Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ജൂലൈ 31, ഞായറാഴ്‌ച

ഒന്നാം തരം മഴമേളം

ഒന്നാം തരം മഴമേളം
മഴമേളം മണല്‍ത്തടത്തില്‍ ഒരുക്കിയപ്പോള്‍

'വരിയും വര'യും.

അധ്യാപകർ സുന്ദരകാണ്ഡം പാടി; വിനോദ് വരച്ചു:
 അരയി സ്കൂളിൽ 'വരിയും വര'യും.


അധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡത്തിന് വർണഭംഗി പകരുന്ന 'വരിയും വരയും ...'  
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
അധ്യാപകരായ കെ .വി.സൈജു, ശോഭന കൊഴുമ്മൽ, രക്ഷിതാവും സംസ്കൃതാധ്യാപികയുമായ ഗിരിജ രമേശൻ എന്നിവർ സുന്ദരകാണ്ഡത്തിലെ വരികൾ ആലപിക്കുമ്പോൾ പ്രശസ്ത ചിത്രകാരൻ വിനോദ് അമ്പലത്തറയും കുട്ടികളും കഥ കാൻവാസിൽ പകർത്തി.
സ്കൂളിലെ റേഡിയോ 'അരയി വാണി'യുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി വാല്മീകി രാമായണം തൊട്ട് അധ്യാത്മരാമായണം വരെയുള്ള പുരാണ കഥകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്.

2016, ജൂലൈ 26, ചൊവ്വാഴ്ച

"കലാമിന്റെ വിളി "

"കലാമിന്റെ വിളി "-
കലാമിന്റെ ഓർമ്മയിൽ അരയി സ്കൂൾ വീണ്ടും അധിക സമയം പ്രവർത്തിക്കും.
  സ്വപ്നങ്ങളുടെ തോഴൻ  എ.പി.ജെ അബ്ദുൾ കലാമിന്റെ
 ഓർമ്മയിൽ അധിക ജോലി ചെയ്ത് വീണ്ടും അരയി സ്കൂൾ. അഞ്ചു ദിവസം അഞ്ചു മണിക്കൂർ അധിക സമയം എടുത്ത് 2020ലെ സ്കൂൾ സ്വപ്നം കണ്ട് ശ്രദ്ധേയമായ കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂളാണ് കലാമിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ "കലാമിന്റെ വിളി " എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഈ അധ്യയന വർഷത്തിൽ ശേഷിക്കുന്ന മുഴുവൻ പ്രവൃത്തി ദിവസങ്ങളിലും നാല്പത്തിയഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഒരു പിരിയഡ് അധികം ക്ലാസ്സെടുത്ത് മാതൃക സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അരയി സ്കൂളിലെ അധ്യാപകർ. നാളെ (ബുധൻ) കലാമിന്റെ ഒന്നാം ചരമവാർഷിക ദിനം തൊട്ട് രാവിലെ 9.15 മുതൽ 10 മണി വരെ അരയി സ്കൂൾ കുട്ടികൾ കലാമിന്റെ വിളി കേൾക്കും.
"എല്ലാവരും സപ്നം കാണുക, ആകാശത്തോളം വളരുക, നാടിനെ വികസനോന്മുഖമാക്കുക " എന്ന കലാമിന്റെ വാക്കുകൾ ഹൃദയത്തിൽ പകർത്തിയാണ് അരയി സ്കൂൾ പ്രണാമമർപ്പിച്ചത്.സംസ്ഥാനത്തു തന്നെ ആദ്യമായി അരയി സ്കൂൾ കാണിച്ച മാതൃക അനുകരിച്ച് നിരവധി വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അധിക സമയം ജോലി ചെയ്തിരുന്നു. ഒരാഴ്ച നീണ്ടു നിന്ന ശില്പശാലയിലൂടെ തയ്യാറാക്കിയ വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ വികസനത്തിന് നിരവധി പദ്ധതികൾക്കാണ് ഈ വർഷം മുതൽ നഗരസഭ തുടക്കം കുറിക്കുന്നത്.

2016, ജൂലൈ 17, ഞായറാഴ്‌ച

മുളപ്പച്ച

അരയിപ്പുഴയുടെ ആരോഗ്യം വീണ്ടെടുക്കാൻ മുളപ്പച്ച പദ്ധതിക്ക് തുടക്കമായി.പുഴയുടെ
ജൈവവ്യവസ്ഥയെ കാക്കാൻ രണ്ടു വിദ്യാലയങ്ങൾ കൈകോർക്കുന്ന വേറിട്ട പദ്ധതി
 അരയിപ്പുഴയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള കുട്ടികളുടെ കൂട്ടായ്മയ്ക്ക് ഹരിതാഭമായ തുടക്കം. ഉപ്പിലിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും അരയിഗവ.യു.പി.സ്കൂൾ ഹരിതസേനയും കേരള വനംവകുപ്പുമായി സഹകരിച്ചാണ് മുളപ്പച്ച എന്ന പേരിൽ പുഴ സംരക്ഷണത്തിനായി വിപുലമായ പദ്ധതി ആരംഭിച്ചത്. ശ്രീ അരയി കോവിലകം ഭഗവതി ക്ഷേത്രത്തിന്റെ
   ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ  ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ അധ്യക്ഷത വഹിച്ചു.
ആയിരം കുഞ്ഞുങ്ങളെ വളർത്തുന്നതിനേക്കാൾ വലിയ പുണ്യ പ്രവർത്തനമാണ് ഒരു മരം നടുന്നതിലൂടെ നാം ചെയ്യുന്നതെന്ന് അംബികാസുതൻ മാങ്ങാട് പറഞ്ഞു. പുഴയോരം മരം നട്ട് സംരക്ഷിക്കുന്നതിലൂടെ ഒരു ജൈവ വ്യവസ്ഥയെ തന്നെ രക്ഷിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം കൂട്ടി ചേർത്തു.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചെങ്കൽ പാറകളിൽ നിന്ന് ഉത്ഭവിച്ച്  മടിക്കൈ, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലൂടെ ഒഴുകി കവ്വായി കായലിൽ പതിക്കുന്ന അരയി പുഴയെ സംരക്ഷിക്കാനുള്ള ജനകീയ കർമ്മപദ്ധതിയുടെ തുടക്കം നാടിന്റെ ഉത്സവമായി.
കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ പുഴയെ സംരക്ഷിക്കാനുള്ള പ്രവർത്തന ങ്ങളിൽ പങ്കാളികളാകുമെന്ന് പ്രതിജ്ഞ എടുത്തു. രണ്ടു വർഷം കൊണ്ട് പുഴയുടെ രണ്ടു കരകളിലും മുളങ്കാടുകൾ സൃഷ്ടിക്കുകയാണ് ആദ്യഘട്ടം. പ്രിൻസിപ്പാൾ ഡോ. പി.കെ.ജയരാജ്, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,
ജില്ലാ പരിസ്ഥിതി സമിതി അധ്യക്ഷൻ അഡ്വ.ടി.വി.രാജേന്ദ്രൻ, എം.സുരേഷ്, പി.രാജൻ, കെ.അമ്പാടി, രാമകൃഷ്ണൻ മോനാച്ച എന്നിവർ പ്രസംഗിച്ചു. ഭാസ്ക്കരൻ അരയി, രമേശൻ അരയി, കെ.വനജ,ശ്രീപതിമാസ്റ്റർ, ശോഭന കൊഴുമ്മൽ, കെ.വി.സൈജു, സി.വി.അരവിന്ദാക്ഷൻ, കെ.വി.സുമ, എം.എം.മാജി, കെ.വി.അശ്വതി നേതൃത്വം നൽകി.

2016, ജൂലൈ 6, ബുധനാഴ്‌ച

ബഷീര്‍ദിനം

ഇമ്മിണി ബല്യ ഈദ് ആശംസകള്‍ നേരാന്‍
ബേപ്പൂര്‍ സുല്‍ത്താന്‍ അരയി സ്കൂളിലെത്തി.
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പരിവാരങ്ങളോടെ അരയി സ്കൂളിലെത്തി. മുപ്പതുനാള്‍ പിന്നിട്ട കടുത്ത ആത്മനിയന്ത്രണത്തിലൂടെ നേടിയെടുത്ത വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.
ബഷീര്‍ ചരമദിനവും ചെറിയ പെരുന്നാളും ഒന്നിച്ച് വന്ന അപൂര്‍വ്വ അവസരത്തിലാണ് അരയി ഗവ.യുപി സ്കൂല്‍ വിദ്യാരംഗം കലാസാഹിത്യവേദി പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. കട്ടിക്കണ്ണടയും നീളന്‍ജുബ്ബയും ധരിച്ച് ചാരു കസേരയിലിരുന്ന ബഷീറിനോടൊപ്പം കുഞ്ഞിപ്പാത്തുമ്മയും ആടും സ്കൂള്‍ മുറ്റത്തെത്തിയത് നവ്യാനുഭവമായി. പ്രേമലേഖനത്തിലെ കേശവന്‍നായരും, സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയും മജീദും എട്ടുകാലി മമ്മൂഞ്ഞിയും ആനവാരിയും പൊന്‍കുരിശും ഒന്നിച്ച് കൂട്ടുകാരെ കാണാനെത്തിയപ്പോള്‍ കുട്ടികളെല്ലാം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ബഷീര്‍ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം. ബഷീര്‍ ദ മാന്‍ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. മിഥുന്‍രാജ്, ഫാത്തിമ, ഹഫ്സത്ത്, നീലിമ, ധനജ്ഞയന്‍, അഭിരാം, നന്ദകുമാര്‍ എന്നിവര്‍ വേഷമിട്ടു. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.പി.സൈജു, ശോഭന കൊഴുമ്മല്‍, കെ.വനജ, പി.ബിന്ദു, സിനി എബ്രഹാം, ഹേമാവതി, എ.വി.സുധീഷ്ണ, എസ്.സി.റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

2016, ജൂലൈ 2, ശനിയാഴ്‌ച

ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം

ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം 
നവോത്ഥാനത്തിലൂടെ നന്മ പുലർന്ന മലയാള മണ്ണിൽ കരി നിഴൽ പരത്തി, ജാതി ചിന്തകൾ പുതിയ രൂപത്തിൽ കടന്നു വരുമ്പോൾ നന്മയുടെ കാവൽക്കാരായി കുട്ടികൾ മാറണമെന്ന സന്ദേശവുമായി അരയി ഗവ.യു.പി.സ്കൂളിൽ വാഴക്കുല നാടകം. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആണ് നൂറ്റാണ്ടുകളാളം മനുഷ്യജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ജാതി മത ചിന്തകളുടെ നേരനുഭവം പകർന്നു നൽകിയ ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്കാരം  നൽകിയത്.
വർഗീയ ചിന്തകളും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും പുതിയ വേഷത്തിൽ കടന്നു വരുമ്പോൾ സമത്വസുന്ദരമായ ലോകം പടുത്തുയർത്തുവാൻ കുട്ടികളെ ആഹ്വാനം ചെയ്യുന്ന രൂപത്തിലാണ് നാടകത്തിന്റെ  അവതരണം. സ്കൂൾ  അധ്യാപികയായ ശോഭന കൊഴുമ്മലിന്റെ രചനയ്ക്ക് അധ്യാപകനായ കെ.വി.സൈജു സംവിധാനം നിർവഹിച്ചു ലോഹിതാക്ഷൻ രാവണീശ്വരത്തിന്‍റേതാണ് സംഗീതം.
വിദ്യാർഥികളായ മിഥുൻ രാജ് ( മലയൻ), അനുശീ.ടി. 
( അഴകി), ആദർശ് ( തമ്പുരാൻ ), ആദിത്യൻ.കെ (മാതേവൻ, ആദിത്യൻ പി.കെ.( കാര്യസ്ഥൻ), ആദിഷ് (കരി വള്ളുവർ), ശ്രീരാജ് കെ പി  
( കാര്യസ്ഥൻ), ശ്രീരാജ് (തേവൻ) ഗോപിക (നീലി ), അഭിരാജ് (കാര്യസ്ഥൻ).