വ്യവസായ , കൈത്തറി , ടെക്സ്റ്റയിൽസ് വകുപ്പുകൾ സംയുക്തമായി
ജില്ലാതലത്തിൽ നടത്തിയ ചിത്ര രചനാ മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ അരയി
ഗവ.യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനി ബി. നീലിമയ്ക്ക് ഒന്നാം സ്ഥാനം.
രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ ക്വാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ്
പുരസ്കാരം.പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ ശിക്ഷണത്തിൽ ചിത്രകല
പരിശീലിച്ചു വരുന്ന നീലിമ മടിക്കൈ ചൂരിത്തടത്തിലെ രവിയുടെയും സുനിലയുടെയും
മകളാണ്.
സ്കൂളിൽ ചേർന്ന ചടങ്ങിൽ നീലിമയെ അനുമോദിച്ചു. ചിത്രകാരൻ വിനോദ് അമ്പലത്തറ ചെക്ക് കൈമാറി. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.വി.സൈജു, ശോഭന കൊഴുമ്മൽ, എ. വി. ഹേമാവതി, പി.ബിന്ദു, കെ.വനജ, സിനി എബ്രഹാം, ശരത്കൃഷ്ണൻ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ