പ്രശസ്ത സംഗീതപ്രതിഭ ശ്രി എം.എസ് വിശ്വനാഥന് പ്രണാമം." വിശ്വനാദം"
കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ' എന്ന മലയാളികള്‍ക്ക് മറക്കാനാവാത്ത അനശ്വര ഗാനത്തിന് സംഗീതം നല്‍കിയ ശ്രി.എം.എസ് വിശ്വനാഥന്റെ ദേഹവിയോഗം ടെലിവിഷനിലൂടെ അറിഞ്ഞപ്പോള്‍തന്നെ ആമഹാപ്രതിഭയ്ക്ക് പ്രണാമമര്‍പ്പിക്കണമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി തീരുമാനിച്ചു.പരിപാടിക്ക് പേരുനല്‍കി വിശ്വനാദം

2015 ജൂലൈ 16വ്യാഴം ഫോട്ടോഗ്രാഫര്‍ ജയേഷ്,സിറ്റി ചാനല്‍ ക്യാമറാമാന്‍ ജയരാജ്,കാസര്‍ഗോഡ് വിഷന്‍ റിപ്പോര്‍ട്ടര്‍ ചന്ദ്രു,എന്നിവര്‍റെഡി. പണിതീരാത്ത വീട് എന്നസിനിമയിലെ'നീലഗിരിയുടെ സഖികളെ' എന്ന ഗാനത്തോടെ കെ.വി. സൈജുമാസ്റ്റര്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു.
മൂന്നാം തരത്തിലെ അമയ,അഞ്ചാംതരത്തിലെ ആദിത്യന്‍ എന്നിവര്‍ താല്‍പ്പര്യത്തോടെ മുന്നോട്ടുവന്നു.കേരളത്തിലുടനീളം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ അരയി ചിലമ്പൊലി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ മാനേജര്‍ കെ.പി.പ്രമോദും പ്രശസ്ത തബലിസ്റ്റ് ആദര്‍ശ് പിലാത്തറയും ചേര്‍ന്നപ്പോള്‍ വിശ്വനാദം പരിപാടി അവിസ്മരണീയമായ അനുഭവമായി.
പാഠപുസ്തക വിതരണം
തദവസരത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ലഭ്യമല്ലാത്ത പാഠപുസ്തകങ്ങളുടെ
കോപ്പികളും വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ