Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ക്ലാസ് പി.ടി.എ.16-09-2015

ക്ലാസ് പി.ടി.എ. ഒന്നാംതരം.
പാദവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുശേഷം 16-09-2015 മുതല്‍ CPTAവിളിക്കാന്‍ SRGയോഗത്തില്‍ തീരുമാനമായി.ഒരുദിവസം ഒരു ക്ലാസ് പി.ടി.എ....രക്ഷിതാക്കളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പു വരുത്തണം....
The Ants go marching one by one Hurrah! Hurrah!
മൂല്യനിര്‍ണ്ണയം വിലയിരുത്തുന്നതിനോടൊപ്പം കുട്ടികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാഗസിന്‍,ചുമര്‍മാസികകള്‍,സ്ക്കിറ്റ്,ആംഗ്യപ്പാട്ട്,......എന്നിവയുടെ പ്രദര്‍ശനവും, അവതര​ണവും ആകാം.....ഒന്നാം തരത്തിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സ്ക്കിറ്റ്, ആക്ഷന്‍സോംഗ്, ഗ്രുപ്പ്സോംഗ് ..എല്ലാം രക്ഷിതാക്കളെ വളരെയധികം സന്തോഷിപ്പിച്ചു.
Five little Monkeys jumping on the bed ...
മഴ മഴ പെയ്യുന്നു...
ഒന്നാം ക്ലാസിന്റെ യോഗം കണ്‍വീനര്‍സുലൈഖയുടെ നേതൃത്വത്തില്‍ 2.30നുതന്നെ ആരംഭിച്ചു
 ആവണിപ്പൊന്നൂഞ്ഞാല്‍, വായനാസാമഗ്രികള്‍, ഓണപ്പതിപ്പ് എന്നിവയുടെ പ്രദര്‍ശനം നടന്നു.
പഴുത്തമാങ്ങ പഞ്ചാര മാങ്ങ.....
 SKIT-----Two Ants

ഞങ്ങളുടെ പൂന്തോട്ടം




ആറാം തരത്തിലെ  യോഗത്തില്‍ കുട്ടികള്‍ ഹിന്ദി ലഘുനാടകം അവതരിപ്പിക്കുന്നു



ഏഴാം തരത്തിലെ യോഗത്തില്‍ ഹെഡ് മാസ്ററര്‍ സംസാരിക്കുന്നു

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പ്രധാനധ്യാപകന് കുരുന്നുകളുടെ വരവേല്‍പ്പ് (9-9-2015 ബുധന്‍ )

 ഒരുമയുടെ തിരുമധുരം നൽകി അരയി ദേശത്തിന്റെ പെരുമ ദേശീയ തലത്തിലെത്തിച്ച അരയി ഗവ.യു.പി.സ്കൂൾ പ്രധാനധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ മാസ്റ്റർക്ക് കുട്ടികളുടെയും സഹപ്രവർത്തകരുടെയും ആവേശോജ്വലമായ വരവേൽപ്പ്.
രാവിലെ ഒന്‍പതു മണിക്ക് അരയി കോവിലകം ക്ഷേത്ര കവാടത്തിന്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയേടെ പുഷ്പവൃഷ്ടിയും ആര്‍പ്പുവിളികളുമായി കൊടക്കാട് നാരായണന്‍ മാസ്റ്ററെ സ്ക്കൂളിലേക്ക് ആനയിച്ചു. 



അവാര്‍ഡ് ജേതാവിന് വരവേല്പ്


ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക്
കാഞ്ഞങ്ങാട് പൌരാവലി നല്‍കിയ സ്വീകരണം  (8-9-2015 ചൊവ്വ)

റെയില്‍വേ സ്റ്റേഷനില്‍  സ്വീകരിക്കാനെത്തിയ ജനക്കൂട്ടം

ഘോഷയാത്ര മാന്തോപ്പ് മൈതാനത്തേക്ക്‌
ശ്രീ. പി.കരുണാകരന്‍ .എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു

സദസ്സ്
അധ്യക്ഷപ്രസംഗം- ശ്രീമതി.കെ.ദിവ്യ (കാഞ്ഞങ്ങാട്
നഗരസഭാ അധ്യക്ഷ)
സ്കൂള്‍ വികസനസമിതിയുടെ ഉപഹാരം വികസനസമിതി  ചെയര്‍മാന്‍ ശ്രീ.അമ്പാടി നല്‍കുന്നു
ആശംസ- ശ്രീ .പ്രഭാകരന്‍ വാഴുന്നോറടി
ആശംസ-ശ്രീ.ബി.കെ.യൂസഫ്‌ ഹാജി
ആശംസ-ശ്രീ.സി.കെ. വല്‍സലന്‍
ആശംസ -ശ്രീ.കെ.കെ.വല്‍സലന്‍
ആശംസ-ശ്രീ.രാജു.പി.പി
ആശംസ-ശ്രീ.ജലീല്‍ കാര്‍ത്തിക

ആശംസ- ശ്രീ.കെ.അമ്പാടി
മറുപടി പ്രസംഗം -ശ്രീ.കൊടക്കാട് നാരായണന്‍ മാസ്റ്റര്‍

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒത്തുകൂടാം..ഓണം കൂടാം..

ഒന്നാംതരത്തിലെ ഗണിതപ്രവര്‍ത്തനങ്ങള്‍
                 .ഒരുസംഖ്യയെ അതിനു താഴെയുള്ള രണ്ടു സംഖ്യകളുടെ തുകയായി  വ്യത്യസ്ത രീതിയില്‍ എഴുതുന്നതിന്
.ഒരു സംഖ്യയോട് ഒന്ന് കൂട്ടിയാല്‍ തൊട്ടടുത്ത സംഖ്യ കിട്ടും എന്ന് തിരിച്ചറിയുന്നതിന്.
ശരത്തും ലതയും ശേഖരിച്ച  പൂക്കള്‍ എത്ര വീതം?TBപ്രവര്‍ത്തനത്തിനുശേഷം കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ഗ്രൂപ്പില്‍ എണ്ണിനോക്കുന്നു.ഒരേ പൂക്കള്‍ കൊണ്ടുവന്ന രണ്ടു പേരുടെ  ഗ്രൂപ്പില്‍ അകെ എത്ര കണ്ടെത്തുന്നു.
കൂട്ടങ്ങളെ കൂട്ടിച്ചേര്‍ക്കല്‍ ...മുന്നില്‍വൃത്തം വരച്ച് മഞ്ചാടി ഉപയോഗിച്ച് പ്രവര്‍ത്തനം ചെയ്യുന്നു.
പൂക്കളം നിര്‍മ്മിക്കാം
നിറം കൊടുക്കാം TBപ്രവര്‍ത്തനം
അഖിലിനും അക്ഷയിനും ചിലഅക്കങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.ഗണിതക്കിറ്റിലെ വസ്തുക്കള്‍ ഉപയോഗിച്ച് വീണ്ടും എണ്ണിനോക്കിയാലോ?

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അധ്യാപകദിനം

അധ്യാപകദിനത്തില്‍ 'ഗുരുശില്പ'മൊരുക്കി അരയിയിലെ കുട്ടികള്‍
അറിവിന്റെ വാതായനങ്ങള്‍ തുറന്നുതന്ന് വിജ്ഞാനത്തിന്റെ പുതുലോകത്തേക്ക് നയിക്കുന്ന
മാര്‍ഗ്ഗദര്‍ശികളാണ്  അധ്യാപകര്‍.വിജ്ഞാനം പകര്‍ന്നുനല്‍കുന്ന ഗുരുക്കന്മാര്‍ക്കുള്ള ഗുരുദക്ഷിണയായി ശില്പമൊരുക്കുകയാണ് കുട്ടികള്‍.പ്രശസ്ത ശില്പിയും ചിത്രകാരനുമായ 
ശ്രി .സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ ഒന്നാംതരത്തിലെ  അഭിരാം ശില്പത്തിന് തറക്കല്ലിട്ടു.അധ്യാപകരായ ശോഭന കൊഴുമ്മല്‍,ഹോമാവതി,ബിന്ദു,സൈജു,ശരത്ത്, ഷീബ,ശ്രീജ,സവിത,പി.ടി.എ അംഗങ്ങളായ പി. ഭാസ്ക്കരന്‍,വി.രാഘവന്‍,വികസനസമിതി ചെയര്‍മാന്‍ കെ.അമ്പാടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.