കള ക്വിസ്സ്,ഉപകരണക്വിസ്സ്,...................


    2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

    പി കെ കുട്ട്യന്‍ അനുസ്മരണം

    പി കെ കുട്ട്യന്‍ അനുസ്മരണം


    2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

    ഷൈജുമാഷും കുട്ട്യോളും

    ഷൈജുമാഷും കുട്ട്യോളും

    സാക്ഷരം ഉണര്‍ത്തു ക്യാമ്പ്... 

    നാടന്‍പാട്ടിന്റെ താളത്തിനൊത്ത് ആടിയും പാടിയും ഒരുദിവസം...കളിയും ചിരിയും കോര്‍ത്തിണക്കി സാക്ഷരം ഉണര്‍ത്തു ക്യാമ്പ് സമാപിച്ചു..ബിരിക്കുളം ഷൈജുമാഷും കുട്ടികളും അറിവിന്റെ ആഹ്ലാദപ്പൂമഴ പെയ്യിക്കുകയായിരുന്നു...
    അധ്യാപകരായ ഈശാനന്‍ മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍,ശോഭന കൊഴുമ്മല്‍, സിനി അബ്രഹാം, രോഷ്ന എന്നിവര്‍ നേതൃത്വം നല്‍കി..നഗരസഭാ കൗണ്‍സിലര്‍ ശ്രീ സി കെ വത്സലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ നാടന്‍പാട്ടു പാടി ക്ലാസ് ആരംഭിച്ചു...


    അറിവുത്സവ കേന്ദ്രം


    അറിവുത്സവ കേന്ദ്രം
    അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അറിവുത്സവ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ആരംഭിച്ചു...വട്ടത്തോട്,കണ്ടംകുട്ടിച്ചാല്‍,കാര്‍ത്തിക,അരയി സെന്‍ട്രല്‍,പാലക്കാല്‍ എന്നിവിടങ്ങളിലാണ് അറിവുത്സകേന്ദ്രങ്ങള്‍.
    കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍,നാട്ടുകാര്‍,കുടുംബശ്രീകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കും.പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളില്‍ ഒരു നിശ്ചിത സമയത്തും അറിവുത്സവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും....