Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, നവംബർ 22, ശനിയാഴ്‌ച

അമ്മയോട് പറയാന്‍

അമ്മയോട് പറയാന്‍
അടുക്കളക്കകത്തെ പുകമറയ്ക്കുള്ളില്‍നിന്ന്  ക്ലാസ് മുറിയിലെത്തിയ അമ്മമാര്‍അല്പനേരത്തേക്ക് അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി.കൂട്ടപ്പാട്ട് പാടിയും തമാശകേട്ടു പൊട്ടിച്ചിരിച്ചും കൊച്ച് കുട്ടികളെപ്പോലെ കുസൃതി കളായിമാറാന്‍ സമയം അധികം വേണ്ടി വന്നില്ല.അമ്മയോട് പറയാന്‍ എന്ന പേരിട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാരുടെ സംഗമമാണ് അറിവിനോടൊപ്പം ആഹ്ലാദത്തിന്റെയും വേദി ഒരുക്കിയത്.അമ്മ നന്മ മരമാണ്.കുടുംബത്തിനാകെ  തണല്‍ നല്‍കുന്ന സ്നേഹവൃക്ഷം.കുട്ടികളുടെ വിദ്യാഭ്യാസനിലവാരമുയര്‍ത്താന്‍ മറ്റാരെക്കാളും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുക അമ്മമാര്‍ക്കാണ്. അവരുടെ ആത്മവിശ്വാസം വളര്‍ത്തണം. പുതിയ അധ്യയന രീതിയെക്കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടാവണം. കുട്ടിയുടെ ശാരീരിക മാനസിക കഴിവുകളെ കുറിച്ച് തിരിച്ചറിവുണ്ടാവണം,കുട്ടികളുടെ അവകാശങ്ങള്‍ മനസ്സിലാക്കണം.കൊണ്ടും കൊടുത്തും നടന്ന സംവാദം അക്ഷരാര്‍ത്ഥത്തില്‍ അമ്മമാര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു.
                                 ബാലചന്ദ്രന്‍ കൊട്ടോടിയുടെ അവതരണം അമ്മമാര്‍ക്ക് ഹൃദ്യമായ അനുഭവമായി. അരുമയുടെ ബഞ്ചില്‍ ഒരുമയോടിരുന്ന് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു.ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി.ഭാഷയും ഗണിതവും ശാസ്ത്രവും തങ്ങള്‍ക്കും വഴങ്ങുമെന്നവര്‍ തെളിയിച്ചു.അറിവുത്സവ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും , CPTAകള്‍ സജീവമാക്കും,ഗൃഹപാഠങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കുട്ടികളെ സഹായിക്കും,കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും....നൂറിലധികം അമ്മമാര്‍ ഒന്നിച്ചെടുത്ത പ്രതിജ്ഞ വിദ്യാലയ വികസനത്തിന് നവോന്മേഷം വകര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ