Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

പച്ചക്കറി വിളവെടുത്തു.

അരയി സ്കൂളിൽ പച്ചക്കറി വിളവെടുത്തു
നാടൻ വിഭവങ്ങളുപയോഗിച്ച് കുട്ടികൾക്ക്‌ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നതിലൂടെ സംസ്ഥാനത്തു തന്നെ ശ്രദ്ധേമായ അരയി ഗവ.യു.പി.സ്കൂളിൽ വർഷകാല ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി.സ്കൂൾ ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുപ്പതോളം കുട്ടി കർഷകരുടെ നേതൃത്വത്തിൽ ഗ്രോബാഗിൽ വെണ്ട, പയർ, വഴുതിന, നരമ്പൻ, കക്കിരി എന്നിവയാണ്   കൃഷി ചെയ്തത്.കഴിഞ്ഞ വർഷം  സ്കൂൾ പച്ചക്കറി കൃഷിക്കുള്ള ജില്ലാതല പുരസ്കാരം ലഭിച്ചിരുന്നു. കൃഷി വകുപ്പ് വിതരണം ചെയ്ത വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനം


 ഹൊസ്ദുർഗ് ഉപജില്ലാ തല തൈക്കോൺഡ (25 കിലോഗ്രാമിനു താഴെ) മത്സരത്തിൽലും,ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ഏഴാം തരം വിദ്യാർഥി അഭിരാം (ഗവ.യു.പി സ്കൂൾ അരയി)

ഉച്ചഭക്ഷണം വിഭവ സമൃദ്ധം

അരയി സ്കൂളിലേക്ക് പൂക്കാട്ടിൽ തറവാട്ടിൽ നിന്നും നാടൻ വിഭവങ്ങൾ
അരയി സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ പൂക്കാട്ടിൽ തറവാട്ടിൽ നിന്നും നാടൻ വിഭവങ്ങളെത്തി.കഴിഞ്ഞ മാസം മണക്കാട് തറവാട്  ഒന്നര ക്വിൻറലിലധികം മത്തൻ വിദ്യാലയത്തിലേക്ക് സൗജന്യമായി നൽകിയിരുന്നു.  തറവാട്ട് കളിയാട്ടത്തിനു സമാഹരിച്ച വിഭവങ്ങളിൽ മിച്ചം വന്ന മത്തനും കുമ്പളങ്ങയുമാണ് സ്കൂളിലെത്തിച്ചത്. നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ, പി.ടി.എ പ്രസിഡന്റ് പി.രാജൻ, പി.ഭാസ്ക്കരൻ, രമേശൻ അരയി, പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, സ്കൂൾ ലീഡർ പി.മിഥുൻ രാജ് എന്നിവർ ഏറ്റു വാങ്ങി.

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സമ്മാനം കൊണ്ട് യുറീക്കാ വായനശാല :

സമ്മാനം കൊണ്ട് യുറീക്കാ വായനശാല :
നീലിമ മോൾ മാതൃകയായി
സമ്മാനമായി ലഭിച്ച തുക കൊണ്ട് സ്വന്തം വിദ്യാലയത്തിൽ യുറീക്ക വായനശാല
തുറന്ന് അഞ്ചാം തരം വിദ്യാർഥിനി മാതൃകയായി. അരയി ഗവ.യു.പി.സ്കൂളിലെ നീലിമയാണ്
ജില്ലാതല ചിത്രരചനാ മത്സരത്തിൽ തനിക്ക് കിട്ടിയ ക്യാഷ് അവാർഡ് വിദ്യാലയത്തിലെ
ഒന്ന് തൊട്ട് ഏഴു വരെയുള്ള മുഴുവൻ കുട്ടികൾ ക്കും അറിവു പകരാനുള്ള വേറിട്ട
പദ്ധതിക്ക് വിനിയോഗിച്ചത്. കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നാലര
പതിറ്റാണ്ടായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും
പ്രചാരമുള്ള ബാലശാസ്ത്ര  മാസികയാണ് യുറീക്ക.സൂക്ഷ്മജീവികളെ കുറിച്ചുള്ള
പ്രത്യേക പതിപ്പുൾപ്പെടെ ഒരു വർഷം മുഴുവനും ക്ലാസുകളിൽ യുറീക്ക
എത്തിക്കുന്നതിനുള്ള വാർഷിക വരിസംഖ്യ  സ്കൂളിൽ നടന്ന ചടങ്ങിൽ ശാസത്രകേരളം
പത്രാധിപ സമിതിയംഗം പ്രൊഫ.എം.ഗോപാലൻ നീലിമയിൽ നിന്ന് ഏറ്റുവാങ്ങി.

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

കനലോര്‍മ്മ...

കനലോര്‍മ്മ
 "മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ " സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി
കത്തിയെരിയുന്ന വർത്തമാന ഭാരതത്തിന്റെ നെരിപ്പോടിനരികിലിരുന്ന്, ഗാന്ധിജിയുടെ ചിത്രത്തിൽ നോക്കി സ്വാതന്ത്ര്യ സമര സേനാനിയായ വൃദ്ധൻ വിലപിക്കുന്നു '
"മഹാത്മാവേ, അങ്ങിത് കാണുന്നില്ലേ? " വംശീയസംഘർഷങ്ങളും ഹൈടെക് കവർച്ചകളും കലാപങ്ങളും കൂട്ടക്കൊലകളും നിറഞ്ഞു നിൽക്കുന്ന ചാനൽ കാഴ്ചകളിൽ മനം നൊന്ത് ആ വൃദ്ധന്റെ മനസ്സ് ജാലിയൻ വാലാബാഗിന്റെ രുധിരസ്മൃതികളിലേക്ക് പടരുകയാണ്.
ഇന്ത്യാ ചരിത്രത്തിൽ ബ്രിട്ടീഷുകാർ നടത്തിയ ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിക്ക് വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുരുന്നു പ്രതിഭകൾ ദൃശ്യാഖ്യാനം ഒരുക്കിയത്.ചരിത്ര പുരുഷന്മാരായ ഗാന്ധിജി,സെയ്ഫുദ്ദീൻ കിച്ചുലു ,ഭഗത് സിംഗ്, എന്നിവർ കഥാപാത്രങ്ങളായി രംഗത്തെത്തി, ബ്രിട്ടീഷ് പോലിസ് മേധാവിയായ ജനറൽ ഡയറും. ജ്വലിക്കുന്ന സ്മൃതികൾക്കു നടുവിൽ പുതിയ കാലത്തെക്കുറിച്ചുള്ള ആധിയുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധനെ ഇളം തലമുറയുടെ പ്രതീകമായി ഒരു സംഘം വിദ്യാർഥികൾ സാന്ത്വനത്തിന്റെ സ്നേഹവചസ്സുകളുമായി പൊതിയുകയാണ്.
സ്കൂൾ അങ്കണത്തെ മുഴുവൻ വേദിയാക്കിക്കൊണ്ട് സ്കുളിലെ മുഴുവൻ വിദ്യാർഥികളെയും കഥാപാത്രങ്ങളായി അണിനിരത്തി ക്കൊണ്ട് ഓപ്പൺ തീയേറ്ററിന്റെയും സംഗീതശില്പത്തിന്റെയും ഘടനയിലാണ് നാടകത്തിന്റെ അവതരണം. സ്കൂൾ അധ്യാപകരായ ശോഭന കൊഴുമ്മൽ രചനയും കെ.വി.സൈജു സംവിധാനവും നിർവഹിച്ചു.സംഗീതം ലോഹിതാക്ഷൻ രാവണേശ്വരം. പ്രകാശൻ കരിവെള്ളൂർ സർഗാത്മക പിന്തുണയേകി. വസ്ത്രാലങ്കാരം ദേവൻ ബാലൻ.പി.മിഥുൻ രാജ്, കെ.ആദിത്യൻ, പി.കെ.സ്നേഹ മോൾ, കെ.സിദ്ധാർഥ്, പി.കെ. ആദിത്യൻ, കെ.ആദർശ്, ബി.കെ.ആഷിഖ്, പി.ആകാശ്, കെ.അർജുൻ, പി.പി.അഭിരാം, കെ.അഫ്സത്ത്, എ.കാശിനാഥ്, ധനഞ്ജയൻ, കെ.ആദിഷ്, കെ.വി.ശ്രീനന്ദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, അധ്യാപകരായ സിനി എബ്രഹാം, എ.സുധീഷ്ണ, പി.ബിന്ദു, എ.വി. ഹേമാവതി, കെ.വനജ ,ടി.വി.സവിത, ടി. ഷീബ, കെ.ശ്രീജ, ടി.വി.രസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കനലോർമ്മ നാടകത്തിൽ നിന്ന്

"സ്വാശ്രയമെന്നത് സ്വാതന്ത്ര്യം .. ആശ്രിതരല്ലാ നാമാർക്കും "

സ്വയം നിർമ്മിച്ച പതാകയുമായി അരയി സ്കൂൾ കുട്ടികൾ
"സ്വാശ്രയമെന്നത് സ്വാതന്ത്ര്യം
                ആശ്രിതരല്ലാ നാമാർക്കും "

ദേശീയബോധമുണർത്തുന്ന ഒ.എൻ.വിയുടെ വരികൾ കർമപഥത്തിലെത്തിച്ച് അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ. സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിക്കുന്ന റാലിയിൽ സ്വയം നിർമ്മിച്ച പതാകകളേന്തി പ്രീ - പ്രൈ മറി തൊട്ട് ഏഴു വരെ ക്ലാസുകളിലുള്ള 225 കുട്ടികളും അവരുടെ രക്ഷിതാക്കളും  അണി ചേരും.30 സെ.മീ. നീളവും 20 സെ.മീ. വീതിയുമുള്ള വെള്ളക്കടലാസിൽ ക്രയോൺ ഉപയോഗിച്ചാണ് പതാക തയ്യാറാക്കിയത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യ സമര പ്രശ്നോത്തരി, ദേശഭക്തിഗാനാലാപനം, സ്കൂൾ അധ്യാപിക ശോഭന കൊഴുമ്മൽ രചനയും കെ.വി.സൈജു രംഗാവിഷ്കാരവും നടത്തി മുഴുവൻ കുട്ടികളും അണി നിരക്കുന്ന ജാലിയൻ വാലാബാഗ് ഡോക്യു- ഡ്രാമ എന്നിവയും നടക്കും
  സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ തയ്യാറാക്കിയ ദേശീയപതാക

വിഷമില്ലാത്ത ഓണസദ്യ

വിഷമില്ലാത്ത ഓണസദ്യ :അരയിയിലെ കുട്ടി കർഷകർ ഒരുക്കം തുടങ്ങി.
  ഓണസദ്യയ്ക്ക് വിഷമില്ലാത്ത പച്ചക്കറികൾ  കൊണ്ട് വിഭവങ്ങൾ ഒരുക്കാൻ അരയി സ്കൂൾ കുട്ടികൾ വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കും. കുട്ടികളുടെ അമ്മമാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇതിനകം തന്നെ മൂന്ന് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറിയിൽ നിന്ന് ഒരാഴ്ചയ്ക്കകം വിളവെടുക്കാൻ കഴിയും.കൃഷി വകുപ്പ് നൽകിയ വിത്ത് പായ്ക്കറ്റിനോടൊപ്പം രക്ഷിതാക്കളുടെ അടുക്കളത്തോട്ടത്തിലെ വിത്തുകളും ഉപയോഗിച്ച് മത്സരാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാണ് കുട്ടി കർഷകരുടെ തീരുമാനം.വിത്ത് പായ്ക്കറ്റ് വിതരണം സ്കൂൾ ലീഡർ പി.മിഥുൻരാജിന് നൽകി നഗരസഭാ കൗൺസിലർ സി.കെ. വത്സലൻ നിർവ്വഹിച്ചു. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു.
വീട്ടുമുറ്റ പച്ചക്കറി ത്തോട്ടത്തിനുള്ള വിത്തുകളുമായി അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ നഗരസഭാ കൗൺസിലർ സി.കെ.വത്സലനോടൊപ്പം

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഹിരോഷിമാദിനം

വെള്ളരി പ്രാവുകള്‍ ആകാശത്തേക്കു പറന്നു.ശാന്തി ഗീതം പാടി അരയി സ്ക്കൂള്‍..

അരയി സ്കൂളിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധം

മണക്കാട്ട് തറവാട്ടിൽ നിന്നും ഒരു ക്വിന്റൽ മത്തൻ എത്തി ; അരയി സ്കൂളിലെ ഉച്ചഭക്ഷണം ഇനി പോഷകസമൃദ്ധം
ണക്കാട്ട് തറവാട്ടിൽ നിന്നും ഒരു ക്വിന്റലിലധികം മത്തങ്ങ എത്തി. കളിയാട്ടത്തിനായി സംഭരിച്ച മത്തങ്ങയിൽ ബാക്കി വന്ന മത്തങ്ങയാണ് സൗജന്യമായി അരയി സ്കൂളിലെ അടുക്കളയിലെത്തിച്ചത്.ജീവകം എ സമൃദ്ധമായ  നാടൻ മത്തൻ വിളവെടുത്താലും വളരെക്കാലം കേടു കൂടാതെ നിലനില്ക്കുമെന്നതുകൊണ്ട് ഓണം വരെ കുട്ടികൾക്ക് സ്വാദേറിയ ഉച്ചഭക്ഷണം ഉറപ്പായി.ചെറുപയറും ജീരകവും പച്ചമുളകും മഞ്ഞളും ചേർത്ത് എരിശ്ശേരി ഉണ്ടാക്കാൻ ഉത്തമമാണ് മത്തൻ.വാഴ കൃഷിക്ക് പുകൾപെറ്റ അരയി ഗ്രാമത്തിലെ കർഷകർ രണ്ടു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ചിലധികം നേന്ത്രക്കുലകൾ സ്കൂളിലേക്ക് സംഭാവനയായി നൽകി. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വലിയ വിലയായിട്ടും ജനങ്ങളുടെ സഹകരണം കൊണ്ട് മാത്രമാണ് ദിവസവും നാല് കറികളും ആഴ്ചതോറും പായസവും കൊടുക്കാൻ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു.

ഒന്നാം സ്ഥാനം

വ്യവസായ , കൈത്തറി , ടെക്സ്റ്റയിൽസ് വകുപ്പുകൾ സംയുക്തമായി ജില്ലാതലത്തിൽ നടത്തിയ ചിത്ര രചനാ മത്സരത്തിൽ  പ്രൈമറി വിഭാഗത്തിൽ അരയി ഗവ.യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനി ബി. നീലിമയ്ക്ക് ഒന്നാം സ്ഥാനം. രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ ക്വാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ ശിക്ഷണത്തിൽ ചിത്രകല പരിശീലിച്ചു വരുന്ന നീലിമ മടിക്കൈ ചൂരിത്തടത്തിലെ രവിയുടെയും സുനിലയുടെയും മകളാണ്.
സ്കൂളിൽ ചേർന്ന  ചടങ്ങിൽ നീലിമയെ അനുമോദിച്ചു. ചിത്രകാരൻ വിനോദ് അമ്പലത്തറ ചെക്ക് കൈമാറി. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.വി.സൈജു, ശോഭന കൊഴുമ്മൽ, എ. വി. ഹേമാവതി, പി.ബിന്ദു, കെ.വനജ, സിനി എബ്രഹാം, ശരത്കൃഷ്ണൻ പ്രസംഗിച്ചു.