Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

സാക്ഷരം

അരയിയിലെ കുരുന്നുകള്‍ക്ക് അക്ഷര നിറവ് പകര്‍ന്ന്  'നിറവ്..'.' സാക്ഷരം 'പരിപാടികള്‍ സജിവം.............

 KSTA നടപ്പിലാക്കുന്ന നിറവ്
പരിപാടി ഹോസ്ദുര്‍ഗ് എ ഇ ഒ  ശ്രി സദാനന്ദന്‍ മാഷ് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാക്ഷരം PTA president ശ്രി രാജന്‍ പി ഉദ്ഘാടനം ചെയ്തു....

എല്ലാദിവസവും 4മണിമുതല്‍ 5മണിവരെയാണ് ക്ലാസുകള്‍

സാക്ഷരം ക്സാസുകളില്‍നിന്ന്..

പഠനനിലവാരം ഉയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പും SSA യും സംയുക്തമായി നടത്തുന്ന സംരംഭത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ....

സാക്ഷരം നിറവ് പരിപാടികള്‍ക്ക്  ഉണര്‍വ് പകരാന്‍ അമ്മകൂട്ടായ്മ....
മഞ്ഞളട,ഇലയട.പത്തല്‍ കോഴിക്കറി,അവില്‍ വിളയിച്ചത്, ചക്കക്കറി,ചായ.....
......തുടങ്ങി വിവിധ പലഹാരങ്ങളുമായി അമ്മമാര്‍ സ്ക്കൂളിലേക്ക്....വിവിധഭാഗങ്ങവിലെ കുടുംബശ്രി അംഗങ്ങളും അമ്മമാര്‍ക്കൊപ്പം നാലുമണി വിഭവങ്ങള്‍ എത്തിക്കുന്നു
KSTA അധ്യാപക സംഘടനയുടെ നിറവ് പദ്ധതിയിലൂടെ  ENGLISH  ഗണിതം മെച്ചപ്പെടുത്താന്‍ അവധിദിവസങ്ങളില്‍ പ്രത്യേക പാക്കേജുകള്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ