Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജൂലൈ 6, തിങ്കളാഴ്‌ച

ഒന്നാംതരത്തിലെ പഠനപ്രവര്‍ത്തനങ്ങളില്‍ നിന്ന്

വെടിപ്പുള്ള വീടുതേടി ഒരു ഒന്നാംതരം യാത്ര 

യൂണിറ്റ്-വീട് നല്ല വീട്
പഠനനേട്ടം-     വീട്ടില്‍   അവശ്യം  വേണ്ട   സൗകര്യങ്ങള്‍ എന്തൊക്കെയെന്നും,വിവിധ വീട്ടുപകരണങ്ങള്‍ ഏതൊക്കെയെന്നും തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും.
ആശയം- വീടുകളില്‍  വ്യത്യസ്ത ആവശ്യങ്ങല്‍ക്കായി വിവിധ മുറികളുണ്ട് ,വിവിധതരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.
                                         ********************************************** 
താരയും കുഞ്ഞിക്കോഴിയും തമ്മിലുള്ള സംഭാഷണഭാഗം അവതരണം
കുഞ്ഞിക്കോഴി താരയുടെ വീട്ടില്‍ എന്തെല്ലാം കണ്ടിരിക്കാം.............................ഏതൊക്കെ മുറികള്‍, ഏതൊക്കെ ഉപകരണങ്ങള്‍...നമുക്കും പോയാലൊ  ഒരു വീടുകാണാന്‍? തൊട്ടടുത്ത   നഫ് ലയുടെ വീട്ടിലേക്കായാലൊ? കുട്ടികള്‍ റെഡി.ടീച്ചറും കുട്ടികളും എത്തുമ്പോഴേക്കും ഉമ്മ അടുക്കള ഒരുക്കിവച്ചിരുന്നു.
                     
                     ഒട്ടും മടികൂടാതെ കുട്ടികള്‍ എല്ലാം തൊട്ടറിഞ്ഞു..ഉപയോഗം ചോദിച്ചറിഞ്ഞു.
         പുട്ടുകുറ്റിയും കഞ്ഞിക്കലവും കണ്ടറിഞ്ഞ് അമീഷയും ദേവനന്ദയും....
         ഗ്രൈന്ററില്‍ ഒരുകൈ നോക്കിയാലോ റിദയും, ഇര്‍ഫാനും.
 ഇതാ ഞങ്ങളുടെ ഫ്രിഡ്ജ്..
                            നഫ് ല കൂട്ടുകാരെ ഫ്രിഡ്ജ് തുറന്നുകാണിക്കുന്നു.
    അടുക്കളയുടെ അത്ഭുതലോകത്തു നിന്ന് കുട്ടികള്‍ മറ്റു മുറികളിലേക്ക്.......
        ഇതെന്റെ വീട്ടിലെ കിടക്കുന്ന മുറി പോലുണ്ട് അക്ഷയ്കുമാറിന്റെ കമന്റ്..
ഇതുപോലത്തെ മേശയും കസേരയും എന്റെ വീട്ടില്‍ ഉണ്ട്..ചോറുണ്ണാന്‍, ആദിഷ് രാജും   വിട്ടില്ല.
  ഇത് ഞങ്ങളുടെ പഠനമുറി,ഈ മുറി ഞങ്ങളുടെ വീട്ടില്‍ ഇല്ല.അഭിഷേക് സങ്കടപ്പെട്ടു.
ഇത് പ്രാര്‍ത്ഥനാമുറി....എന്റെ വീട്ടില്‍ പൂജാമുറിയുണ്ട്.ദേവനന്ദ  പറഞ്ഞു.
ക്ലാസില്‍ തിരിച്ചെത്തി കുഞ്ഞുമനസ്സുകളിലെ ആശയങ്ങള്‍ പങ്കുവച്ചു.കണ്ട മുറികള്‍ ഉപകരണങ്ങള്‍ കുട്ടികളോടുചോദിച്ച് ടീച്ചര്‍ ലിസ്റ്റ് ചെയ്തു.
ഉപകരണങ്ങളുടെ ചിത്രങ്ങള്‍  സ്ലേറ്റിലും, നോട്ടുപുസ്തകത്തിലും കോറിയിട്ടു.
‍       കുറച്ചുകൂടി വര്‍ണ്ണാഭമായ കാഴ്ചകള്‍ കമ്പ്യൂട്ടറില്‍  ആയാലോ....
ഇനി പാഠപുസ്തകത്തിലെ അടുക്കള ഉപകരണങ്ങള്‍ക്കു വട്ടംവരയ്ക്കു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ