Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, ജനുവരി 27, വെള്ളിയാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിദ്യാഭ്യാസ മന്ത്രി പറഞ്ഞു: അരയി അക്ഷരംപ്രതി പാലിച്ചു
"സാർ, ഞങ്ങൾക്കിനി പ്ലാസ്റ്റിക് ആഭരണങ്ങൾ വേണ്ട. തലമുടി ഒതുക്കാൻ വെച്ച ഹെയർ ബോയും ക്ലിപ്പും കാതിലും കഴുത്തിലും കൈയിലും അണിഞ്ഞ വിവിധ തരം  പ്ലാസ്റ്റിക് ആഭരണങ്ങൾ ഓരോന്നായി ഊരി നൂറ്റി അമ്പതോളം പെൺ കുട്ടികൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു മുന്നോടിയായി സ്കൂൾ അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം കേട്ട കുട്ടികളാണ് ഒന്നടങ്കം പ്ലാസ്റ്റിക് വിമുക്ത സൗന്ദര്യം മതിയെന്ന ഉറച്ച തീരുമാനത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രണ്ട് വർഷം മുമ്പെ "എന്റെ പാത്രം നിനക്കു കണ്ണാടി "പദ്ധതിയിലൂടെ ആഹാരത്തിലും ജലോപയോഗത്തിലും മിതവ്യയം ശീലിച്ച കുട്ടികളാണ് ശരീര സൗന്ദര്യത്തിന് പ്രകൃതിദത്ത വസ്തുക്കൾ മാത്രം മതിയെന്ന് പ്രതിജ്ഞ എടുത്തത്.
രാവിലെ 11 മണിക്ക് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്ത രക്ഷിതാക്കളും നാട്ടുകാരും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ആവേശത്തോടെ മുന്നോട്ടു വന്നു. ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും ആവശ്യമായ ഏഴ് സ്റ്റീൽ ജാറുകൾ, ഇരുന്നൂറ്റി അമ്പത് സ്റ്റീൽ തളികകൾ, ഗ്ലാസുകൾ എന്നിവ രണ്ടു ദിവസത്തിനകം സ്കൂളിലെത്തിക്കാനാവശ്യമായ പതിനായിരത്തിലധികം രൂപ പ്രധാനാധ്യാപകനെ ഏല്പിച്ചാണ് അവർ മടങ്ങിയത്.കുടുംബശ്രീകളുടെ സഹകരണത്തോടെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കാനുള്ള ആലോചനകളും നടന്നു.നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക്ക് ദിനാഘോഷം

2017, ജനുവരി 12, വ്യാഴാഴ്‌ച

CPTA രണ്ടാംതരം

CPTA രണ്ടാംതരം

English Library for First Standard

English Library for First Standard

CPTA വാരം

CPTA വാരം
ഒന്നാംതരത്തിലെ  ക്ലാസ് പി.ടി.എ 
മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്ത യോഗത്തില്‍ കുട്ടികള്‍ HELLO ENGLISH PROGRAMME അവതരിപ്പിച്ചു...

ENGLISH ASSEMBLY

ENGLISH ASSEMBLY
Every Thursday is our English day..

2017, ജനുവരി 1, ഞായറാഴ്‌ച

അവധിക്കാല നീന്തല്‍ പരിശീലനം

അവധിക്കാല നീന്തല്‍ പരിശീലനം..
അരയിയില്‍ പി.ടി.എ അംഗങ്ങളായ ഭാസ്ക്കരന്റെയും സ്വാമി കൃഷ്ണന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം..