Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 28, വെള്ളിയാഴ്‌ച

കുറ്റിയടി


കുറ്റിയടി
പ്രിപ്രൈമറി സ്ക്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു.അന്താരാഷ്ട്ര നിലവാരത്തില്‍ പണിയുന്നകെട്ടിടത്തിന്  രൂപകല്‍പന ചെയ്ത  സച്ചിന്‍രാജ്,ജിജു എന്നിവരുടെ സാന്നിധ്യത്തില്‍ എഞ്ചിനീയര്‍ പടന്നക്കാട് എന്‍.വി. പവിത്രന്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി,ട്രഷറര്‍ കെ നാരായണന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എം.കൃഷ്ണന്‍,എ.കൃഷണന്‍ കാര്‍ത്തിക,പി.രാഘവന്‍,വസന്തന്‍,കെ.വി. ഖമറുദ്ദീന്‍ പാലക്കാല്‍,പി.ടി.എ. ഭാരവാഹികളായ  പി.വിജയന്‍,പി.സുകുമാരന്‍,ചിരുതമ്മ,കുമ്പമ്മ,എന്നിവരോടൊപ്പം അധ്യാപകരായ വി.വിജയകുമാരി,വി.കെ സുരേഷ് ബാബു,പ്രമോദ് കാടങ്കോട്,ശോഭന കൊഴുമ്മല്‍,വിനോദ്കുമാര്‍ മണിയറവീട്ടില്‍ ,രോഷ്ന,എന്നിവരും കുറ്റിയടിക്കല്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.
സ്ക്കൂളിലെമുഴുവന്‍ കുട്ടികളും ചടങ്ങില്‍ സംബന്ധിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് സ്ക്കൂള്‍ ലീഡര്‍ ഖദീജ.പി കുറ്റിയടിച്ചു.

2014, നവംബർ 25, ചൊവ്വാഴ്ച

മേലാപ്പിലൊരു പച്ചപ്പ്

മേലാപ്പിലൊരു പച്ചപ്പ്
വിഷമില്ലാത്ത പച്ചക്കറിയുടെ മൂന്നാം ഘട്ടമായ മട്ടുപ്പാവിലെ കൃഷി വിജയത്തിലേക്ക്....
കഞ്ഞിപ്പുരയുടെ മേലാപ്പില്‍ ഗ്രോബാഗില്‍നട്ട വഴുതിനയും വെണ്ടയും കായ്ക്കാനൊരുങ്ങി.തണുപ്പിന്റെ റാണിയായ കാബേജിന് ടെറസ്സില്‍ പരമസുഖം.ചീരവിളവെടുത്ത്  ഉച്ച ഭക്ഷണത്തിന് വിളമ്പി ഹായ് ‌!എന്തു രുചി ...
പയറ് പടര്‍ന്ന് അവസാനം ആകാശം മുട്ടുമോ എന്നാണ് ഹരിതസേനക്കാരുടെ സംശയം.ഡയറിയില്‍ ചില കുസൃതികള്‍ ഇക്കാര്യം പച്ചയായി തന്നെ എഴുതി...

ഫ്ലാഗ് സല്യൂട്ട്

ഫ്ലാഗ് സല്യൂട്ട്
ദേശീയ പതാകദിനത്തില്‍ ബഹുവര്‍ണ്ണ പതാകകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഒന്നാം തരത്തിലെ കൊച്ചു മിടുക്കര്‍ തൊട്ട് ഏഴാംതരത്തിലെ മുതിര്‍ന്ന കൂട്ടുകാര്‍വരെ .
വലിയകൂട്ടുകാര്‍ താഴ്ന്ന ക്ലാസിലെ കുട്ടികളെ സഹായിച്ചു. വിജ്ഞാന കോശങ്ങളില്‍നിന്ന് വിവരങ്ങള്‍തേടി  ലോകരാജ്യങ്ങളെ പരിചയപ്പെട്ടവര്‍ മുതല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിശ്വരാജ്യങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കിയവര്‍ വരെയുണ്ട് കൂട്ടത്തില്‍.
അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് അവര്‍  തയ്യാറാക്കുന്ന  വന്‍കരകളുടെ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളുടെ പതാകയും മറ്റുവിവരങ്ങളും ലഭിച്ചതിന്റെ സന്തോഷംഅറ്റ്ലസ്സിന്റെ ഉപയോഗം ,ഭൂപടങ്ങളുടെ പ്രാധാന്യം ഇവ മനസ്സിലാക്കാനും കുട്ടികള്‍ക്ക് സാധിച്ചു.ലോകരാജ്യങ്ങളെ അടുത്തറിയുക,രാജ്യത്തിന്റെ ഭൂമിശാസ്ത്രവും,ഭാഷയും,സംസ്ക്കാരവും മനസ്സിലാക്കുക,എന്നീലക്ഷ്യങ്ങളോടെയാണ് ഫ്ലാഗ് സല്യൂട്ടെന്ന പ്രവര്‍ത്തനത്തിന് രൂപം നല്‍കിയത്.

125രാജ്യങ്ങളുടെ പതാകകള്‍ വരച്ചുചേര്‍ത്ത് .....വിവരങ്ങളും വിശേഷങ്ങളും എഴുതിച്ചേര്‍ത്ത്... കുഞ്ഞുകൈകളാല്‍ തയ്യാറാക്കിയ പതാകാപ്പതിപ്പിലൂടെയും, കുട്ടി അറ്റ്ലസിലൂടെയും  അനന്തവും അജ്ഞാതവുമായ ലോകഗോളത്തിന് വര്‍ണ്ണം ചാര്‍ത്തിയ സന്തോഷത്തിലാണ്  സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും.

മാതൃകാഅര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

മാതൃകാഅര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

ഡിസംബറിലെ തണുപ്പിനെ ചൂടാക്കാന്‍  എത്തുന്ന അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി മാതൃകാ അര്‍ധവാര്‍ഷികപരീക്ഷയ്ക്ക് തുടക്കമായി.SRGയോഗതീരുമാന പ്രകാരം LP,UP വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമയവിവരപട്ടിക തയ്യാറാക്കിയാണ് മാതൃകാമൂല്യനിര്‍ണ്ണയം നടത്തിയത്.മാതൃസംഗമത്തില്‍ അമ്മമാര്‍ക്ക് ആവശ്യമായനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.കുട്ടികള്‍
 വീടുകളില്‍ പഠനത്തിനായി  പ്രത്യേകം  ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു.

2014, നവംബർ 23, ഞായറാഴ്‌ച

ARAYI, TREASURY OF FOREGONE ERA-'THE PELYA'

ARAYI TREASURY OF FOREGONE ERA-'THE PELYA' 
The social science exhibition stall of LP section being displayed at Nainmarmoola Thanbeel Islam Higher Secondary School have got
 priceless publicity through all over the world by the INDIAN EXPRESS on November  20.The flow of likes in Face Book and Wattsapp posts makes Arayi as a possession of foregone era

ഹരിതം അരയി

ഹരിതം അരയി
വിഷം തീണ്ടാത്ത പച്ചക്കറി എന്നലക്ഷ്യവുമായി ഹരിതം അരയി പദ്ധതിക്ക് തുടക്കമായി.MPTA,വനിതാവേദി. എന്നിവരുടെ നേതൃത്വത്തില്‍ കണ്ടംകുട്ടിച്ചാലിലെ 30സെന്റ് പാടത്തിലാണ് പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്
വീട്ടുമുറ്റ പച്ചക്കറി,സ്ക്കൂള്‍ മുറ്റ പച്ചക്കറി മട്ടുപ്പാവിലെ പച്ചക്കറികൃഷി,എന്നീപ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ തുടര്‍ച്ചയായാണ് നാലാം ഘട്ട പ്രവര്‍ത്തനമായി പാടത്ത് നൂറുമേനി വിളയിക്കാന്‍ ഹരിതംഅരയിആരംഭിച്ചത്.ചീര,പയര്‍വെണ്ട,വഴുതിന,പച്ചപ്പറങ്കി,കക്കരി,വെള്ളരി,കുമ്പളം,മത്തന്‍,കയ്പ,നരമ്പന്‍,എന്നിവയാണ് പാടത്ത് വിളയിക്കാന്‍ ഒരുക്കം ആരംഭിച്ചിരിക്കുന്നത്
കൃഷിക്കാവശ്യമായ നിലം ഒരുക്കുന്നതിന് വട്ടത്തോട്,പാലക്കാല്‍,അരയി സെന്റര്‍,കണ്ടംകുട്ടിച്ചാല്‍,അരയി സ്ക്കൂള്‍ എന്നീ അറിവുത്സവ കേന്ദ്രങ്ങളിലെ അമ്മമാരും വനിതാവേദി പ്രവര്‍ത്തകരുമാണ് നേതൃത്വം കൊടുക്കുന്നത്.
സഹായത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും  PTA പ്രസിഡണ്ട് പി.രാജനും,വികസനസമിതി ചെയര്‍മാന്‍ കെ. അമ്പാടിയും,PTAഅംഗങ്ങളായ ദേവദാസ്,സുകുമാരന്‍,രാഘവന്‍,സ്വാമി കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു...
.

2014, നവംബർ 22, ശനിയാഴ്‌ച

വിജയികള്‍ക്ക് അനുമോദനം

വിജയികള്‍ക്ക് അനുമോദനം
ഉപജില്ലാശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള,പ്രവൃത്തിപരിചയമേള,കായികമേള,കലോത്സവം ഐ.ടിമേള എന്നിവയില്‍ ഉയര്‍ന്ന ഗ്രേഡുനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹോപഹാരം നല്‍കി അനുമോദിച്ചു.
നഗരസഭാചെയര്‍പേര്‍സണ്‍ കെ ദിവ്യ , നഗരസഭാ വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സി.ജാനകിക്കുട്ടി,നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന്‍,മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. നളിനി,ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍,എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ.എം. ബാലന്‍,ഡയറ്റ് ലക്ച്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍ ,ബി.പി.ഒ കെ ഗ്രീഷ്മ,വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.കെ. യൂസഫ് ഹാജി,ട്രഷറര്‍ കെ നാരായണന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനാപ്രസിഡണ്ട് സുരേഷ് മണക്കാട്,വനിതാവേദി സെക്രട്ടറി കെ സുമ,സീനിയര്‍ അസിസ്റ്റന്റ് പി.ഈശാനന്‍,എന്നിവര്‍ സംസാരിച്ചു.
  MPTAപ്രസിഡണ്ട് കെ രജിത അധ്യക്ഷയായി.വിജയകുമാരി സ്വാഗതവും സിനി അബ്രഹാം നന്ദിയും രേഖപ്പേടുത്തി.

അമ്മയോട് പറയാന്‍

അമ്മയോട് പറയാന്‍
അടുക്കളക്കകത്തെ പുകമറയ്ക്കുള്ളില്‍നിന്ന്  ക്ലാസ് മുറിയിലെത്തിയ അമ്മമാര്‍അല്പനേരത്തേക്ക് അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി.കൂട്ടപ്പാട്ട് പാടിയും തമാശകേട്ടു പൊട്ടിച്ചിരിച്ചും കൊച്ച് കുട്ടികളെപ്പോലെ കുസൃതി കളായിമാറാന്‍ സമയം അധികം വേണ്ടി വന്നില്ല.അമ്മയോട് പറയാന്‍ എന്ന പേരിട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാരുടെ സംഗമമാണ് അറിവിനോടൊപ്പം ആഹ്ലാദത്തിന്റെയും വേദി ഒരുക്കിയത്.അമ്മ നന്മ മരമാണ്.കുടുംബത്തിനാകെ  തണല്‍ നല്‍കുന്ന സ്നേഹവൃക്ഷം.കുട്ടികളുടെ വിദ്യാഭ്യാസനിലവാരമുയര്‍ത്താന്‍ മറ്റാരെക്കാളും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുക അമ്മമാര്‍ക്കാണ്. അവരുടെ ആത്മവിശ്വാസം വളര്‍ത്തണം. പുതിയ അധ്യയന രീതിയെക്കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടാവണം. കുട്ടിയുടെ ശാരീരിക മാനസിക കഴിവുകളെ കുറിച്ച് തിരിച്ചറിവുണ്ടാവണം,കുട്ടികളുടെ അവകാശങ്ങള്‍ മനസ്സിലാക്കണം.കൊണ്ടും കൊടുത്തും നടന്ന സംവാദം അക്ഷരാര്‍ത്ഥത്തില്‍ അമ്മമാര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു.
                                 ബാലചന്ദ്രന്‍ കൊട്ടോടിയുടെ അവതരണം അമ്മമാര്‍ക്ക് ഹൃദ്യമായ അനുഭവമായി. അരുമയുടെ ബഞ്ചില്‍ ഒരുമയോടിരുന്ന് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു.ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി.ഭാഷയും ഗണിതവും ശാസ്ത്രവും തങ്ങള്‍ക്കും വഴങ്ങുമെന്നവര്‍ തെളിയിച്ചു.അറിവുത്സവ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും , CPTAകള്‍ സജീവമാക്കും,ഗൃഹപാഠങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കുട്ടികളെ സഹായിക്കും,കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും....നൂറിലധികം അമ്മമാര്‍ ഒന്നിച്ചെടുത്ത പ്രതിജ്ഞ വിദ്യാലയ വികസനത്തിന് നവോന്മേഷം വകര്‍ന്നു.

പ്രീപ്രൈമറി സ്ക്കൂള്‍ കെട്ടിടം ശിലാസ്ഥാപനം

പ്രീപ്രൈമറി സ്ക്കൂള്‍ കെട്ടിടം ശിലാസ്ഥാപനം
സ്ക്കൂള്‍ വികസനത്തിന് ശക്തിപകരാന്‍  ആരംഭിക്കുന്ന പ്രിപ്രൈമറി സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ശിശുസൗഹൃദ വിദ്യാലയമാണ് സ്ക്കൂള്‍ വികസന സമിതി ലക്ഷ്യമിടുന്നത്.കെട്ടിടത്തിന്റെ രൂപരേഖതന്നെ വേറിട്ട കാഴ്ചപ്പാടോടെയാണ് തയ്യാറാക്കിയത്.
മൈസൂര്‍ സര്‍വ്വകലാശാല ആര്‍ക്കീടെക്ട് വിദ്യാര്‍ത്ഥികളായ സച്ചിന്‍രാജ് കാഞ്ഞങ്ങാട്, ജിജോ പൊന്നാനി എന്നിവരാണ് ഡിസൈനേര്‍സ്.പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ശിശുവിഹാറിന്റെ രൂപരേഖ അവതരിപ്പിച്ചു.LKG/UKG എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ്മുറികളും നടുവിലൊരു തുറന്ന അകത്തളവും ചേര്‍ന്നതാണ് ‍കെട്ടിട സമുച്ചയം.ലാറ്ററൈറ്റ് കല്ല് ചെത്തി മിനുക്കിയാണ് ചുമര് നിര്‍മ്മിക്കുന്നത്.മേല്‍ക്കൂര സ്റ്റീല്‍ ഫ്രെയിമില്‍ ഓടുമേഞ്ഞതാണ്.കുട്ടികള്‍ക്ക് കളിക്കാനുള്ള പഠനോദ്യാനം ,ആര്‍ട്ട് ഗാലറി,സയന്‍സ് പാര്‍ക്ക്,ചിത്രകലാമ്യൂസിയം ബേബിജിം,മെഗാഅക്വേറിയം,ഐ.ടി.കോര്‍ണര്‍,audio/videotheatre,ഉത്സവകാഴ്ചകള്‍ആഘോഷങ്ങള്‍എന്നിവയുടെവീഡിയോഗാലറികള്‍,ഭക്ഷണശാല,ബെഡ്റൂം,ടോയിലറ്റ് കോംപ്ലക്സ്,തുടങ്ങി സമ്പൂര്‍ണ്ണ സൗകര്യങ്ങളോടുകൂടിയ ശിശുവിഹാറിന് 30ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു.15ലക്ഷം പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു.ബാക്കി 15ലക്ഷം നാട്ടുകാരില്‍നിന്ന് സമാഹരിക്കും.
ഏപ്രില്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുതിയ അധ്യയനവര്‍ഷത്തില്‍ പുതിയകെട്ടിടത്തില്‍തന്നെ ക്ലാസ്സ് ആരംഭിക്കും.വിദഗ്ദരായ അധ്യാപകരെ വികസനസമിതി തന്നെ നിശ്ചയിക്കും.ശില്പശാലകളിലൂടെ തയ്യാറാക്കുന്ന പ്രീപ്രൈമറി പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പഠനപ്രവര്‍ത്തനങ്ങള്‍ .അധ്യാപനരീതി ശിശുസൗഹൃദവും ശാസ്ത്രീയവുമാക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ശിലാസ്ഥാപന ചടങ്ങ് നാടിന്റെ ഉത്സവം തന്നെ ആയിരുന്നു. അരയി കോവിലക പരിസരത്തുനിന്ന് കുട്ടികളും, കേരളീയവേഷമണിഞ്ഞ അമ്മമാരും ഘോഷയാത്രയായി എം.പി.യെ ആനയിച്ചു.ജിത്തു രാജ്,അശ്വിന്‍ കൃഷ്ണന്‍,ആദര്‍ശ്,അഭിജിത്ത് എന്നികുട്ടികള്‍ ഒരുക്കിയ ചെണ്ടമേളം അകമ്പടിയായി മുന്നിലണിനിരന്നു.തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി പി.കരുണാകരന്‍ എം.പി. ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
നഗരസഭാചെയര്‍പേര്‍സണ്‍ കെ ദിവ്യ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സി.ജാനകിക്കുട്ടി,നഗരസഭാ കൗണ്‍സിലര്‍ സി.കെ. വത്സലന്‍,മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. നളിനി,ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍,എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ.എം. ബാലന്‍,ഡയറ്റ് ലക്ച്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍ ,ബി.പി.ഒ കെ ഗ്രീഷ്മ,വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.കെ. യൂസഫ് ഹാജി,ട്രഷറര്‍ കെ നാരായണന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനാപ്രസിഡണ്ട് സുരേഷ് മണക്കാട്,MPTAപ്രസിഡണ്ട് കെ രജിത,വനിതാവേദി സെക്രട്ടറി കെ സുമ,സീനിയര്‍ അസിസ്റ്റന്റ് പി.ഈശാനന്‍,എന്നിവര്‍ ആശംസാപ്രസംഗം നടത്തി.വികസനസമിതി ചെയര്‍മാന്‍ കെ അമ്പാടി സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് കെ രാജന്‍ നന്ദിയും പറഞ്ഞു

2014, നവംബർ 15, ശനിയാഴ്‌ച

രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം 2014-15

രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം 2014-15
സമയവിവരപട്ടിക

CLASS 4 ENGLISH.


CLASS IV ENGLISH
A vanishing process in the constructive English class room
A prescribed constructive process remains only in class 4&6


Individual product

Group activityGroup product Teacher version
Editing
 It is found that the children could develop their language when we follow this process.
The refinment is taking place in their mind. As a result there
 is considerable change inthe individual writting and group product.
Editing is done through negotiation.It is found that the syntatical errors are at the minimum in this stage.(second unit)If we continue this process no doubt,the children will produce their own articles at the end of this year.

*****************************************************************************