Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

"സ്വാശ്രയമെന്നത് സ്വാതന്ത്ര്യം .. ആശ്രിതരല്ലാ നാമാർക്കും "

സ്വയം നിർമ്മിച്ച പതാകയുമായി അരയി സ്കൂൾ കുട്ടികൾ
"സ്വാശ്രയമെന്നത് സ്വാതന്ത്ര്യം
                ആശ്രിതരല്ലാ നാമാർക്കും "

ദേശീയബോധമുണർത്തുന്ന ഒ.എൻ.വിയുടെ വരികൾ കർമപഥത്തിലെത്തിച്ച് അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ. സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിക്കുന്ന റാലിയിൽ സ്വയം നിർമ്മിച്ച പതാകകളേന്തി പ്രീ - പ്രൈ മറി തൊട്ട് ഏഴു വരെ ക്ലാസുകളിലുള്ള 225 കുട്ടികളും അവരുടെ രക്ഷിതാക്കളും  അണി ചേരും.30 സെ.മീ. നീളവും 20 സെ.മീ. വീതിയുമുള്ള വെള്ളക്കടലാസിൽ ക്രയോൺ ഉപയോഗിച്ചാണ് പതാക തയ്യാറാക്കിയത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യ സമര പ്രശ്നോത്തരി, ദേശഭക്തിഗാനാലാപനം, സ്കൂൾ അധ്യാപിക ശോഭന കൊഴുമ്മൽ രചനയും കെ.വി.സൈജു രംഗാവിഷ്കാരവും നടത്തി മുഴുവൻ കുട്ടികളും അണി നിരക്കുന്ന ജാലിയൻ വാലാബാഗ് ഡോക്യു- ഡ്രാമ എന്നിവയും നടക്കും
  സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ തയ്യാറാക്കിയ ദേശീയപതാക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ