Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2015, ജൂലൈ 17, വെള്ളിയാഴ്‌ച

പ്രത്യേക SRG യോഗം ( 17/7/15 വെള്ളി)

SRG യോഗം
പെരുന്നാൾ അവധി ദിനമായിരുന്നിട്ടു പോലും 
പ്രത്യേക SRG യോഗം ചേർന്ന് അരയി ഗവ.യു.പി സ്കൂൾ മാതൃകയായി. ജൂൺ, ജൂലൈ മാസത്തെ  പ്രവർത്തനങ്ങളുടെ വിലയിരുത്തലുംസെപ്തംബർ വരെയുള്ളപഠനപ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ എന്നിവയുടെ ആസൂത്രണവും നടത്തി .
ഒരുമണിക്കൂര്‍ കൊണ്ടുള്ള അതിവേഗ SRG ഫലപ്രദമല്ലെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.പുതുതായി എത്തിയ നാല് അധ്യാപകരുള്‍പ്പടെ 8SRG അംഗങ്ങളും വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന താല്‍പ്പര്യത്തോടെ മുന്നോട്ടുവന്നു.ബുധനാഴ്ചതന്നെ അജണ്ടാകുറിപ്പുകള്‍ കൈമാറി. 
  •  10മണി          :  ആമുഖം
  •  10.10-11.30:  2015ജൂണ്‍ തൊട്ടുള്ള ക്ലാസ്റൂം      പ്രവര്‍ത്തനങ്ങളുടെഎഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരണം
  • 11.30-11.40: ക്രോഡീകരണം ഹെഡ്മാസ്റ്റര്‍.
  • 11.40-1.00  : പാദവാര്‍ഷിക മൂല്യനിര്‍ണ്ണയംവരെയുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ,പ്രവര്‍ത്തനകലണ്ടര്‍ തയ്യാറാക്കല്‍.
  • 1.00-1.30   : ക്ലാസ്റും പ്രവര്‍ത്തനം-ഭാവി പ്രവര്‍ത്തനരേഖ അവതരണം.                         
ക്ലാസ്റൂമില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ,ഫീഡ്ബാക്ക്,കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ പുറംവാതില്‍ പ്രവര്‍ത്തനങ്ങള്‍  എന്നിവയെ ക്കുറിച്ച് അധ്യാപകര്‍ വിശദമായി സംസാരിച്ചു.ഗണിതക്ലാസുകളില്‍ സംഖ്യാവ്യാഖ്യാനം,സ്ഥാനവിലഉറപ്പിക്കല്‍ എന്നിവയില്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കാനുള്ള പുതിയ പ്രവര്‍ത്തനങ്ങല്‍ ഹേമടീച്ചരും,വനജടീച്ചറും അവതരിപ്പിച്ചു. പഠനോപകരണ ശില്പശാലയുടെ ആവശ്യകതയെക്കുറിച്ച് ബിന്ദുടീച്ചര്‍ അഭിപ്രായപ്പെട്ടു.SRG കണ്‍വീനര്‍ സൈജുമാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. യോഗം പിരിയുമ്പോള്‍ അധ്യാപകര്‍ക്ക്  വല്ലാത്തൊരു സംതൃപ്തി...വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് ചിലവഴിക്കേണ്ട സമയം വൃഥാവിലായില്ലെന്ന  തോന്നല്‍.. പുതിയവെളിച്ചം.. ആത്മവിശ്വാസം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ