സമ്മാനം കൊണ്ട് യുറീക്കാ വായനശാല :
നീലിമ മോൾ മാതൃകയായി
സമ്മാനമായി ലഭിച്ച തുക കൊണ്ട് സ്വന്തം വിദ്യാലയത്തിൽ യുറീക്ക വായനശാല
തുറന്ന് അഞ്ചാം തരം വിദ്യാർഥിനി മാതൃകയായി. അരയി ഗവ.യു.പി.സ്കൂളിലെ നീലിമയാണ്
ജില്ലാതല ചിത്രരചനാ മത്സരത്തിൽ തനിക്ക് കിട്ടിയ ക്യാഷ് അവാർഡ് വിദ്യാലയത്തിലെ
ഒന്ന് തൊട്ട് ഏഴു വരെയുള്ള മുഴുവൻ കുട്ടികൾ ക്കും അറിവു പകരാനുള്ള വേറിട്ട
പദ്ധതിക്ക് വിനിയോഗിച്ചത്. കേരള ശാസ്ത സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നാലര
പതിറ്റാണ്ടായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും
പ്രചാരമുള്ള ബാലശാസ്ത്ര മാസികയാണ് യുറീക്ക.സൂക്ഷ്മജീവികളെ കുറിച്ചുള്ള
പ്രത്യേക പതിപ്പുൾപ്പെടെ ഒരു വർഷം മുഴുവനും ക്ലാസുകളിൽ യുറീക്ക
എത്തിക്കുന്നതിനുള്ള വാർഷിക വരിസംഖ്യ സ്കൂളിൽ നടന്ന ചടങ്ങിൽ ശാസത്രകേരളം
പത്രാധിപ സമിതിയംഗം പ്രൊഫ.എം.ഗോപാലൻ നീലിമയിൽ നിന്ന് ഏറ്റുവാങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ