Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ടെലിസ്ക്കോപ്പാണു താരം..

  ചൊവ്വാദോഷംമാറി ചൊവ്വയെകണ്ടപ്പോള്‍....
-------------------------------------------------
മംഗള്‍യാന്‍ വിജയത്തോടെ താരപദവി ലഭിച്ച ചൊവ്വയുടെ വിശേഷങ്ങള്‍ അറിയാന്‍
 ഒരുക്കിയ പരിപാടി പ്രശസ്ത
വാനനിരീക്ഷകന്‍ ശ്രി വെള്ളൂര്‍ കെ ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു...
-ചൊവ്വാഘോഷം .... മംഗള്‍യാന്‍ വിജയത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശി വീഡിയോഷോ -ചൊവ്വാദോഷമകറ്റാന്‍ആകാശനിരീക്ഷണം...പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിച്ച്  കുട്ടികളുടെ സംവാദം.....   -ആകാശം അടുത്തുവന്നു.,..കുട്ടികള്‍ക്ക് കൂട്ടായി ടെലിസ്ക്കോപ്പ്.

നവമാധ്യമങ്ങള്‍

            നവമാധ്യമങ്ങള്‍  വിദ്യാലയ    വികസനത്തിന്...
വികസനസമിതിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ wattsapp,facebook,twitter മീഡിയകള്‍  പ്രയോജനപ്പെടുത്തി പുതിയചരിത്രം.

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

ഗാന്ധി സ്മൃതി

രാഷ്ട്ര പിതാവ് മഹാത്മജിയെ സ്മരിക്കുന്നതിന്  സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍
-ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ...നാഴികകല്ലുകള്‍...വഴിത്തിരിവുകള്‍...എന്നിവചേര്‍ത്ത് ചുമര്‍പത്രം. 
 -ഗാന്ധിമാര്‍ഗ്ഗം..വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, കൃഷി, ചികിത്സ, ശുചിത്വം തുടങ്ങി ജീവിതത്തി ന്റെ സമസ്ത മേഖലകളിലേയും ഗാന്ധി  സ്പര്‍ശം അനാവരണം ചെയ്യുന്ന കുറിപ്പുകള്‍.
 -ഗാന്ധി പ്രശ്നോത്തരി.
 -ഗാന്ധി പറഞ്ഞു-സ്ക്കൂള്‍ അസംബ്ലിയില്‍ ഗാന്ധി സൂക്തങ്ങളുടെ ശ്രവ്യാവിഷ്ക്കാരം.
 -മാധവേട്ടനോടൊപ്പം-സ്വാതന്ത്ര്യസമരസേനാനി    മാധവേട്ടനോടൊപ്പം കുട്ടികളുടെ കൊച്ചുവര്‍ത്തമാനം.

മനോഹരം ഈ മുഖം മൂടികള്‍

കൊമ്പന്‍ രാജാവായി എന്ന പാഠഭാഗത്തിന്റെ നാടകാവതരണത്തിന് രണ്ടാം ക്ലാസിലെ കുട്ടികള്‍ ഈശാനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മുഖം മൂടികള്‍



2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓരോവീട്ടിലും മുട്ടക്കോഴി

-------------------------------------- 
ഓരോവീട്ടിലും മുട്ടക്കോഴി
U Pവിഭാഗം കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാമൃഗാശുപത്രിയില്‍ നിന്ന് 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെ
നല്‍കാന്‍ തീരുമാനിച്ചു.ഉത്പാദനം തുടങ്ങുന്നതോടെ മുട്ടകള്‍ മാര്‍ക്കറ്റു വിലക്ക്  സ്ക്കൂള്‍ തന്നെ ഏറ്റെടുക്കും.
ഹോര്‍മോണ്‍ മുട്ടകള്‍ക്കു പകരം നല്ല നാടന്‍ കോഴിമുട്ട ...
ഹായ് എത്ര നല്ല പദ്ധതി... 
 -കോഴി വളര്‍ത്തലില്‍ കുട്ടികള്‍ക്ക് പരിശീലനം
          - പലതുള്ളി പെരുവെള്ളം   സമ്പാദ്യശീലം വളരുന്നു...
-----------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

മള്‍ട്ടിമീഡിയ ക്ലാസ്സ് റൂം

.....................................................
സന്തോഷവാര്‍ത്ത

വിദ്യാലയ വികസനസമിതിയുടെയും അധ്യാപകരക്ഷാകര്‍ത്തൃസമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വിദ്യാലയ വികസന നിധി സമാഹരണ യജ്ഞത്തിന് എംപിയുടെ പിന്തുണ. 
ബഹുമാനപ്പെട്ട എം പി ശ്രി. പി. കരുണാകരന്റെ 
  പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മള്‍ട്ടീ മീഡിയ ക്ലാസ്സ്റൂമിനുവേണ്ടി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു.
..........................................................................

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ആകാശക്കാഴ്ച


....................................................
 ചൊവ്വാഴ്ച്ച അരയിക്ക് വരൂ...
 ചൊവ്വയെ കാണാം...



   മംഗള്‍യാന്‍ വിജയത്തോടെ താരപരിവേഷം ലഭിച്ച ചൊവ്വയെ പഠിക്കാന്‍....
നിരീക്ഷിക്കാന്‍.... പ്രപഞ്ചരഹസ്യങ്ങളറിയാന്‍.......
      ചൊവ്വാഴ്ചത്തെ സായംസന്ധ്യയില്‍ ചുവന്നഗ്രഹത്തോടൊപ്പം.
  • പ്രശസ്ത വാനനിരീക്ഷകന്‍ വെള്ളൂര്‍ കെ ഗംഗാധരന്‍ മാസ്റ്ററുടെ ജ്യോതിശ്ശാസ്ത്ര ക്ലാസോടെ തുടക്കം..
  • കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും സെപ്തംബര്‍ 30 വൈകിട്ട് ആറുമണിമുതല്‍ ഒന്‍പത് മണിവരെ സ്ക്കൂളില്‍ ഒരുക്കുന്ന തുറന്ന വാനനിരീക്ഷണവേദിയില്‍ ...                                                    കുട്ടികള്‍ക്ക് 
    •   മംഗള്‍യാന്‍ വിശേഷങ്ങളുടെ കൈപ്പുസ്തകം
    •   ജ്യോതിശ്ശാസ്ത്ര പ്രശ്നോത്തരി  
    • ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനകത്തുകള്‍
    • അന്ധവിശ്വാസങ്ങള്‍ക്കെതിരെ കുരുന്നുകളുടെ കൂട്ടായ്മ
        ചൊവ്വാവിശേഷങ്ങള്‍ നാട്ടിലാകെ പാട്ടാകുന്നു.....
    .......................................................               

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

കായിക പരിശീലനം

അരയിയിലെ കുട്ടികള്‍ക്ക്  കായിക പരിശീലനം
കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് കായികപരിശീലനം
 
 ഈശാനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്പോട്സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് കായികപരിശീലനം ആരംഭിച്ചു...
സബ്ജില്ലാ കായികമേളയില്‍ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കാനും കുട്ടികളുടെ കായികക്ഷമത  വര്‍ദ്ധിപ്പിക്കാനുമാണ് പരിശീലനം....

മംഗള്‍യാന്‍ വിജയഭേരി...

മംഗള്‍യാന്‍ വിജയത്തെ ആഘോഷമാക്കി  അരയിയില്‍ ഗ്രാമപ്രദക്ഷിണം...

ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ മംഗള്‍യാന്‍ ടീമിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്  അരയി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാമപ്രദക്ഷിണം നടത്തി...

പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാഷ് പ്രഭാഷണം നടത്തി...കുട്ടികള്‍ ഇംഗ്ലീഷ്  പത്രക്കുറിപ്പുകള്‍ തയ്യാറാക്കി..കുട്ടികളുടെ ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ ചൊവ്വ വിശേഷം കൊണ്ട് നിറഞ്ഞു...

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

പച്ചക്കറിസമൃദ്ധി

 വീട്ടുമുറ്റത്തും സ്ക്കൂള്‍വളപ്പിലും പച്ചക്കറിസമൃദ്ധി

അരയിയിലെ കുരുന്നുകള്‍ക്കിനി സ്ക്കൂള്‍മുറ്റത്തും വീട്ടുമുറ്റത്തും പച്ചക്കറി....

കേരള ഗവണ്‍മെന്റിന്റെ സമഗ്ര പച്ചക്കറി  പദ്ധതിക്ക് അരയി  സ്ക്കൂളില്‍ തുടക്കമായി....
 കൃഷിപാഠം 1
പച്ചക്കറിവിത്തുകള്‍കുട്ടികളിലേക്ക്..
വിദ്യാര്‍ത്ഥികള്‍രക്ഷിതാക്കളുടെഹായത്തോടെ വീട്ട്മുറ്റത്തൊരു പച്ചക്കറി തോട്ടം ഒരുക്കുന്നു....



വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യം വളര്‍ത്താനും കൃഷിരീതി പരിചയപ്പെടാനും അവസരമൊരുക്കുകയാണ് ലക്ഷ്യം...ഉച്ചഭക്ഷണപദ്ധതി വിഭവസമൃദ്ധമാക്കാനും പച്ചക്കറികൃഷി പ്രയോജനപ്പെടും......എന്നാല്‍ സ്ക്കൂളിന്റെ സ്ഥലപരിമിതി ഒരുപ്രശ്നമായി വന്നു. അതുകൊണ്ട് കുട്ടികളുടെ വീട്ടുവളപ്പിലും പച്ചക്കറികൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു....
കൃഷിപാഠം 2 -പച്ചക്കറി തോട്ടം ഒരുക്കുന്ന കുട്ടി കര്‍ഷകന് കൂട്ടായി കൃഷി ഡയറി..പച്ചക്കറി കൃഷി ഡയറിക്കുറിപ്പുകളായി വളരുന്നു...

ഹരിതസേന രൂപീകരിച്ച് കുട്ടികര്‍ഷകര്‍ വിനോദ് മാഷിന്റെയും ഈശാനന്‍  മാഷിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ സ്ക്കൂള്‍ വളപ്പിലും വീട്ടുവളപ്പിലും കൃഷി ആരംഭിച്ചു...
കൃഷിപാഠം 3.-വളപ്രയോഗവും കീടനാശിനി പ്രയോഗവും കുട്ടികള്‍ മനസ്സിലാക്കുന്നു...കുട്ടികള്‍ ജൈവകീടനാശിനിയും,ജൈവവളവും നിര്‍മ്മിക്കുന്നു...
സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനംകാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേര്‍സണ്‍  ശ്രീമതി  കെ ദിവ്യ നിര്‍വഹിച്ചു....ചടങ്ങില്‍ കാഞ്ഞങ്ങാട് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എം പി പ്രേമലത കൃഷിരീതികള്‍ വിശദീകരിച്ചു....
കൃഷിപാഠം 4-നാടുമുത്തശ്ശന്മാരുമായി കൃഷിരീതികളെക്കുറിച്ച് അഭിമുഖം....
പൂര്‍ണ്ണമായും ജൈവപച്ചക്കറികൃഷി വിളയിക്കുകയാണ് ഹരിതസേനയുടെ ലക്ഷ്യം..പച്ചചാണകം കടലപ്പിണ്ണാക്ക്,ഗോമൂത്രം ഇവ യോജിപ്പിച്ചുണ്ടാക്കുന്ന ജീവാമൃതവും,ജൈവകീടനാശിനിയും പച്ചക്കറികൃഷിക്ക് വളരെ അനുയോജ്യമാണ്..
 
കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും പച്ചക്കറി കൃഷിയ്ക്ക് സഹായവുമായെത്തിയപ്പോള്‍.....
 
വെണ്ട, വഴുതന ,ചിര പച്ചമുളക്, കയ്പ്പ,തുടങ്ങിയ പച്ചക്കറി തൈകള്‍കുട്ടികള്‍ നടുന്നു..

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

സാക്ഷരം

അരയിയിലെ കുരുന്നുകള്‍ക്ക് അക്ഷര നിറവ് പകര്‍ന്ന്  'നിറവ്..'.' സാക്ഷരം 'പരിപാടികള്‍ സജിവം.............

 KSTA നടപ്പിലാക്കുന്ന നിറവ്
പരിപാടി ഹോസ്ദുര്‍ഗ് എ ഇ ഒ  ശ്രി സദാനന്ദന്‍ മാഷ് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാക്ഷരം PTA president ശ്രി രാജന്‍ പി ഉദ്ഘാടനം ചെയ്തു....

എല്ലാദിവസവും 4മണിമുതല്‍ 5മണിവരെയാണ് ക്ലാസുകള്‍

സാക്ഷരം ക്സാസുകളില്‍നിന്ന്..

പഠനനിലവാരം ഉയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പും SSA യും സംയുക്തമായി നടത്തുന്ന സംരംഭത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ....

സാക്ഷരം നിറവ് പരിപാടികള്‍ക്ക്  ഉണര്‍വ് പകരാന്‍ അമ്മകൂട്ടായ്മ....
മഞ്ഞളട,ഇലയട.പത്തല്‍ കോഴിക്കറി,അവില്‍ വിളയിച്ചത്, ചക്കക്കറി,ചായ.....
......തുടങ്ങി വിവിധ പലഹാരങ്ങളുമായി അമ്മമാര്‍ സ്ക്കൂളിലേക്ക്....വിവിധഭാഗങ്ങവിലെ കുടുംബശ്രി അംഗങ്ങളും അമ്മമാര്‍ക്കൊപ്പം നാലുമണി വിഭവങ്ങള്‍ എത്തിക്കുന്നു
KSTA അധ്യാപക സംഘടനയുടെ നിറവ് പദ്ധതിയിലൂടെ  ENGLISH  ഗണിതം മെച്ചപ്പെടുത്താന്‍ അവധിദിവസങ്ങളില്‍ പ്രത്യേക പാക്കേജുകള്‍


2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഉച്ചഭക്ഷണസമൃദ്ധി..

ഉച്ചഭക്ഷണം...നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധം..........
അരയി ഗവ.യു.പി.സ്ക്കൂള്‍
ഉച്ചഭക്ഷണപരിപാടിയിലേക്ക് ഒരു എത്തിനോട്ടം............

അരയി സ്ക്കൂളില്‍ ചാര്‍ജെടുത്ത അന്നുതന്നെ കൊടക്കാട്മാഷ്
ഉച്ചഭക്ഷണപരിപാടി പരിഷ്ക്കരിക്കേണ്ടതിനെക്കുറിച്ച് staff,PTA എന്നിവയില്‍  ചര്‍ച്ചചെയ്തു.രാസവളങ്ങളും രാസകീടനാശിനിയും ഇല്ലാത്ത പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തില്‍  ഉള്‍പ്പെടുത്തേണ്ട തിന്റെ പ്രാധാന്യം CPTAയില്‍ അവതരിപ്പിച്ചു..................

അമ്മമാരില്‍ നിന്ന് ലഭിച്ചത് അത്ഭുതാവഹമായ പ്രതികരണമായിരുന്നു...അടുക്കള പുകവിമുക്തമാക്കണം...പുകയില്ലാത്ത അടുപ്പ് വേണം...ഒരാഴ്ചയ്ക്കുള്ളില്‍  അടുപ്പ് റെഡി....

കുട്ടികളുടെ വീടുകളില്‍ ലഭ്യമായ നാടന്‍ പച്ചക്കറികളായ മുരിങ്ങയില ,
പച്ചക്കായ,കാമ്പ്,കൂമ്പ്,തകര,ചീര,താള്,ചക്ക,മാങ്ങ,കപ്പക്കായ,  കാന്താരി,കറിവേപ്പില,.... ഇവയെല്ലാം സ്ക്കൂളില്‍ എത്തിതുടങ്ങി....നാല്,അഞ്ച്,കറികള്‍ ഉണ്ടാക്കിയിട്ടും വിഭവങ്ങള്‍ ബാക്കിവന്നപ്പോള്‍ മാഷ് പുതിയ അശയം കണ്ടെത്തി........
ഒരുദിവസം ഒരു ക്ലാസ് കൊണ്ടുവരട്ടെ.....
7-തിങ്കള്‍
6-ചൊവ്വ
5-ബുധന്‍
4,3-വ്യാഴം
1,2-വെള്ളി.
....കഞ്ഞിഅമ്മയെ സഹായിക്കേണ്ടേ???എല്ലാദിവസവും രണ്ട് അമ്മമാര്‍വീതം വരാം...CPTAയില്‍ തീരുമാനമായി....
നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കി മക്കളെ ഊട്ടി അവരും കഴിച്ച് അമ്മമാര്‍ ഉച്ചഭക്ഷണം സമൃദ്ധമാക്കുന്നു...............
.....മുട്ടയും പാലും സാക്ഷരം ക്ലാസുകള്‍ക്കുള്ള നാലുമണി വിഭവങ്ങളും അരയി സ്ക്കൂള്‍ ഉച്ചഭക്ഷണപദ്ധതിയെ മികവുറ്റതാക്കുന്നു............
ഭക്ഷണം സമൃദ്ധമായാല്‍ മതിയോ??കുട്ടികള്‍ അസ്വദിച്ച കഴിക്കേണ്ടേ...മാഷ് ഒരു വഴി കണ്ടെത്തി...സ്വന്തം പാത്രത്തില്‍  ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍കൂട്ടുകാരന്റെമുഖം കാണണം..
 കുട്ടികള്‍ റെഡി...മാഷെ ഞങ്ങളുടെ പാത്രം കണ്ണാടിയായി.....


സ്ക്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഹോസ്ദുര്‍ഗ് AEO ഉച്ചഭക്ഷണപരിപാടിയെ അഭിനന്ദിച്ചു...അദ്ദേഹം പറയുകയുണ്ടായി "ഭക്ഷണം കഴിക്കുന്നതിനുമുന്‍പുതന്നെ എന്റെ വയറുനിറഞ്ഞു"..
സന്ദര്‍ശനത്തിനെത്തിയ ഹോസ്ദുര്‍ഗ് AEO
ശ്രി സദാനന്ദന്‍ മാഷ്....













 വീട്ടുവളപ്പില്‍ നട്ടുനനച്ചു വളര്‍ത്തിയ വാഴക്കുലയുമായി ഫയാസും ഫമീദയും.




               കൂട്ടുകാര്‍ക്ക് അന്നമൂട്ടാന്‍ ആദിത്യയുടെ കാഴ്ചക്കുല.....