Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം

അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം

27/02/2016 ശനിയാഴ്ച നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയി ഗവ.യു.പി.സ്ക്കൂള്‍ ഒന്നാം സ്ഥാനത്ത്.

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഒ.എന്‍.വി.ക്ക് പ്രണാമമായി ഓടക്കുഴല്‍ വാദനം.

ഒ.എന്‍.വി.ക്ക് പ്രണാമമായി ഓടക്കുഴല്‍ വാദനം.
ഓര്‍മ്മകളുടെ കൈവളകിലുക്കി അരയിസ്ക്കൂളില്‍ ഓടക്കുഴല്‍ വാദനം.മലയാളത്തെ രാഗബദ്ധമാക്കിയ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രി ബാലചന്ദ്രന്‍ കൊട്ടോടിയാണ് ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ത്തത്.സൈജുമാസ്റ്റര്‍ സിനിമാഗാനങ്ങള്‍ ആലപിച്ചു.ആദിത്യന്‍,ദേവിക,സ്നേഹമോള്‍,അനിരുദ്ധ് ,ദേവനന്ദ  എന്നിവര്‍ ഒ.എന്‍.വി കവിതകള്‍ ആലപിച്ചു.


2016, ഫെബ്രുവരി 17, ബുധനാഴ്‌ച

അക്ബര്‍ കക്കട്ടലിന് പ്രണാമം

അക്ബര്‍ കക്കട്ടിലിന് പ്രണാമം
അക്ബര്‍ കക്കട്ടിലിന് അരയി കുരുന്നുകളുടെ പ്രണാമം..

മികച്ച വിദ്യാലയം

മികച്ച വിദ്യാലയം
അരയി ഗവ. യു.പി. സ്ക്കൂളിനെ ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.അവഗണിക്കപ്പെട്ട സര്‍ക്കാര്‍ വിദ്യാലയത്തെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി
 കൂട്ടായ്മയിലൂടെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ചതിനാണ് പുരസ്ക്കാരം.ബി.ആര്‍.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ വി.വി. രമേശന്‍ പുരസ്ക്കാരം വിതരണം ചെയ്തു.

പഠനയാത്ര

ഏകദിനപഠനയാത്ര
2015-16 വര്‍ഷത്തെ പഠനയാത്ര 13-02-2016 വെള്ളിയാഴ്ച  നടന്നു..കണ്ണൂര്‍ , പറശ്ശിനി സ്നേക്ക്പാര്‍ക്ക്,,വിസ്മയ വാട്ടര്‍തീം പാര്‍ക്ക് ,,,എന്നിവ സന്ദര്‍ശിച്ചു.അന്തരിച്ച മലയാളത്തിന്റെ ശ്രേഷ്ഠകവി ശ്രി. ഒ.എന്‍.വി. കുറുപ്പിന് വിസ്മയ പാര്‍ക്കില്‍ വച്ച് പ്രണാമമര്‍പ്പിച്ചു.സംഗീതാര്‍ച്ചന നടത്തി.

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ചേരുവ മാറ്റാം രുചിനോക്കാം

ചേരുവ മാറ്റാം രുചിനോക്കാം
വ്യത്യസ്ത ചേരുവകള്‍ അടങ്ങിയതാണ് ആഹാരമെന്നും,ചേരുവകളുടെ സ്വഭാവത്തിനനുസരിച്ച് അഹാരത്തിന്റെ രുചിയിലും വ്യത്യാസം വരുമെന്നും തിരിച്ചറിയുന്നു,.ആഹാരത്തിലെ ചേരുവകള്‍ പട്ടികപ്പെടുത്തുന്നു.
രണ്ടാംതരത്തിലെ അറിഞ്ഞുകഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവര്‍ത്തനത്തില്‍നിന്ന്....