Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

ഒക്ടോബര്‍ 2 ഗാന്ധിജയന്തി

ഒക്ടോബര്‍ 2 ഗാന്ധിജയന്തി

സമരമുത്തശ്ശന്റെ സ്നേഹത്തിലലിഞ്ഞ് അരയിയിലെ കുരുന്നുകള്‍....
ചരിത്രം നിത്യജീവിതത്തിന്റ ഭാഗമായി കൊണ്ടു നടക്കുന്ന ഉജ്ജ്വല പോരാളി കെ മാധവേട്ടനുമായി അരയി ഗവ.യു.പി.സ്ക്കൂളിലെ സാമൂഹ്യശാസ്ത്രം ക്ലബ്ബ് അംഗങ്ങള്‍  നടത്തിയ കൂടിക്കാഴ്ച്ച നവ്യാനുഭവമായി.....ഏഴാം തരത്തിലെ സാമൂഹ്യശാസ്ത്രത്തിലെ ഇന്ത്യ പുതുയുഗത്തിലേക്ക്, ഗാന്ധിജിയും സ്വാതന്ത്യ സമരവും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക അനാചാരങ്ങള്‍,ജാതിവിവേചനം,ജന്മി കുടിയാന്‍ ബന്ധം,ഗാന്ധിജിയുടെ ആദ്യകാലസമരങ്ങള്‍  എന്നീ ധാരണകള്‍ ഉറപ്പിക്കാന്‍ അഭിമുഖം കുട്ടികള്‍ക്ക് സഹായകമായി.
ഒരുനാടിന്റെ പാഠപുസ്തകമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കുട്ടികള്‍ക്ക് ചരിത്ര വിജ്ഞാനമായി...സാമൂഹ്യശാസ്ത്രം അധ്യാപകന്റെ ചടുലതയോടെ ജന്മിത്തം തൊട്ട് സ്വാതന്ത്ര്യ സമ്പാദനംവരെയുള്ള ദേശീയസമരത്തിന്റെ  അണിയറ പ്രവര്‍ത്തനങ്ങള്‍ ചിതലരിക്കാത്ത ഓര്‍മ്മകളില്‍ നിന്ന് ചികഞ്ഞെടുത്തപ്പോള്‍ കുട്ടികള്‍ക്ക് ഗാന്ധിജി വാരാചരണം അനുഭവപ്പെരുക്കത്തിന്റെ സമാനതകളില്ലാത്ത സംവാദ വേദിയായി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ