Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, മേയ് 31, ഞായറാഴ്‌ച

'പൊരുത്തം'-ഹോസ്ദുര്‍ഗ് ഉപജില്ലാതല സ്ക്കൂള്‍ പ്രവേശനോത്സവം-ഒരുക്കം

'പൊരുത്തം'
ഹോസ്ദുര്‍ഗ് ഉപജില്ലാതല സ്ക്കൂള്‍ പ്രവേശനോത്സവം. 
 അരയി...വാക്കിലല്ല,പ്രവൃത്തിയിലാണു കാര്യം.ഇത്തിരി ചെയ്തു തീര്‍ത്തു.ഒത്തിരി ബാക്കിയുണ്ട് .ഇതിനകം മാതൃകയാകാന്‍ കഴിഞ്ഞെങ്കില്‍ അതു കൂട്ടായ്മയുടെ മാത്രം വിജയം..ഇനിയുമുണ്ട് മാറ്റത്തിന്റെ ചൂളംവിളികള്‍...കേള്‍ക്കാം ..കണ്ടറിയാം..വരിക..അരയി ഗവ.യു.പി.സ്ക്കൂളിലേക്ക്..പ്രവേശനോത്സവ നഗരിയിലേക്ക് സ്വാഗതം.
ഉദ്ഘാടനം :ബഹു.ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.
അധ്യക്ഷന്‍  ശ്രി ടി.എം. സദാനന്ദന്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,ഹോസ്ദുര്‍ഗ്)
കളിവീട് ഉദ്ഘാടനം  ശ്രീമതി കെ.ദിവ്യ(കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേര്‍സണ്‍)
പഠനോപകരണ വിതരണം ശ്രി പ്രഭാകരന്‍ വാഴുന്നോറടി(വൈസ് ചെയര്‍മാന്‍ ,കാഞ്ഞങ്ങാട് നഗരസഭ)
ഉപഹാര സമര്‍പ്പണം ശ്രീമതി സി. ജാനകിക്കുട്ടി(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)