Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഉച്ചഭക്ഷണസമൃദ്ധി..

ഉച്ചഭക്ഷണം...നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധം..........
അരയി ഗവ.യു.പി.സ്ക്കൂള്‍
ഉച്ചഭക്ഷണപരിപാടിയിലേക്ക് ഒരു എത്തിനോട്ടം............

അരയി സ്ക്കൂളില്‍ ചാര്‍ജെടുത്ത അന്നുതന്നെ കൊടക്കാട്മാഷ്
ഉച്ചഭക്ഷണപരിപാടി പരിഷ്ക്കരിക്കേണ്ടതിനെക്കുറിച്ച് staff,PTA എന്നിവയില്‍  ചര്‍ച്ചചെയ്തു.രാസവളങ്ങളും രാസകീടനാശിനിയും ഇല്ലാത്ത പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തില്‍  ഉള്‍പ്പെടുത്തേണ്ട തിന്റെ പ്രാധാന്യം CPTAയില്‍ അവതരിപ്പിച്ചു..................

അമ്മമാരില്‍ നിന്ന് ലഭിച്ചത് അത്ഭുതാവഹമായ പ്രതികരണമായിരുന്നു...അടുക്കള പുകവിമുക്തമാക്കണം...പുകയില്ലാത്ത അടുപ്പ് വേണം...ഒരാഴ്ചയ്ക്കുള്ളില്‍  അടുപ്പ് റെഡി....

കുട്ടികളുടെ വീടുകളില്‍ ലഭ്യമായ നാടന്‍ പച്ചക്കറികളായ മുരിങ്ങയില ,
പച്ചക്കായ,കാമ്പ്,കൂമ്പ്,തകര,ചീര,താള്,ചക്ക,മാങ്ങ,കപ്പക്കായ,  കാന്താരി,കറിവേപ്പില,.... ഇവയെല്ലാം സ്ക്കൂളില്‍ എത്തിതുടങ്ങി....നാല്,അഞ്ച്,കറികള്‍ ഉണ്ടാക്കിയിട്ടും വിഭവങ്ങള്‍ ബാക്കിവന്നപ്പോള്‍ മാഷ് പുതിയ അശയം കണ്ടെത്തി........
ഒരുദിവസം ഒരു ക്ലാസ് കൊണ്ടുവരട്ടെ.....
7-തിങ്കള്‍
6-ചൊവ്വ
5-ബുധന്‍
4,3-വ്യാഴം
1,2-വെള്ളി.
....കഞ്ഞിഅമ്മയെ സഹായിക്കേണ്ടേ???എല്ലാദിവസവും രണ്ട് അമ്മമാര്‍വീതം വരാം...CPTAയില്‍ തീരുമാനമായി....
നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കി മക്കളെ ഊട്ടി അവരും കഴിച്ച് അമ്മമാര്‍ ഉച്ചഭക്ഷണം സമൃദ്ധമാക്കുന്നു...............
.....മുട്ടയും പാലും സാക്ഷരം ക്ലാസുകള്‍ക്കുള്ള നാലുമണി വിഭവങ്ങളും അരയി സ്ക്കൂള്‍ ഉച്ചഭക്ഷണപദ്ധതിയെ മികവുറ്റതാക്കുന്നു............
ഭക്ഷണം സമൃദ്ധമായാല്‍ മതിയോ??കുട്ടികള്‍ അസ്വദിച്ച കഴിക്കേണ്ടേ...മാഷ് ഒരു വഴി കണ്ടെത്തി...സ്വന്തം പാത്രത്തില്‍  ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍കൂട്ടുകാരന്റെമുഖം കാണണം..
 കുട്ടികള്‍ റെഡി...മാഷെ ഞങ്ങളുടെ പാത്രം കണ്ണാടിയായി.....


സ്ക്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഹോസ്ദുര്‍ഗ് AEO ഉച്ചഭക്ഷണപരിപാടിയെ അഭിനന്ദിച്ചു...അദ്ദേഹം പറയുകയുണ്ടായി "ഭക്ഷണം കഴിക്കുന്നതിനുമുന്‍പുതന്നെ എന്റെ വയറുനിറഞ്ഞു"..
സന്ദര്‍ശനത്തിനെത്തിയ ഹോസ്ദുര്‍ഗ് AEO
ശ്രി സദാനന്ദന്‍ മാഷ്....













 വീട്ടുവളപ്പില്‍ നട്ടുനനച്ചു വളര്‍ത്തിയ വാഴക്കുലയുമായി ഫയാസും ഫമീദയും.




               കൂട്ടുകാര്‍ക്ക് അന്നമൂട്ടാന്‍ ആദിത്യയുടെ കാഴ്ചക്കുല.....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ