Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, നവംബർ 25, ബുധനാഴ്‌ച

നന്നായി വളരാന്‍

ആഹാരം ആരോഗ്യത്തിന്
വിവിധ ഭക്ഷ്യ വസ്തുക്കള്‍ പട്ടികപ്പെടുത്തുന്നു. സവിശേഷതകള്‍ കണ്ടെത്തി പറയുന്നു...പറഞ്ഞും എഴുതിയും തന്റെ ആശയങ്ങള്‍ വിവിധ വ്യവഹാര രൂപങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു.
.ആഹാരവസ്തുക്കള്‍  ആകൃതി രുചി എന്നിവയുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തി.
.ഇഷ്ടപ്പെട്ട പലഹാരത്തെക്കുറിച്ച് കവിത തയ്യാറാക്കി .എഡിറ്റ് ചെയ്തു.  പതിപ്പു തയ്യാറാക്കി.
ഹെഡ്മാസ്റ്റര്‍ ഒന്നാംതരത്തിലെ വിഭവശാല ഉദ്ഘാടനം ചെയ്ത് ആഹാരവും ആരോഗ്യവും
 തമ്മിലുള്ള ബന്ധം വിശദീകരിച്ചു..മറ്റുക്ലാസുകളിലെ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരം ഒരുക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ