Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, നവംബർ 1, ഞായറാഴ്‌ച

പൂക്കാലം

പൂക്കാലം
പൂക്കളുടെ സവിശേഷതകള്‍ കണ്ടെത്തി വിശദീകരിക്കുന്നു,സാമ്യ വ്യത്യാസം കണ്ടെത്തുന്നു,പേരുകള്‍ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുന്നു
നീലനിറത്തില്‍ കാക്കപ്പൂ.....
വെള്ളനിറത്തില്‍ മുല്ലപ്പൂ....
മഞ്ഞനിറത്തില്‍‌ കോളാമ്പി....
ചേലേറുന്നൊരു ആമ്പല്‍പ്പൂ...
പാട്ടവതരണത്തിനുശേഷം  ടീച്ചര്‍ കുട്ടികളെ പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി.സ്ക്കൂളിനു ചുറ്റുമുള്ള ശലഭോദ്യാനത്തില്‍ നിറയെ പൂക്കള്‍....മല്ലിക ,വാടാര്‍മല്ലി,പത്തുമണിപ്പൂവ്, ജമന്തി,ചെമ്പരത്തി, ചെക്കി,  ...............
പൂക്കള്‍ ശേഖരിച്ച് ക്ലാസ്സില്‍ തിരിച്ചെത്തി .
നിങ്ങള്‍ക്ക്  എത്ര പൂക്കളുടെ പേരറിയാം ?കുട്ടികള്‍ പറഞ്ഞപേരുകള്‍ ടിച്ചര്‍ ലിസ്റ്റുചെയ്തു.
ഏതുപൂവാണ് കൂടുതല്‍ ഇഷ്ടം?ചിത്രം വരയ്ക്കൂ...

എല്ലാപൂക്കളും ഒരുപോലെയാണോ?  അല്ല.  എങ്കില്‍ ശേഖരിച്ച പൂക്കള്‍ തരംതിരിച്ചുവയ്ക്കു..
പൂക്കള്‍ പലനിറത്തില്‍
വലിയപൂക്കള്‍ ചെറിയപൂക്കള്‍
കുറച്ച്  ഇതളുകള്‍ ഉള്ളവ, ധാരാളം ഇതളുകള്‍ ഉള്ളവ. 
മണമുള്ള പൂക്കള്‍ മണമില്ലാത്തപൂക്കള്‍
കുലകളായി കാണപ്പെടുന്ന പൂക്കള്‍
..................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ