Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അഭിനന്ദിച്ചു.

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു.
ദേശീയ അധ്യാപക ജേതാക്കളായ ജില്ലയിലെ  അരയിസ്ക്കൂള്‍ പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, പെര്‍ഡാല നവജീവന്‍ ഹൈസ്ക്കൂള്‍ പ്രധാനധ്യാപകന്‍ ശങ്കരനാരായണ ഭട്ട്,സംസ്ഥാന അധ്യാപക പുരസ്ക്കാര ജേതാക്കളേയും  പി കരുണാകരന്‍ എം.പി.  അനുമോദിച്ചു.


അരയി ഒരുമയുടെ തിരുമധുരം :ബെസ്റ്റ് പി.ടി.എ. ജില്ലാതല പുരസ്ക്കാരം.

അരയി ഒരുമയുടെ തിരുമധുരം ,ബെസ്റ്റ് പി.ടി.എ ജില്ലാതല പുരസ്ക്കാരം.
വിദ്യാലയങ്ങളുടെ വികസനത്തില്‍ പി.ടി.എ.യുടെ മികവ് പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മികച്ച പി.ടി.എ.ക്കുള്ള ജില്ലാതല പുരസ്ക്കാരം അരയി ഗവ.യു.പി.സ്ക്കൂളിന് ലഭിച്ചു.സ്ക്കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'അരയി ഒരുമയുടെ തിരുമധുരം' പദ്ധതിയിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിനെ രക്ഷപ്പെടുത്താനായി ആവിഷ്ക്കരിച്ചു.വിദ്യാലയ വികസന നിധിയിലേക്ക് സ്വരൂപിച്ച 15ലക്ഷം പ്രിപ്രൈമറി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.സ്ക്കൂള്‍ ഗ്രാമത്തിന്റ വികസനം,ഉച്ചഭക്ഷണ കലവറ,സ്ക്കൂള്‍ പൂന്തോട്ട നിര്‍മ്മാണം എന്നിവയ്ക്ക് നഗരസഭയുടെ ഫണ്ടിനോടൊപ്പം പി.ടി.എ 4ലക്ഷം അധികം കണ്ടെത്തി.പി.ടി.എ.പ്രസിഡണ്ട് പി.രാജന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും, പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ അധ്യാപകരും നടത്തിയ അക്കാദമിക ഇടപെടല്‍ വിജയം കണ്ടു.




2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ദേശീയ അധ്യാപക അവാര്‍ഡ്

നാടറിഞ്ഞ അധ്യാപകന് രാജ്യത്തിന്റെ ആദരം
ദേശീയ അധ്യാപക അവാര്‍ഡ് അരയിസ്ക്കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക്. 
പഠനത്തിലും,കുട്ടികളുടെ കുറവിലും,പിന്നോട്ട് പോയ കാസര്‍ഗോഡ് ജില്ലയിലെ എത്രയോ സ്ക്കൂളുകള്‍ക്ക് പുതിയആശയം നല്കി  തലയുയര്‍ത്തി നില്‍ക്കാന്‍ അവസരം നല്‍കിയത് കൊടക്കാട് നാരായണന്‍ മാഷാണ്.
ഇപ്പോള്‍"അരയി ഒരുമയുടെ തിരുമധുരം" കൂട്ടായ്മയിലൂടെ അരയി ഗവ.യു.പി.സ്ക്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ്.

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓണാഘോഷം (21-8-2015 വെള്ളി)

         "ആവണിപ്പൊന്നൂഞ്ഞാ"ലിലാടി ഓണാഘോഷം

ഓണാവധി അടിച്ചുപൊളിക്കാന്‍ മാത്രമല്ല.കളിച്ചുപഠിക്കാന്‍ കൂടിയാണ്.വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ആവണിപ്പൊന്നൂഞ്ഞാല്‍ എന്ന കൈപുസ്തകം കുട്ടികളുടെ സര്‍ഗ്ഗാത്മകതയും
ഭാഷാപരതയും, ഗണിതകൗതുകവും,യുക്തിചിന്തയും വളര്‍ത്താന്‍ സഹായിക്കും.പുസ്തകങ്ങളുടെ പ്രകാശനം ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രി. ടി.എം. സദാനന്ദന്‍ നിര്‍വ്വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് പി.രാജന്‍ അധ്യക്ഷത വഹിച്ചു.ഓഫീസ് സൂപ്രണ്ട് അബ്ദുള്‍സമദ്, വികസന സമിതി ചെയര്‍മാന്‍ കെ.അമ്പാടി,പി.ടി.എ.വൈസ് പ്രസിഡണ്ട് ഖാലിദ്, മദര്‍പി.ടി.എ.വൈസ് പ്രസിഡണ്ട്  ടി.ശോഭ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധമത്സരങ്ങള്‍ നടന്നു.



കഴിഞ്ഞവര്‍ഷം ഷോക്കേറ്റു മരിച്ച അരയിയിലെ പി.കെ കുട്ട്യന്‍ എന്ന നാരായണന്റെ കുടുംബാംഗങ്ങള്‍ ഒരുക്കിയ
ഓണസദ്യയില്‍ അരയി ജമായത്തിലെ നൂറോളം കുടുംബാംഗങ്ങളോടൊപ്പം നാട്ടുകാരും പങ്കെടുത്തു.






































ഈ ഓണം കൈത്തറി വസ്ത്രത്തിനൊപ്പം